കണ്ണടയുമായി ബന്ധപ്പെട്ട ജോലികളിൽ 50 ശതമാനം ഇനി സ്വദേശികൾക്ക് മാത്രം

Published : Mar 19, 2023, 12:55 AM IST
കണ്ണടയുമായി ബന്ധപ്പെട്ട ജോലികളിൽ 50 ശതമാനം ഇനി സ്വദേശികൾക്ക് മാത്രം

Synopsis

ആദ്യഘട്ടമായാണ് രണ്ട് ജോലികളിൽ മാത്രം സ്വദേശിവത്കരണം നടപ്പാക്കുന്നത്. അടുത്ത ഘട്ടങ്ങളിൽ കൂടുതൽ തസ്തികകളിലേക്ക് വ്യാപിപ്പിക്കും. 

റിയാദ്: സൗദി അറേബ്യയിൽ ഇനി കണ്ണട മേഖലയിലെ ചില തസ്തികകളിൽ പകുതിയും സ്വദേശികൾക്കായിരിക്കും. മെഡിക്കൽ ഒപ്‌റ്റോമെട്രിസ്റ്റ്, കണ്ണട ടെക്‌നീഷ്യൻ എന്നീ ജോലികൾ 50 ശതമാനം സ്വദേശികൾക്കായി നിജപ്പെടുത്തിയ തീരുമാനം ശനിയാഴ്ച (മാർച്ച് 18) മുതൽ പ്രാബല്യത്തിലായി. രാജ്യത്തെ എല്ലാ പ്രദേശങ്ങളിലും ഈ തീരുമാനം ബാധകമാണെന്ന് മാനവ വിഭവശേഷി സാമൂഹിക വികസന മന്ത്രാലയം വ്യക്തമാക്കി. 

ആദ്യഘട്ടമായാണ് രണ്ട് ജോലികളിൽ മാത്രം സ്വദേശിവത്കരണം നടപ്പാക്കുന്നത്. അടുത്ത ഘട്ടങ്ങളിൽ കൂടുതൽ തസ്തികകളിലേക്ക് വ്യാപിപ്പിക്കും. ആദ്യഘട്ടം നടപ്പാക്കാൻ മന്ത്രാലയം നിശ്ചയിച്ച കാലാവധി കഴിഞ്ഞദിവസം അവസാനിച്ചിരുന്നു. ഈ മേഖലയിൽ നാലോ അതിലധികമോ തൊഴിലാളികൾ ജോലി ചെയ്യുന്ന എല്ലാ സ്വകാര്യസ്ഥാപനങ്ങൾക്കും തീരുമാനം ബാധകമാണ്. സൗദി കമീഷൻ ഫോർ ഹെൽത്ത് സ്പെഷ്യാലിറ്റിയിൽ നിന്ന് പ്രഫഷനൽ അക്രഡിറ്റേഷൻ ഉള്ളവരെയാണ് ഈ തസ്തികകളിൽ നിയമിക്കേണ്ടത്. ഈ ജോലികളിലെ കുറഞ്ഞ വേതനം 5,500 റിയാലാണ്. തീരുമാനം നടപ്പാകുന്നതോടെ രാജ്യത്തിന്റെ വിവിധ പ്രദേശങ്ങളിലായി ആയിരത്തിലധികം തൊഴിലവസരങ്ങൾ ഉണ്ടാകുമെന്നും മന്ത്രാലയം വ്യക്തമാക്കി.

Read also: ആയിരത്തിലധികം പ്രവാസി അധ്യാപകരെ ഈ അധ്യയന വർഷത്തിന്റെ അവസാനത്തോടെ പിരിച്ചുവിടും

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam  ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

പറന്നുവന്ന പ്ലാസ്റ്റിക് ഷീറ്റ് ഡ്രൈവറുടെ കാഴ്ച മറച്ചു, നിയന്ത്രണം വിട്ട കാർ പലതവണ കരണം മറിഞ്ഞ് അപകടം, മരിച്ചത് മലപ്പുറം സ്വദേശികൾ
സൗദിയിൽ ദാരുണ അപകടം; ഉംറ കഴിഞ്ഞു മടങ്ങിയ മലയാളി കുടുംബത്തിലെ രണ്ടുപേർ മരിച്ചു, പറന്നുവന്ന പ്ലാസ്റ്റിക് ഷീറ്റ് ഡ്രൈവറുടെ കാഴ്ച മറച്ചു