പാലാ മാണി സി. കാപ്പനൊപ്പം; എല്‍ഡിഎഫിന് ചരിത്ര വിജയം

pala by election counting and result live

1:32 PM IST

പാലായ്ക്ക് ഇനി പുതിയ നായകന്‍ : മാണി സി കാപ്പന് 2943 വോട്ടുകളുടെ ചരിത്രജയം

നിറഞ്ഞ ആത്മവിശ്വാസത്തില്‍ നിന്ന് നിരാശയിലേക്ക് കൂപ്പുകുത്തുന്ന കാഴ്ചയാണ് യുഡിഎഫ് ക്യാമ്പില്‍ കണ്ടത്.പൂര്‍ണ വിജയപ്രതീക്ഷയുമായി വീട്ടില് നിന്നിറങ്ങിയ യുഡിഎഫ് സ്ഥാനാര്‍ത്ഥി ജോസ് ടോം ആദ്യ റൗണ്ട് കഴിഞ്ഞപ്പോള്‍ തന്നെ തിരിച്ചടിയെന്ന് തുറന്നു സമ്മതിച്ചു.ആഹ്ലാദപ്രകടനം നടത്താനും ലഡുവിതരണം ചെയ്യാനും തയ്യാറായി വന്ന പ്രവര്‍ത്തകര്‍ വോട്ടെണ്ണല്‍ പകുതിയായപ്പോള്‍ തന്നെ കളം  വിട്ടു

1:00 PM IST

ജോസ് കെ.മാണിക്ക് തിരിച്ചടി

ജോസ് കെ.മാണിയുടെ ബൂത്തിൽ ജോസ് ടോം 10 വോട്ടിന് പിന്നിൽ.

12:53 PM IST

ബിജെപി വോട്ട് കുറഞ്ഞു

2016നേക്കാള്‍ 6777 വോട്ട് ബിജെപിക്ക് കുറഞ്ഞു .

12:43 PM IST

ജനവിധി മാനിക്കുന്നതായി ജോസ് കെ.മാണി

ജനവിധി മാനിക്കുന്നതായി ജോസ് കെ.മാണി. വീഴ്ച ഉണ്ടെങ്കില്‍ തിരുത്തും. ബിജെപി വോട്ട് എൽഡിഎഫിന് വിറ്റെന്ന് ജോസ് കെ.മാണി. ബിജെപിയുടെ പതിനായിരം വോട്ട് കുറഞ്ഞെന്ന് ജോസ് കെ.മാണി.

12:42 PM IST

പാലായ്ക്ക് മോചനമെന്ന് കാപ്പന്‍

54 വര്‍ഷത്തെ രാഷ്ട്രീയ അടിമത്തത്തിൽ നിന്ന് മോചനമായെന്ന് മാണി സി.കാപ്പന്‍.

12:38 PM IST

മാണി സി. കാപ്പന് ചരിത്ര വിജയം

കെഎം മാണി അല്ലാതെ പാലായിൽ നിന്നുള്ള ആദ്യ എംഎൽഎ.  പാലായില്‍ ചരിത്രം കുറിച്ച് എല്‍ഡിഫ് സ്ഥാനാര്‍ത്ഥി പാലായില്‍ വിജയിച്ചു. 2247 വോട്ടിനാണ് മാണി സി കാപ്പന്‍റെ വിജയം.  54137വോട്ടുകളാണ് കാപ്പന്‍ നേടിയത്.  യുഡിഎഫ് സ്ഥാനാര്‍ത്ഥി ജോസ് ടോം  51194 വോട്ടുകള്‍ നേടി. എന്‍ഡിഎ സ്ഥാനാര്‍ത്ഥി എന്‍ ഹരി 18044 വോട്ടുകള്‍ നേടി.
 

12:22 PM IST

LDF ആഹ്ലാദപ്രകടനം തുടങ്ങി

മാണിയുടെ വീടിന് മുന്നിൽ ആഹ്ലാദപ്രകടനം ആഹ്ളാദ പ്രകടനത്തിനിടെ എല്‍ഡിഎഫ് പ്രവര്‍ത്തകരും യുഡിഎഫ് പ്രവര്‍ത്തകരും തമ്മില്‍ ഉന്തും തള്ളുമുമ്ടായി.

12:16 PM IST

കാപ്പന്‍റെ ലീഡ് കുറഞ്ഞു

22 ബൂത്തുകള്‍ മാത്രം എണ്ണാന്‍ ബാക്കിയുള്ളപ്പോള്‍ മാണി സി കാപ്പന്‍റെ ലീഡ് കുറഞ്ഞു.  11ാം റൗണ്ട് എണ്ണിക്കഴിഞ്ഞപ്പോള്‍ 3027 ആണ് കാപ്പന്‍റെ ലീഡ്.  പത്താം റൗണ്ട് വോട്ടെണ്ണല്‍ പൂര്‍ത്തിയായപ്പോള്‍ 4296 വോട്ടിന്‍റെ  ലീഡ് എല്‍ഡിഎഫ് നിലനിര്‍ത്തിയിരുന്നു.  

