76 ഭാഷകളിലുള്ള ഖുർ ആൻ പരിഭാഷ, 22 രാജ്യങ്ങളിലേക്ക് സൽമാൻ രാജാവിന്റെ ഉപഹാരമായി 10 ലക്ഷം ഖുർ ആൻ വിതരണം

Published : Mar 19, 2023, 03:09 PM IST
76 ഭാഷകളിലുള്ള ഖുർ ആൻ പരിഭാഷ, 22 രാജ്യങ്ങളിലേക്ക് സൽമാൻ രാജാവിന്റെ ഉപഹാരമായി 10 ലക്ഷം ഖുർ ആൻ വിതരണം

Synopsis

76 ഭാഷകളിലുള്ള ഖുർആൻ പരിഭാഷ, 22 രാജ്യങ്ങളിലേക്ക് സൽമാൻ രാജാവിന്റെ ഉപഹാരമായി 10 ലക്ഷം ഖുർആൻ വിതരണം

റിയാദ്: റമദാനോടനുബന്ധിച്ച് സൽമാൻ രാജാവിന്റെ ഉപഹാരമായി ലോകത്തെ വിവിധ രാജ്യങ്ങൾക്ക് 10 ലക്ഷത്തിലധികം ഖുർആൻ പ്രതികൾ അയക്കുന്നതിനുള്ള നടപടികൾ പൂർത്തിയായി. മദീനയിലെ കിങ് ഫഹദ് ഖുർആൻ പ്രിന്റിങ് സമുച്ചയത്തിൽ അച്ചടിച്ചവയാണിത്. 76 ഭാഷകളിലുള്ള ഖുർആൻ പരിഭാഷകളുമാണ് 22 രാജ്യങ്ങളിലേക്ക് അയക്കുന്നത്. 

ഒരോ വർഷവും റമദാനോടനുബന്ധിച്ച് സൽമാൻ രാജാവിന്റെ ഉപഹാരമായി വിവിധ രാജ്യങ്ങളിലേക്ക് ഖുർആൻ പ്രതികൾ അയക്കുക പതിവാണ്. ഹജ്ജ് കർമം നിർവഹിച്ച് തിരിച്ചുപോകുന്ന ഒരോ തീർഥാടകനും ഖുർആൻ പ്രതികൾ വിതരണം ചെയ്യാറുണ്ട്. ഇങ്ങനെ ദശലക്ഷ കണക്കിന് ഖുർആൻ പ്രതികളാണ് ഒരോ വർഷവും സൗദി അറേബ്യ വിതരണം ചെയ്തുവരുന്നത്.

Read more:  ‘റിയാദ് എയർ’ സൗദി അറബ്യയില്‍ പുതിയ ദേശീയ വിമാനക്കമ്പനി പ്രഖ്യാപിച്ച് കിരീടാവകാശി

65 രാജ്യങ്ങളിലെ പ്രതിനിധികൾ മത്സരിച്ചു; ഖുറാൻ പാരായണ മത്സരത്തിൽ നാലാം സ്ഥാനത്തെത്തി ഇന്ത്യക്കാരൻ, അഭിമാനം

ഈജിപ്തിൽ നടന്ന ലോക ഖുറാൻ പാരായണ മത്സരത്തിൽ നാലാം സ്ഥാനം നേടി ഇന്ത്യക്കാരൻ. അസമിലെ കരിംഗഞ്ച് സ്വദേശിയായ കാരി മഞ്ജൂർ അഹമ്മദ് (26) ആണ് ഇന്ത്യക്കായി നാലാം സ്ഥാനം നേടിയത്. നേരത്തെ, തുർക്കിയിലും മലേഷ്യയിലും നടന്ന അന്താരാഷ്ട്ര മത്സരങ്ങളിൽ പങ്കെടുത്ത് അഞ്ച്, ഒമ്പത് സ്ഥാനങ്ങൾ നേടിയിട്ടുണ്ട്.

മത്സരത്തിൽ രാജ്യത്തെ 1.33 ബില്യൺ ജനങ്ങളെ പ്രതിനിധീകരിച്ച് പങ്കെടുത്തതിൽ അഭിമാനമുണ്ടെന്ന് അദ്ദേഹം പറഞ്ഞു. എല്ലാ മതങ്ങളുടെയും അന്തസത്ത ഒന്നുതന്നെയാണെന്ന് അഹമ്മദ് അഭിപ്രായപ്പെട്ടു. മത്സരത്തിൽ പങ്കെടുത്ത ശേഷം, എല്ലാ സമുദായങ്ങളിലുമുള്ള ആളുകളിൽ നിന്ന് സ്നേഹവും ആശംസകളും ലഭിച്ചെന്നും അദ്ദേഹം വ്യക്തമാക്കി.

"ഖുറാൻ പാരായണത്തിന് നിയമങ്ങളുണ്ട്. നിയമങ്ങൾ പാലിക്കുകയും ഖുറാൻ വായിക്കുകയും ചെയ്താൽ ജീവിത വിജയമുണ്ടാകും. കൂടുതൽ ആളുകൾ വേദങ്ങൾ വായിക്കുന്നു. അവർ ശാന്തരും ജ്ഞാനികളുമായിത്തീരു. സമൂഹത്തിൽ സമാധാനത്തിന്റെയും ഐക്യത്തിന്റെയും അന്തരീക്ഷം നിലനിൽക്കുമെന്നും മഞ്ജൂർ അഹമ്മദ് പറഞ്ഞു.

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam  ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

അബുദാബി റുവൈസ് വ്യവസായ കോംപ്ലക്സിൽ തീപിടിത്തം, ഡ്രോൺ ആക്രമണമെന്ന് അധികൃതർ
കടുത്ത ഭാഷയിൽ അപലപിച്ച് കുവൈത്ത് പ്രധാനമന്ത്രി, ഒരു തരത്തിലുള്ള സൈനിക നീക്കങ്ങൾക്കും സ്വന്തം മണ്ണ് വിട്ടുകൊടുക്കില്ല