`കുട്ടിക്കള്ളന്മാർ', മോഷ്ടിച്ചത് ഭക്ഷണവും പണവും, സ്കൂൾ കാന്റീനിൽ മോഷണം നടത്തിയ 10 കുട്ടികൾ കുവൈത്തിൽ പിടിയിൽ

Published : Apr 18, 2025, 05:42 PM IST
`കുട്ടിക്കള്ളന്മാർ', മോഷ്ടിച്ചത് ഭക്ഷണവും പണവും, സ്കൂൾ കാന്റീനിൽ മോഷണം നടത്തിയ 10 കുട്ടികൾ കുവൈത്തിൽ പിടിയിൽ

Synopsis

സ്കൂൾ മതിലുകൾ ചാടിക്കടന്നാണ് കാന്റീനുകളിൽ നിന്ന് പണവും ഭക്ഷണ സാധനങ്ങളും മോഷ്ടിച്ചത്

കുവൈത്ത് സിറ്റി: കുവൈത്തിലെ സൗത്ത് സുറയിലെ സ്കൂൾ കാന്റീനുകളിൽ നടന്ന 12 മോഷണക്കേസുകളിൽ 10 പ്രായപൂർത്തിയാകാത്തവരെ അറസ്റ്റ് ചെയ്ത് ഹവല്ലി പോലീസ്. രാത്രിയിൽ പ്രത്യേകിച്ചും തണുപ്പുള്ള ശൈത്യകാലത്ത് സെക്യൂരിറ്റി ജീവനക്കാർ അകത്ത് ഇരിക്കാൻ സാധ്യതയുള്ള സമയത്ത് സ്കൂളുകളെ ലക്ഷ്യമിട്ടാണ് മോഷണം നടത്തിയതെന്നാണ് സംഘത്തിന്റെ വെളിപ്പെടുത്തൽ. സ്കൂൾ മതിലുകൾ ചാടിക്കടന്ന് കാന്റീനുകളിൽ നിന്ന് പണവും ഭക്ഷണ സാധനങ്ങളും മോഷ്ടിക്കുകയായിരുന്നു.

തുടർച്ചയായ മോഷണ പരാതികളെ തുടർന്ന് ക്രിമിനൽ സെക്യൂരിറ്റി സെക്ടർ ഹവല്ലി ഫീൽഡ് ഇൻവെസ്റ്റിഗേഷൻസ് യൂണിറ്റിൽ നിന്ന് ഒരു പ്രത്യേക സംഘത്തെ അന്വേഷണത്തിനായി നിയോഗിച്ചു. സ്കൂളുകളിൽ ഒളിച്ചു കടക്കുന്നതും സംഭവ സ്ഥലങ്ങളിൽ നിന്ന് രക്ഷപ്പെടുന്നതും നിരീക്ഷണ ക്യാമറകളിൽ പതിഞ്ഞതോടെ മോഷ്ടാക്കളെ കുറിച്ചുള്ള ഏകദേശ വിവരങ്ങൾ ലഭിക്കുകയും ചെയ്തു. ഈ ദൃശ്യങ്ങൾ സ്കൂൾ പ്രിൻസിപ്പൽമാർ, അധ്യാപകർ, ഗാർഡുകൾ എന്നിവരെ കാണിച്ചപ്പോൾ 15 വയസ്സുള്ള ഒരു പ്രതിയെ തിരിച്ചറിയുകയും ചെയ്തു. അറസ്റ്റ് ചെയ്യുമ്പോൾ കുട്ടിയുടെ പക്കൽ നിന്ന് 1,250 കുവൈത്തി ദിനാർ കണ്ടെത്തി. ചോദ്യം ചെയ്യലിൽ സംഘത്തിലെ എല്ലാവരെ കുറിച്ചുമുള്ള വിവരങ്ങൾ ലഭിക്കുകയായിരുന്നു.

read more:  ഉംറ നിർവഹിക്കാനെത്തിയ മലപ്പുറം സ്വദേശി സൗദിയിൽ മരിച്ചു, വിടപറഞ്ഞത് റഹ്മാനിയ അറബിക് കോളേജിലെ അധ്യാപകൻ

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam, World Pravasi News, Keralites Abroad News, NRI Malayalis News ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ

Read more Articles on
click me!

Recommended Stories

ബിഗ് ടിക്കറ്റ് റേസ് വീക്കെൻഡിൽ നൽകിയത് 560,000 ദിർഹം സമ്മാനം
രഹസ്യ വിവരം ലഭിച്ചു, താമസസ്ഥലത്ത് റെയ്ഡ്; പിടിച്ചെടുത്തത് ഹെറോയിനും മെത്താംഫെറ്റാമൈനും ഉൾപ്പെടെ ഏഴ് കിലോ ലഹരിമരുന്ന്