രാമപുരം, കടനാട്, മേലുകാവ്, മുന്നിലാവ്, തലനാട്, തലപ്പലം, ഭരണങ്ങാനം, കരൂര്‍ എന്നിവ എല്‍ഡിഎഫിനൊപ്പം നിന്നപ്പോള്‍ മുത്തോലി യുഡിഎഫിന് ലീഡ് നല്‍കി. പാല, മീനച്ചില്‍ പഞ്ചായത്തുകളുടെ വിവരം ലഭ്യമായിട്ടില്ല.

ആകെ വോട്ട്

യുഡിഎഫ്- ജോസ് ടോം- 44411
എല്‍ഡിഎഫ്- മാണി സി കാപ്പന്‍- 47438
എന്‍ഡിഎ-എന്‍ ഹരി- 14994

12:03 PM IST

പഞ്ചായത്തുകളിലെ ലീഡുനില

രാമപുരം, കടനാട്, മേലുകാവ്, മൂന്നിലവ്, തലനാട്, തലപ്പലം , ഭരണങ്ങാനം, കരൂര്‍ പഞ്ചായത്തുകളില്‍ എൽഡിഎഫ് മുന്നിലെത്തി . രാമപുരം പഞ്ചായത്തിൽ 757ഉം കടനാട് പഞ്ചായത്തിൽ 850 ഉം വോട്ടിന് മാണി സി.കാപ്പന്‍ മുന്നിലെത്തി . 2016ൽ കെ.എം.മാണി രാമപുരത്ത് 180 വോട്ടിനും കടനാട് പഞ്ചായത്തില്‍ 107 വോട്ടിനും മുന്നിലായിരുന്നു. ലോക്സഭാ തെരഞ്ഞെടുപ്പിൽ തോമസ് ചാഴികാടന്‍ രാമപുരത്ത് 4500 വോട്ടിനും കടനാട്ടിൽ 2727 വോട്ടിനും മുന്നിലായിരുന്നു . ഭരണങ്ങാനം പ‍ഞ്ചായത്തിൽ മാണി സി.കാപ്പന് 807 വോട്ടിന്‍റെ ലീഡ് . ഭരണങ്ങാനത്ത് കെ.എം.മാണിക്ക് 419 വോട്ടിന്‍റെയും തോമസ് ചാഴികാടന് 2758 വോട്ടിന്‍റെയും ലീഡുണ്ടായിരുന്നു . പാലാ നഗരസഭയിലും ജോസ് ടോം പിന്നില്‍ പോകുമെന്ന് യുഡിഎഫ് വിലയിരുത്തൽ .

11:59 AM IST

കേരള കോൺഗ്രസിനെ പഴിച്ച് കോൺഗ്രസ്

കേരള കോൺഗ്രസിലെ തര്‍ക്കം തിരിച്ചടിയായെന്ന് ജോസഫ് വാഴയ്ക്കന്‍. ജോസഫിനെ കൂവിയത് അവമതിപ്പുണ്ടാക്കിയെന്ന് വാഴയ്ക്കന്‍.

11:55 AM IST

ഇനി എണ്ണാന്‍ 50 ബൂത്ത് മാത്രം

ഇതുവരെ 126 ബൂത്ത് എണ്ണിത്തീര്‍ന്നു. 4296 വോട്ടിന്‍റെ ലീഡുമായി മാണി സി. കാപ്പന്‍ മുന്നേറുകയാണ്.  ഇനി 50 ബൂത്തുകള്‍ മാത്രമാണ് ഇനി എണ്ണാന്‍ ബാക്കിയുള്ളത്. പാലാ നഗരസഭയിലും മാണി സി.കാപ്പന് മേൽക്കൈനേടുകയാണ്. ആദ്യമായി ഒരു റൗണ്ടിൽ ജോസ് ടോമിന് ലീഡ് നേടി. എട്ടാം റൗണ്ടിൽ 576 വോട്ടിന് മുന്നിലെത്തി യുഡിഎഫ് സ്ഥാനാര്‍ത്ഥി. കരൂര്‍, മുത്തോലി പഞ്ചായത്തുകളിലെ വോട്ടുകളാണ് എട്ടാം റൗണ്ടില്‍ എണ്ണിയത്. 
 

11:48 AM IST

പാലാ നഗരസഭയിലെ കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പ് ഫലങ്ങള്‍

11:47 AM IST

കാപ്പന്‍റെ ലീഡ് വീണ്ടും നാലായിരത്തിന് മുകളില്‍

70 ശതമാനത്തോളം വോട്ടെണ്ണല്‍ പൂര്‍ത്തിയായപ്പോള്‍ മാണി സി. കാപ്പന്‍റെ ലീഡ് വീണ്ടും കൂടി.  ഒമ്പതാം ഘട്ടം വോട്ടെണ്ണല്‍ പൂര്‍ത്തിയായപ്പോള്‍ 4296 വോട്ടിന്‍റെ  വ്യക്തമായ ലീഡ് എല്‍ഡിഎഫ് നിലനിര്‍ത്തുന്നുണ്ട്.  രാമപുരം, കടനാട്, മേലുകാവ്, മുന്നിലാവ്, തലനാട്, തലപ്പലം, ഭരണങ്ങാനം, കരൂര്‍, പഞ്ചായത്തുകളില്‍ എല്‍ഡിഎഫ് വ്യക്തമായ മേല്‍ക്കൈ നേടിയപ്പോള്‍ പാല നഗരസഭയിലും എല്‍ഡിഎഫ് മുന്നേറുകയാണ്.. 

