ജനം ഇടതിന് അനുകൂലമായി ചിന്തിച്ചു തുടങ്ങിയെന്ന് എ വിജയരാഘവൻ; ആവേശത്തിൽ ഇടതുക്യാമ്പ്

Published : Sep 27, 2019, 11:06 AM ISTUpdated : Sep 27, 2019, 11:23 AM IST
ജനം ഇടതിന് അനുകൂലമായി ചിന്തിച്ചു തുടങ്ങിയെന്ന് എ വിജയരാഘവൻ; ആവേശത്തിൽ ഇടതുക്യാമ്പ്

Synopsis

പരമ്പരാഗത യുഡിഎഫ് മണ്ഡലങ്ങളിൽ പോലും മാണി സി കാപ്പൻ നടത്തുന്ന മുന്നേറ്റത്തിന്‍റെ ആവേശത്തിലാണ് ഇടത് ക്യാമ്പ് ഇപ്പോൾ. ജനങ്ങൾ ഇടത് പക്ഷത്തിനൊപ്പമാണ് എന്ന് ഇത് തെളിയിക്കുന്നുവെന്ന് എ വിജയരാഘവൻ പറയുന്നു.

തിരുവനന്തപുരം: പാലായിലെ മാണി സി കാപ്പന്‍റെ മുന്നേറ്റം ജനങ്ങൾ ഇടത് പക്ഷ അനുകൂലമായി ചിന്തിച്ച് തുടങ്ങിയതിന്‍റെ ലക്ഷണമാണെന്ന് ഇടത് മുന്നണി കൺവീനർ എ വിജയരാഘവൻ യുഡിഎഫ്. പാലാ ഒരു യുഡിഎഫ് നിയോജക മണ്ഡലമാണെന്ന് പറ‍ഞ്ഞ വിജയരാഘവൻ ഇപ്പോൾ വോട്ടെണ്ണുന്ന യുഡിഎഫ് മണ്ഡലങ്ങളിൽ പോലും എൽഡിഎഫ് മുന്നേറുന്നത് ജനങ്ങളുടെ വികാരമാണ് വ്യക്തമാക്കുന്നതെന്ന് അവകാശപ്പെട്ടു.

പരമ്പരാഗത യുഡിഎഫ് സ്വാധീന മേഖലകളിൽ പോലും മാണി സി കാപ്പൻ  മുന്നേറുന്നത് ട്രെൻഡ് വ്യക്തമാക്കുന്നുവെന്നും ഇടത് മുന്നണി കൺവീനർ പറഞ്ഞു. വോട്ടെണ്ണലിന്‍റെ ആദ്യറൗണ്ടില്‍ യുഡിഎഫ് ശക്തികേന്ദ്രമായ രാമപുരത്ത് ലീഡ് പിടിച്ചു കൊണ്ട് മുന്നേറ്റം ആരംഭിച്ച മാണി സി കാപ്പന്‍ വ്യക്തമായ ലീഡ് മറ്റു പഞ്ചായത്തുകളിലും നിലനിര്‍ത്തുകയാണ്. യുഡിഎഫ് ശക്തികേന്ദ്രമായ രാമപുരത്ത് ലീഡ് പിടിക്കുമെന്ന് രാവിലെ മാധ്യമങ്ങളോട് പറഞ്ഞ മാണി സി കാപ്പന്‍റെ പ്രതീക്ഷ അസ്ഥാനത്തായില്ല.

കൂടുതൽ വിവരങ്ങൾ: യുഡിഎഫ് ശക്തികേന്ദ്രത്തിൽ, ബിജെപി സ്വാധീനമേഖലയിൽ മാണി സി കാപ്പൻ മുന്നിൽ

തത്സമയ വിവരങ്ങൾ: പാലായിൽ എല്‍ഡിഎഫിന് അപ്രതീക്ഷിത മുന്നേറ്റം

 

PREV
click me!

Recommended Stories

പൗരത്വ ഭേദഗതി ബില്ലിനെതിരെ കേരളത്തിലെ മുസ്ലീം സംഘടനകൾ
ജാര്‍ഖണ്ഡ് തെരഞ്ഞെടുപ്പ് നവംബര്‍ 30 മുതല്‍ അഞ്ച് ഘട്ടമായി: വോട്ടെണ്ണല്‍ ഡിസം.23-ന്