
റിയാദ്: സൗദി അറേബ്യയിൽ വംശനാശഭീഷണി നേരിടുന്ന ജീവികളെ വേട്ടയാടിയാൽ മൂന്ന് കോടി റിയാൽ വരെ പിഴയും 10 വർഷം വരെ തടവും ശിക്ഷ. പരിസ്ഥിതി സുരക്ഷസേനയാണ് മുന്നറിയിപ്പ് നൽകിയത്. രാജ്യത്തെ പാരിസ്ഥിതി സംരക്ഷണ നിയമം പാലിക്കാൻ എല്ലാവരും ബാധ്യസ്ഥരാണ്. പ്രകൃതിയും അതിലെ ആവാസവ്യവസ്ഥയും ജീവിവർഗങ്ങളും സംരക്ഷിക്കപ്പെടാൻ നിശ്ചിയിച്ചിരിക്കുന്ന മുഴുവൻ ചട്ടങ്ങളും എല്ലാവരും പാലിക്കണം.
വംശനാശഭീഷണി നേരിടുന്ന വന്യജീവികളെ വേട്ടയാടൽ, കൊല്ലൽ, തോലും ഇറച്ചിയും ഉൾപ്പടെയുള്ളവയുടെ കച്ചവടം എന്നിവ കുറ്റകരമാണ്. പരിസ്ഥിതിക്കും വന്യജീവികൾക്കും നേരെയുള്ള നിയമലംഘനങ്ങളും ആക്രമണവും ശ്രദ്ധയിൽപെട്ടാല മക്ക, റിയാദ്, കിഴക്കൻ പ്രവിശ്യ എന്നീ പ്രദേശങ്ങളിലുള്ളവർ 911 എന്ന നമ്പറിലും രാജ്യത്തിെൻറ മറ്റ് പ്രദേശങ്ങളിലുള്ളവർ 999, 996 എന്നീ നമ്പറുകളിലും അറിയിക്കണമെന്നും പരിസ്ഥിതി സുരക്ഷസേന ആവശ്യപ്പെട്ടു.
Read Also - ഇതെന്ത് ഓഫര്‍! 200 രൂപയില്‍ താഴെ വിമാന ടിക്കറ്റോ? പുതിയ ഓഫര്‍, മുന്‍കൂട്ടി പ്ലാന്‍ ചെയ്താല്‍ വമ്പൻ ലാഭം
ᐧ
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ Asianet News Malayalam