ആകെ വോട്ട്

യുഡിഎഫ്- ജോസ് ടോം- 34905
എല്‍ഡിഎഫ്- മാണി സി കാപ്പന്‍- 39201
എന്‍ഡിഎ-എന്‍ ഹരി- 12191

11:39 AM IST

കാപ്പന്‍റെ ലീഡില്‍ ഇടിവ്

തുടര്‍ച്ചയായി ലീഡ് നില ഉയര്‍ത്തിയ മാണി സി കാപ്പന്‍റെ ലീഡ് 3724 ആയി കുറഞ്ഞു. എട്ടാം ഘട്ടം വോട്ടെണ്ണല്‍ പുരോഗമിക്കുമ്പോള്‍ വ്യക്തമായ ലീഡ് എല്‍ഡിഎഫ് നിലനിര്‍ത്തുന്നുണ്ട്.  രാമപുരം, കടനാട്, മേലുകാവ്, മുന്നിലാവ്, തലനാട്, തലപ്പലം, ഭരണങ്ങാനം, കരൂര്‍, മുത്തോലി പഞ്ചായത്തുകളില്‍ എല്‍ഡിഎഫ് വ്യക്തമായ മേല്‍ക്കൈ നേടി. 

ആകെ വോട്ട്

യുഡിഎഫ്- ജോസ് ടോം- 30879
എല്‍ഡിഎഫ്- മാണി സി കാപ്പന്‍- 34603
എന്‍ഡിഎ-എന്‍ ഹരി- 11010

11:32 AM IST

കരൂര്‍ പഞ്ചായത്തിലെ മുന്‍ നയമസഭാ തെരഞ്ഞെടുപ്പ് ഫലങ്ങള്‍

11:31 AM IST

ലീഡ് വീണ്ടും ഉയര്‍ത്തി കാപ്പന്‍, 4390 ആയി

വീണ്ടും മാണി സി കാപ്പന്‍റെ  മുന്നേറ്റം. ലീഡ് 4390 ആയി. ഏഴാം ഘട്ടം വോട്ടെണ്ണല്‍ പുരോഗമിക്കുമ്പോള്‍ വ്യക്തമായ ലീഡ് നിലനിര്‍ത്തുകയാണ് എല്‍ഡിഎഫ്.  രാമപുരം, കടനാട്, മേലുകാവ്, മുന്നിലാവ്, തലനാട്, തലപ്പലം, ഭരണങ്ങാനം, കരൂര്‍, മുത്തോലി പഞ്ചായത്തുകളില്‍ എല്‍ഡിഎഫ് വ്യക്തമായ മേല്‍ക്കൈ നേടി. 

ആകെ വോട്ട്

യുഡിഎഫ്- ജോസ് ടോം- 26687
എല്‍ഡിഎഫ്- മാണി സി കാപ്പന്‍- 31077
എന്‍ഡിഎ-എന്‍ ഹരി- 9618

11:30 AM IST

ലീഡ് വീണ്ടും ഉയര്‍ത്തി കാപ്പന്‍, 4390 ആയി

വീണ്ടും മാണി സി കാപ്പന്‍റെ  മുന്നേറ്റം. ലീഡ് 4390 ആയി. ഏഴാം ഘട്ടം വോട്ടെണ്ണല്‍ പുരോഗമിക്കുമ്പോള്‍ വ്യക്തമായ ലീഡ് നിലനിര്‍ത്തുകയാണ് എല്‍ഡിഎഫ്.  രാമപുരം, കടനാട്, മേലുകാവ്, മുന്നിലാവ്, തലനാട്, തലപ്പലം,  ഭരണങ്ങാനം പഞ്ചായത്തുകളില്‍ എല്‍ഡിഎഫ് വ്യക്തമായ മേല്‍ക്കൈ നേടി. 

ആകെ വോട്ട്

യുഡിഎഫ്- ജോസ് ടോം- 26687
എല്‍ഡിഎഫ്- മാണി സി കാപ്പന്‍- 31077
എന്‍ഡിഎ-എന്‍ ഹരി- 9618

11:03 AM IST

കോട്ടകള്‍ ഇളക്കി കാപ്പന്‍, ലീഡ് 4197 ആയി

വീണ്ടും മാണി സി കാപ്പന്‍റെ  മുന്നേറ്റം. ലീഡ് 4197 ആയി. ഏഴാം ഘട്ടം വോട്ടെണ്ണല്‍ പുരോഗമിക്കുമ്പോള്‍ വ്യക്തമായ ലീഡ് നിലനിര്‍ത്തുകയാണ് എല്‍ഡിഎഫ്.  രാമപുരം, കടനാട്, മേലുകാവ്, മുന്നിലാവ്, തലനാട്, തലപ്പലം,  ഭരണങ്ങാനം പഞ്ചായത്തുകളില്‍ എല്‍ഡിഎഫ് വ്യക്തമായ മേല്‍ക്കൈ നേടി. 

