
കുവൈത്ത് സിറ്റി: കുവൈത്തിലെ അഹമ്മദി ഗവർണറേറ്റിലെ വിഷമദ്യം കഴിച്ച് 10 പേർ മരിച്ചതായി പ്രാദേശിക പത്രം റിപ്പോർട്ട് ചെയ്തു. 10 വ്യത്യസ്ത സ്ഥലങ്ങളിലാണ് മരണങ്ങൾ റിപ്പോര്‍ട്ട് ചെയ്തത്. മരണപ്പെട്ടവരെല്ലാം പ്രവാസി തൊഴിലാളികളാണെന്നും പ്രാഥമിക പരിശോധനയിൽ മദ്യത്തിൽ നിന്നും വിഷബാധയേറ്റതായി സ്ഥിരീകരിച്ചതായും സ്രോതസ്സ് കൂട്ടിച്ചേർത്തു.
നിരവധി പേർ ഗുരുതരാവസ്ഥയിലാണെന്ന് സ്ഥിരീകരിക്കാത്ത റിപ്പോർട്ടും പുറത്തുവരുന്നുണ്ട്. കഴിഞ്ഞ ദിവസമാണ് കുവൈത്തിലെ നിരവധി പ്രദേശങ്ങളിൽ നിന്നായി പ്രാദേശിക വ്യാജമദ്യ നിർമ്മിതാക്കളെ അറസ്റ്റ് ചെയ്തത്.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ Asianet News Malayalam