രാമപുരത്ത് പിന്നിലായത് പാർട്ടി പരിശോധിക്കും: തോമസ് ചാഴികാടൻ എംപി

By Web TeamFirst Published Sep 27, 2019, 10:03 AM IST
Highlights

പാലായിൽ എൽഡിഎഫ് ഇപ്പോൾ നടത്തുന്ന മുന്നേറ്റത്തിൽ ആശങ്കയില്ലെന്ന് പറയുമ്പോഴും വിശദമായ അന്വേഷണമുണ്ടാകുമെന്ന് കേരള കോൺഗ്രസ് മുതിന്ന നേതാവും ഇപ്പോഴത്തെ കോട്ടയം എംപിയുമായ തോമസ് ചാഴികാടൻ. 

പാലാ: പാലാ വോട്ടെണ്ണലിന്‍റെ ആദ്യ റൗണ്ടുകളിൽ എൽഡിഎഫ് സ്ഥാനാർത്ഥി മാണി സി കാപ്പൻ മുന്നിലെത്തിയതിൽ ആശങ്കയില്ലെന്ന് കോട്ടയം എംപി തോമസ് ചാഴികാടൻ. നിലവിൽ ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നും ഇനി എണ്ണാൻ പോകുന്ന പഞ്ചായത്തുകളിലൽ നല്ല പ്രതീക്ഷയുണ്ടെന്നും തോമസ് ചാഴികാടൻ പ്രതികരിച്ചു. 

എന്ത് കൊണ്ട് രാമപുരത്ത് പിന്നോട്ട് പോയി എന്ന കാര്യത്തിൽ വിലയിരുത്തലുകൾക്ക് സമയമായിട്ടില്ലെന്ന് പറ‌ഞ്ഞ ചാഴികാടൻ സ്വാഭാവികമായും ഇക്കാര്യങ്ങളെക്കുറിച്ച് അന്വേഷണമുണ്ടാകുമെന്ന് പ്രതികരിച്ചു. 

അഞ്ച് മാസം മുൻപ് നടന്ന ലോക്സഭാ തെരഞ്ഞെടുപ്പിൽ എൽഡിഎഫ് സ്ഥാനാർത്ഥി നേടിയതിനേക്കാൾ ഇരട്ടി വോട്ടിന് യുഡിഎഫ് സ്ഥാനാർത്ഥിയായ തോമസ് ചാഴിക്കാടൻ മുന്നിലെത്തിയ പഞ്ചായത്താണ് രാമപുരം. അന്ന് രാമപുരത്ത് നിന്ന് 4440 വോട്ട് തോമസ് ചാഴിക്കാടന് കിട്ടി. 2016- നിയമസഭാ തെരഞ്ഞെടുപ്പിൽ ഒന്നാം റൗണ്ടിൽ ഇവിടെ നിന്ന് 150 വോട്ടിന്‍റെ ലീഡ് കെ എം മാണിയ്ക്ക് ഉണ്ടായിരുന്നു.

കൂടുതൽ വിവരങ്ങൾ: യുഡിഎഫ് ശക്തികേന്ദ്രത്തിൽ, ബിജെപി സ്വാധീനമേഖലയിൽ മാണി സി കാപ്പൻ മുന്നിൽ

തത്സമയ വിവരങ്ങൾ: പാലായിൽ എല്‍ഡിഎഫിന് അപ്രതീക്ഷിത മുന്നേറ്റം

 

click me!