ആകെ വോട്ട്

യുഡിഎഫ്-ജോസ് ടോം- 22278
എല്‍ഡിഎഫ്- മാണി സി കാപ്പന്‍- 26384
എന്‍ഡിഎ-എന്‍ ഹരി- 8258

10:55 AM IST

പഞ്ചായത്തുകളിലെ ലീഡുനില

രാമപുരം , കടനാട് , മേലുകാവ് , മൂന്നിലവ് , തലനാട് പഞ്ചായത്തുകളില്‍ എൽഡിഎഫ് മുന്നിലെത്തി. രാമപുരം പഞ്ചായത്തിൽ 757ഉം കടനാട് പഞ്ചായത്തിൽ 850 ഉം വോട്ടിന് മാണി സി.കാപ്പന്‍ മുന്നിലെത്തി. 2016ൽ കെ.എം.മാണി രാമപുരത്ത് 180 വോട്ടിനും കടനാട് പഞ്ചായത്തില്‍ 107 വോട്ടിനും മുന്നിലായിരുന്നു. ലോക്സഭാ തെരഞ്ഞെടുപ്പിൽ തോമസ് ചാഴികാടന്‍ രാമപുരത്ത് 4500 വോട്ടിനും കടനാട്ടിൽ 2727 വോട്ടിനും മുന്നിലായിരുന്നു. പാലാ നഗരസഭയിലും ജോസ് ടോം പിന്നില്‍ പോകുമെന്ന് യുഡിഎഫ് വിലയിരുത്തൽ.

10:48 AM IST

മാണി സി. കാപ്പന്‍റെ ലീഡ് 4000 കടന്നു

വീണ്ടും മാണി സി കാപ്പന്‍റെ  മുന്നേറ്റം. ലീഡ് 4106 ആയി. ഏഴാം ഘട്ടം വോട്ടെണ്ണല്‍ പുരോഗമിക്കുമ്പോള്‍ വ്യക്തമായ ലീഡ് നിലനിര്‍ത്തുകയാണ് എല്‍ഡിഎഫ്.  രാമപുരം, കടനാട്, മേലുകാവ്, മുന്നിലാവ്, തലനാട്, തലപ്പലം,  ഭരണങ്ങാനം പഞ്ചായത്തുകളില്‍ എല്‍ഡിഎഫ് വ്യക്തമായ മേല്‍ക്കൈ നേടി. 

ആകെ വോട്ട്

യുഡിഎഫ്- ജോസ് ടോം- 18627
എല്‍ഡിഎഫ്- മാണി സി കാപ്പന്‍- 22384    
എന്‍ഡിഎ- എന്‍ ഹരി-6875

10:42 AM IST

മാണി സി. കാപ്പന്‍റെ ലീഡ് 3757

വീണ്ടും മാണി സി കാപ്പന്‍റെ  മുന്നേറ്റം. ലീഡ് 3757 ആയി. അഞ്ച് ഘട്ടം വോട്ടെണ്ണല്‍ കഴിഞ്ഞപ്പോള്‍ വ്യക്തമായ ലീഡ് നിലനിര്‍ത്തുകയാണ് എല്‍ഡിഎഫ്.  രാമപുരം, കടനാട്, മേലുകാവ്, മുന്നിലാവ്, തലനാട്, തലപ്പലം,  ഭരണങ്ങാനം പഞ്ചായത്തുകളില്‍ എല്‍ഡിഎഫ് വ്യക്തമായ മേല്‍ക്കൈ നേടി. 
 

10:41 AM IST

തലനാട് പഞ്ചായത്തിലെ കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പ് ഫലങ്ങള്‍

10:38 AM IST

മാണി സി. കാപ്പന്‍റെ ലീഡ് വീണ്ടും വര്‍ധിച്ചു

വോട്ടെണ്ണല്‍ ഘട്ടത്തില്‍ മാണി സി കാപ്പന്‍റെ ലീഡ് ആദ്യമായി കുറഞ്ഞെങ്കിലും വീണ്ടും മുന്നേറ്റം. ലീഡ് 3404ആയി. അഞ്ച് ഘട്ടം വോട്ടെണ്ണല്‍ കഴിഞ്ഞപ്പോള്‍ വ്യക്തമായ ലീഡ് നിലനിര്‍ത്തുകയാണ് എല്‍ഡിഎഫ്.  രാമപുരം, കടനാട്, മേലുകാവ്, മുന്നിലാവ്, തലനാട്, തലപ്പലം,  ഭരണങ്ങാനം പഞ്ചായത്തുകളില്‍ എല്‍ഡിഎഫ് വ്യക്തമായ മേല്‍ക്കൈ നേടി. 


