Latest Videos

സൗദിയിൽ കൊവിഡ്​ ബാധിതരിൽ ആയിരത്തിലേറെ പേർ ഗുരുതരാവസ്ഥയിൽ

By Web TeamFirst Published Feb 2, 2022, 11:45 PM IST
Highlights

കൊവിഡ് മുക്തി നിരക്ക് ഇവിടെ 93.40 ശതമാനവും മരണനിരക്ക് 1.28 ശതമാനവുമായി

റിയാദ്: സൗദി അറേബ്യയിൽ കൊവിഡ് ബാധിതരിൽ ഗുരുതരാവസ്ഥയിൽ കഴിയുന്നവരുടെ എണ്ണം ആയിരം കവിഞ്ഞു. ആകെ 36,940 കോവിഡ് ബാധിതരാണ് രാജ്യത്താകെ ചികിത്സയിലുള്ളത്. ഇതിൽ 1,002 പേരാണ് ഗുരുതരനിലയിലുള്ളത്. ഇവർ രാജ്യത്തെ വിവിധ ആശുപത്രികളിൽ തീവ്രപരിചരണ വിഭാഗത്തിലാണ്. ബാക്കിയുള്ളവരുടെ നില തൃപ്തികരമാണ്.

അതേസമയം കഴിഞ്ഞ 24 മണിക്കൂറിനിടെ 4,092 പേർക്ക് പുതുതായി കൊവിഡ് സ്ഥിരീകരിച്ചു. നിലവിലെ രോഗികളിൽ 4,604 പേർ സുഖം പ്രാപിച്ചു. ചികിത്സയിലുള്ളവരിൽ രണ്ടുപേർ മരിച്ചതായും ആരോഗ്യ മന്ത്രാലയം അറിയിച്ചു. ഇതുവരെ റിപ്പോർട്ട് ചെയ്യപ്പെട്ട ആകെ കോവിഡ് കേസുകളുടെ എണ്ണം 6,95,217 ഉം രോഗമുക്തരുടെ എണ്ണം 6,49,334 ഉം ആയി. ആകെ മരണസംഖ്യ 8,943 ആയി.

രാജ്യത്തെ കൊവിഡ് മുക്തി നിരക്ക് 93.40 ശതമാനവും മരണനിരക്ക് 1.28 ശതമാനവുമായി. 24 മണിക്കൂറിനിടെ 145,535 ആർ.ടി-പി.സി.ആർ പരിശോധനകൾ നടത്തി. പുതുതായി റിയാദ് 1,408, ജിദ്ദ 325, ദമ്മാം 272, ഹുഫൂഫ് 172, മക്ക 122, ജിസാൻ 101, മദീന 86 എന്നിങ്ങനെയാണ് രാജ്യത്തെ വിവിധ ഭാഗങ്ങളിൽ പുതിയ കോവിഡ് കേസുകൾ റിപ്പോർട്ട് ചെയ്തത്. രാജ്യത്ത് ഇതുവരെ 5,77,01,653 ഡോസ് വാക്സിൻ കുത്തിവെച്ചു. ഇതിൽ 2,55,92,472 ആദ്യ ഡോസും 2,37,29,950 രണ്ടാം ഡോസും 83,79,231 ബൂസ്റ്റർ ഡോസുമാണ്.

click me!