
കുവൈത്ത് സിറ്റി: കുവൈത്തിൽ ആഭ്യന്തര മന്ത്രി ശൈഖ് ഫഹദ് യൂസഫ് സൗദ് അൽ സബാഹിന്‍റെ നിർദ്ദേശപ്രകാരം താമസകാര്യ അന്വേഷണ വിഭാഗം രാജ്യത്തെ എല്ലാ ഗവർണറേറ്റുകളിലും വലിയ സുരക്ഷാ പരിശോധന നടത്തി. നിയമം നടപ്പാക്കുകയും ക്രമസമാധാനം നിലനിർത്തുകയും ചെയ്യുക എന്നതായിരുന്നു ഈ നീക്കത്തിന്റെ ലക്ഷ്യം.
നിയമലംഘകരെ കണ്ടെത്തുക ലക്ഷ്യമിട്ട് തിരക്കേറിയ പ്രദേശങ്ങളിൽ നടത്തിയ പരിശോധനയിൽ താമസ നിയമം ലംഘിച്ചവരും പിടികിട്ടാപ്പുള്ളികളുമായ 178 പേരെ അറസ്റ്റ് ചെയ്തു. താമസ, തൊഴിൽ നിയമങ്ങൾ ലംഘിക്കുന്നവരെ കണ്ടെത്താനും പിടികൂടാനും മന്ത്രാലയം പ്രതിജ്ഞാബദ്ധമാണെന്ന് ആഭ്യന്തര മന്ത്രാലയം ആവർത്തിച്ചു. നിയമം നടപ്പാക്കുന്നതിൽ ഒരു വിട്ടുവീഴ്ചയുമില്ലെന്നും നിയമലംഘകരായ തൊഴിലാളികൾക്കും തൊഴിലുടമകൾക്കും എതിരെ നടപടിയുണ്ടാകുമെന്നും മന്ത്രാലയം വ്യക്തമാക്കി.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam, World Pravasi News, Keralites Abroad News, NRI Malayalis News ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