 

10:29 AM IST

മാണി സി. കാപ്പന്‍റെ ലീഡ് വോട്ടെണ്ണല്‍ ഘട്ടത്തില്‍ ആദ്യമായി കുറഞ്ഞു

വോട്ടെണ്ണല്‍ ഘട്ടത്തില്‍ മാണി സി കാപ്പന്‍റെ ലീഡ് ആദ്യമായി കുറഞ്ഞു. ലീഡ് 3208 ല്‍ നിന്ന് 2832 ആയി കുറഞ്ഞു. ഭരണങ്ങാനം പഞ്ചായത്തിലെ വോട്ടെണ്ണല്‍ പുരോഗമിക്കുകയാണ്.  അതേസമയം  രാമപുരം, കടനാട്, മേലുകാവ്, മുന്നിലാവ്, തലനാട്  പഞ്ചായത്തുകളില്‍ എല്‍ഡിഎഫ് വ്യക്തമായ മേല്‍ക്കൈ നേടി. 

10:24 AM IST

വോട്ടുചോര്‍ച്ചയെ ചൊല്ലി വാക്പോര്

ജോസ് വിഭാഗത്തിനെതിരെ ജോസഫ് രംഗത്തെത്തി. ജോസ് കെ. മാണി വിഭാഗത്തിന്‍റെ വോട്ട് മറിഞ്ഞെന്ന് പിജെ.ജോസഫ് ആരോപിച്ചു. ബിജെപി വോട്ടുകള്‍ എൽഡിഎഫിന് മറിച്ചുനൽകിയെന്ന് ജോസ് ടോം ആരോപിച്ചു. 

10:23 AM IST

പഞ്ചായത്തുകളിലെ ലീഡുനില

രാമപുരം പഞ്ചായത്തിൽ 757ഉം കടനാട് പഞ്ചായത്തിൽ 850 ഉം വോട്ടിന് മാണി സി.കാപ്പന്‍ മുന്നിലെത്തി. 2016ൽ കെ.എം.മാണി രാമപുരത്ത് 180 വോട്ടിനും കടനാട് പഞ്ചായത്തില്‍ 107 വോട്ടിനും മുന്നിലായിരുന്നു. ലോക്സഭാ തെരഞ്ഞെടുപ്പിൽ തോമസ് ചാഴികാടന്‍ രാമപുരത്ത് 4500 വോട്ടിനും കടനാട്ടിൽ 2727 വോട്ടിനും മുന്നിലായിരുന്നു.

10:20 AM IST

വോട്ടെണ്ണല്‍ അഞ്ചാം ഘട്ടത്തില്‍, കാപ്പന്‍റെ ലീഡ് 3208

രാമപുരം, കടനാട്, മേലുകാവ്, മുന്നിലാവ്, തലനാട്  പഞ്ചായത്തുകളില്‍ എല്‍ഡിഎഫ് വ്യക്തമായ മേല്‍ക്കൈ നേടി. എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി മാണി സി കാപ്പന്‍റെ ലീഡ് ലീഡ് 3208 ആയി ഉയര്‍ന്നു. അഞ്ചാം റൗണ്ട് വോട്ടെണ്ണലിലേക്ക് കടക്കുമ്പോള്‍ എല്‍ഡിഎഫ് ലീഡുയര്‍ത്തുകയാണ്. 
 

10:15 AM IST

മുന്നിലാവ് പഞ്ചായത്തിലെ മുന്‍ നിയമസഭാ തെരഞ്ഞെടുപ്പ് ഫലങ്ങള്‍

10:13 AM IST

കാപ്പന്‍റെ ലീഡ് മൂവായിരം കടന്നു

രാമപുരം, കടനാട്, മേലുകാവ്, മുന്നിലാവ്, തലനാട്  പഞ്ചായത്തുകളില്‍ വോട്ടെണ്ണല്‍ തുടരുമ്പോള്‍ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി മാണി സി കാപ്പന്‍റെ ലീഡ് ലീഡ് 3006 ആയി ഉയര്‍ന്നു. നാലാം റൗണ്ടിലും എല്‍ഡിഎഫ് ലീഡുയര്‍ത്തുകയാണ്. 
 

10:10 AM IST

മേലുകാവ് പഞ്ചായത്തിലെ മുന്‍ നിയമസഭാ തെരഞ്ഞെടുപ്പ് ഫലങ്ങള്‍

10:08 AM IST

എല്ലാ പ‍ഞ്ചായത്തുകളിലും LDF മുന്നേറ്റം, ലീഡ് 2766

രാമപുരം, കടനാട്, മേലുകാവ് പഞ്ചായത്തുകളില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി മാണി സി കാപ്പന്‍റെ ലീഡ് ലീഡ് 2766 ആയി ഉയര്‍ന്നു. നാലാം റൗണ്ടിലും എല്‍ഡിഎഫ് ലീഡുയര്‍ത്തുകയാണ്. 
 

