
മസ്കറ്റ്: ഒമാനിലെ പൊതുസ്ഥലങ്ങളിൽ മാലിന്യം നിക്ഷേപിക്കുന്നവർക്ക് മുന്നറിയിപ്പുമായി മസ്കറ്റ് നഗരസഭ. പൊതു സ്ഥലങ്ങളിൽ മാലിന്യം തള്ളുന്നവർക്ക് നൂറ് ഒമാനി റിയാൽ (ഇരുപതിനായിരത്തോളം ഇന്ത്യൻ രൂപ) പിഴ ചുമത്തും. ഇത്തരം പ്രവൃത്തികൾ ആവർത്തിച്ചാൽ പിഴത്തുകയും ഇരട്ടിയാകുമെന്ന് മസ്കറ്റ് നഗര സഭ അധികൃതർ സാമൂഹിക മാധ്യമങ്ങളിലൂടെ പുറത്തിറക്കിയ അറിയിപ്പിൽ വ്യക്തമാക്കി. പരിസ്ഥിതിക്ക് നേരെയുള്ള നിഷേധാത്മക പ്രവണതകൾ തടയാൻ മസ്കറ്റ് നഗരസഭയുമായി സഹകരിക്കണമെന്നും മുനിസിപ്പാലിറ്റി പൊതുജനങ്ങളോട് അഭ്യർത്ഥിച്ചു.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ Asianet News Malayalam