10:06 AM IST

കടനാട് പഞ്ചായത്തിലെ മുന്‍ നിയമസഭാ തെരഞ്ഞെടുപ്പ് ഫലങ്ങള്‍

10:04 AM IST

ഞെട്ടിച്ച് കാപ്പന്‍റെ കുതിപ്പ്

കാപ്പന്‍റെ ലീഡ് 2445 ആയി ഉയര്‍ന്നു. നാലാം റൗണ്ടിലും എല്‍ഡിഎഫ് ലീഡുയര്‍ത്തുകയാണ്. രാമപുരം, കടനാട്, മേലുകാവിലും കാപ്പന് ലീഡ്. 2016ൽ മാണിക്ക് 305 വോട്ടിന്‍റെ ലീഡ് കിട്ടിയ പഞ്ചായത്താണ് മേലുകാവ്. മേലുകാവില്‍ ചാഴികാടന് 1861 വോട്ടിന്‍റെ ലീഡ് കിട്ടിയിരുന്നു. 
 

10:00 AM IST

മാണി സി. കാപ്പന് 2181 വോട്ടിന്‍റെ ലീഡ്

മൂന്നാം റൗണ്ട് വോട്ടെണ്ണല്‍ തുടങ്ങിയതിന് പിന്നാലെ ലീഡ് 2181 ആയി ഉയര്‍ന്നു. മൂന്നാം റൗണ്ടിലും എല്‍ഡിഎഫിന് ലീഡുയര്‍ത്തുകയാണ്. മേലുകാവിലും കാപ്പന് ലീഡ്. 2016ൽ മാണിക്ക് 305 വോട്ടിന്‍റെ ലീഡ് കിട്ടിയ പഞ്ചായത്താണ്. മേലുകാവില്‍ ചാഴികാടന് 1861 വോട്ടിന്‍റെ ലീഡ് കിട്ടിയിരുന്നു. 

9:55 AM IST

വോട്ടുകച്ചവടമെന്ന് ജോസ് ടോം

ബിജെപി വോട്ടുകള്‍ എൽഡിഎഫിന് മറിച്ചുനൽകിയെന്ന് ജോസ് ടോം.

9:54 AM IST

മാണി സി. കാപ്പന് 1570 വോട്ടിന്‍റെ ലീഡ്

മൂന്നാം റൗണ്ട് വോട്ടെണ്ണല്‍ തുടങ്ങിയതിന് പിന്നാലെ ലീഡ് 1570 ആയി ഉയര്‍ന്നു. മൂന്നാം റൗണ്ടിലും എല്‍ഡിഎഫ് ലീഡുയര്‍ത്തുകയാണ്.

ആകെ വോട്ടുകള്‍

ജോസ് ടോം- 8174
മാണി സി. കാപ്പന്‍- 8931
എന്‍ ഹരി- 3240 
 

9:51 AM IST

മൂന്നാം റൗണ്ട് വോട്ടെണ്ണല്‍ തുടങ്ങി

മൂന്നാം റൗണ്ട് വോട്ടെണ്ണല്‍ തുടങ്ങി. രണ്ടാം റൗണ്ടിലും എല്‍ഡിഎഫിന് ലീഡ്. മാണി സി. കാപ്പന് 757 ആയി ഉയര്‍ന്നു. 

ആകെ വോട്ടുകള്‍

ജോസ് ടോം- 8174
മാണി സി. കാപ്പന്‍- 8931
എന്‍ ഹരി- 3240 

9:45 AM IST

രണ്ടാം റൗണ്ടിലും കാപ്പന് ലീഡ്

രണ്ടാം റൗണ്ടിലും എല്‍ഡിഎഫിന് ലീഡ്. മാണി സി. കാപ്പന് ലീഡ് 757 ആയി ഉയര്‍ന്നു.

ആകെ വോട്ടുകള്‍

ജോസ് ടോം- 8174
മാണി സി. കാപ്പന്‍- 8931
എന്‍ ഹരി- 3240 

9:39 AM IST

ആശങ്കയില്ലെന്ന് യുഡിഎഫ് കണ്‍വീനര്‍

എണ്ണുന്നത് കോൺഗ്രസ് സ്വാധീനമേഖലയിലെ വോട്ടല്ലെന്ന് UDF കൺവീനര്‍. യുഡിഎഫ് ഉടന്‍ മുന്നിലെത്തുമെന്നും ബെന്നി ബെഹനാന്‍. ആദ്യ റൗണ്ടിൽ നോട്ടയ്ക്ക് 64 വോട്ട്.

9:37 AM IST

മാണി സി. കാപ്പന്‍റെ ലീഡ് 751

രണ്ടാം റൗണ്ടിലും എല്‍ഡിഎഫിന് ലീഡ്. മാണി സി. കാപ്പന് 751 ആയി ഉയര്‍ന്നു. 
 

9:28 AM IST

പാലായിൽ എല്‍ഡിഎഫിന് അപ്രതീക്ഷിത മുന്നേറ്റം

യുഡിഎഫ് ആധിപത്യമുള്ള പഞ്ചായത്തില്‍ കാപ്പന് മേൽക്കൈ. 2014, 2016, 2019 തെരഞ്ഞെടുപ്പുകളിൽ UDF മുന്നിലെത്തിയ പഞ്ചായത്താണ്. 2016ൽ കെഎം മാണിക്ക് 180 വോട്ടിന്‍റെ ലീഡ് കിട്ടിയ പഞ്ചായത്താണ്. ലോക്സഭയില്‍ ചാഴികാടന് 4500 വോട്ട് ഭൂരിപക്ഷം കിട്ടിയ പഞ്ചായത്ത്. 

ലീഡ്: മാണി സി. കാപ്പന്‍- 162

ആകെ വോട്ടുകള്‍

ജോസ് ടോം- 4101
മാണി സി. കാപ്പന്‍- 4263
എന്‍ ഹരി- 1929 
നോട്ടയ്ക്ക് 64 വോട്ട്
 

9:21 AM IST

കാപ്പന്‍റെ ലീഡ് ഉയരുന്നു

രാമപുരം പഞ്ചായത്തില്‍ മാണി സി.കാപ്പന്‍ മുന്നിൽ. രാമപുരത്ത് ആകെ 22 ബൂത്തുകള്‍ ആണുള്ളത് . 2014, 2016, 2019 തെരഞ്ഞെടുപ്പുകളിൽ UDF മുന്നിലെത്തിയ പഞ്ചായത്താണ്.

9:19 AM IST

ആദ്യ ഫലങ്ങളില്‍ ആഹ്ളാദത്തില്‍ മാണി സി. കാപ്പന്‍

ആദ്യ ഫലങ്ങളില്‍ ആഹ്ളാദത്തില്‍ മാണി സി. കാപ്പന്‍

9:12 AM IST

രാമപുരം പഞ്ചായത്തില്‍ മാണി സി. കാപ്പന് ലീഡ്

ആദ്യ റൗണ്ടില്‍  എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി മാണി സി. കാപ്പന് 162 വോട്ടിന്‍റെ ലീഡ്.  എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി മാണി സി. കാപ്പന്‍- 4263, ജോസ് ടോം- 4101, എന്‍ഡിഎ- 1929 വോട്ടുകള്‍ ലഭിച്ചു.
 

9:06 AM IST

എല്‍ഡിഎഫ് ലീഡ് 186 ആയി

ആദ്യ റൗണ്ടില്‍ നാല് ബൂത്തുകള്‍ എണ്ണിത്തുടങ്ങിയപ്പോള്‍ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി മാണി സി. കാപ്പന് 186 വോട്ടിന്‍റെ ഭൂരിപക്ഷം. രാമപുരത്ത് ആകെ 22 ബൂത്തുകള്‍ ആണുള്ളത് . കഴിഞ്ഞ തെരഞ്ഞെടുപ്പുകളിലെല്ലാം UDF മുന്നിലെത്തിയ പഞ്ചായത്താണ് .

8:58 AM IST

ആദ്യ ലീഡ് എല്‍ഡിഎഫിന്

രാമപുരം പഞ്ചായത്തില്‍ മൂന്ന് ബൂത്തുകള്‍ എണ്ണക്കഴിയുമ്പോള്‍ 156 വോട്ടുകള്‍ക്ക് മാണി സി കാപ്പന്‍ മുമ്പില്‍. യുഡിഎഫിനും കേരളാ കോണ്‍ഗ്രസിനും കൂടുതല്‍ സ്വാധീനമുള്ള പഞ്ചായത്താണ് രാമപുരം. രാമപുരത്ത് ആകെ 22 ബൂത്തുകള്‍ ആണുള്ളത് . കഴിഞ്ഞ തെരഞ്ഞെടുപ്പുകളിലെല്ലാം UDF മുന്നിലെത്തിയ പഞ്ചായത്താണ്.

8:54 AM IST

സര്‍വ്വീസ് വോട്ടുകളില്‍ രണ്ടെണ്ണം അസാധു

ആകെയുള്ള 14 സര്‍വ്വീസ് വോട്ടുകളില്‍ രണ്ടെണ്ണം അസാധുവായി. 

8:33 AM IST

പോസ്റ്റല‍് വോട്ടുകള‍് ഒപ്പത്തിനൊപ്പം

പോസ്റ്റല്‍ വോട്ടുകള്‍ ഒപ്പത്തിനൊപ്പം ആറ് വീതം വോട്ടുകളാണ് മുന്നണികള്‍ക്ക് ലഭിച്ചത്. മൂന്ന് വോട്ടുകള്‍ അസാധുവായി.

8:32 AM IST

ആകാംക്ഷയോടെ സ്ഥാനാര്‍ത്ഥികളും

യുഡിഎഫ് സ്ഥാനാര്‍ത്ഥി ജോസ് ടോം കെ.എം.മാണിയുടെ വീട്ടിലാണ് വോട്ടെണ്ണല്‍ കാണാനെത്തിയിരിക്കുന്നത്. മാണി സി. കാപ്പന്‍ സ്വന്തം വീട്ടിൽ എൽഡിഎഫ് പ്രവര്‍ത്തകര്‍ക്കൊപ്പവും ഫലമറിയും.

8:25 AM IST

തപാല്‍, സര്‍വീസ് വോട്ടുകളുടെ ഫലം ഉടന്‍

തപാല്‍, സര്‍വീസ് വോട്ടുകളുടെ ഫലം ഉടന്‍ പുറത്തുവരും. ഇലക്ട്രോണിക് വോട്ടിങ് യന്ത്രങ്ങളിലെ വോട്ടെണ്ണല്‍ എട്ടരയോടെ ആരംഭിക്കും. ആദ്യ ഫലങ്ങള്‍ 8.35 ഓടെ.

8:17 AM IST

ആദ്യം വോട്ടെണ്ണുന്ന രാമപുരം പഞ്ചായത്തിലെ മുന്‍ നിയമസഭാ തെരഞ്ഞെടുപ്പ് ഫലങ്ങള്‍

8:16 AM IST

കടനാട് പഞ്ചായത്ത് മുന്‍ നിയമസഭാ തെരഞ്ഞെടുപ്പ് ഫലങ്ങള്‍ ഇങ്ങനെ..

8:08 AM IST

ഭരണങ്ങാനം പഞ്ചായത്തിലെ മുന്‍ തെരഞ്ഞെടുപ്പ് ഫലങ്ങള്‍

ഭരണങ്ങാനം പഞ്ചായത്തിലെ മുന്‍ നിയമസഭാ തെരഞ്ഞെടുപ്പ് ഫലങ്ങള്‍ കാണാം

8:04 AM IST

പോസ്റ്റൽ വോട്ടുകള്‍ എണ്ണുന്നു

ആകെയുള്ളത് 15 പോസ്റ്റൽ വോട്ടും 14 സര്‍വ്വീസ് വോട്ടും. വോട്ടിങ് യന്ത്രത്തിലെ വോട്ടുകള്‍ ഉടന്‍ എണ്ണിത്തുടങ്ങും. രാമപുരം പഞ്ചായത്തിലെ ആദ്യ 14 ബൂത്തുകളിലെ വോട്ട് ആദ്യം എണ്ണും.

8:01 AM IST

2011, 2016 തെരഞ്ഞെടുപ്പ് ഫലങ്ങള‍് ഇങ്ങനെ..

7:58 AM IST

വോട്ടെണ്ണല്‍ ആരംഭിച്ചു

ആദ്യം പോസ്റ്റല്‍ വോട്ടുകളും സര്‍വീസ് വോട്ടുകളും എണ്ണിത്തുടങ്ങി..

7:57 AM IST

വിജയപ്രതീക്ഷയെന്ന് എൻ.ഹരി

ഉറച്ച വിജയപ്രതീക്ഷയെന്ന് എൻഡിഎ സ്ഥാനാർത്ഥി എൻ ഹരി. വോട്ടുമറിച്ചെന്ന ആരോപണം തള്ളിക്കളയുന്നു.

7:56 AM IST

സ്ട്രോങ് റൂം ഉടൻ തുറക്കും

സ്ട്രോങ് റൂം അൽപസമയത്തിനകം തുറക്കും. 7:50ന് വോട്ടിങ് യന്ത്രങ്ങൾ ടേബിളിൽ എത്തിക്കും.

7:55 AM IST

ആദ്യ ഫലസൂചനകള്‍ എട്ടരയോടെ

ഫലപ്രഖ്യാപനം ഇടവേളകളില്ലാതെ ഏഷ്യാനെറ്റ് ന്യൂസിൽ തത്സമയം. ആദ്യ ഫലസൂചനകള്‍ എട്ടരയോടെ പുറത്തുവരും.

12:00 AM IST

വോട്ടെണ്ണൽ 13 റൗണ്ടുകളായി

ആദ്യം എണ്ണുന്നത് രാമപുരം പഞ്ചായത്ത്. ഓരോ റൗണ്ടിലും എണ്ണുന്നത് 14 ബൂത്തുകൾ വീതം. ആദ്യം എണ്ണുക തപാൽ വോട്ടുകൾ.

176 ബൂത്തുകളിലായി പാലാ ഉപതെരഞ്ഞെടുപ്പില്‍ പോള്‍ ചെയ്യപ്പെട്ടത് 127939 വോട്ടുകളാണ്. 14 ടേബിളുകളിലായി 13 റൗണ്ടുകളായാണ് വോട്ടെണ്ണല്‍. എട്ടു മണിക്ക് തുടങ്ങുന്ന വോട്ടെണ്ണലിന്‍റെ ആദ്യം സര്‍വ്വീസ് വോട്ടും പോസ്റ്റല്‍ വോട്ടും എണ്ണും. 15 സര്‍വ്വീസ് വോട്ടും, 3 പോസ്റ്റല്‍ വോട്ടുമാണ് ഇതുവരെ കിട്ടിയത്.  പാലാ കാര്‍മല്‍ പബ്ലിക്ക് സ്ക്കൂളിലാണ് വോട്ടെണ്ണല്‍.