101-ാമത് മഹ്‌സൂസ് നറുക്കെടുപ്പില്‍ 1404 വിജയികള്‍; ആകെ 1,782,300 ദിര്‍ഹത്തിന്റെ സമ്മാനങ്ങള്‍

Published : Nov 06, 2022, 02:56 PM IST
101-ാമത് മഹ്‌സൂസ് നറുക്കെടുപ്പില്‍ 1404 വിജയികള്‍; ആകെ 1,782,300 ദിര്‍ഹത്തിന്റെ സമ്മാനങ്ങള്‍

Synopsis

7, 10, 34, 42, 44 എന്നിവയായിരുന്നു നറുക്കെടുത്ത സംഖ്യകള്‍. 23 വിജയികള്‍ രണ്ടാം സമ്മാനമായ 1,000,000 ദിര്‍ഹം പങ്കിട്ടെടുത്തു. 

ദുബൈ: മുന്‍ നറുക്കെടുപ്പുകള്‍ പോലെത്തന്നെ മഹ്‍സൂസിന്റെ 101-ാമത് പ്രതിവാര നറുക്കെടുപ്പിലും നിരവധിപ്പേരുടെ ജീവിതത്തില്‍ ഭാഗ്യമെത്തി. ആകെ  1,404 വിജയികള്‍ ആകെ 1,782,300 ദിര്‍ഹത്തിന്റെ സമ്മാനങ്ങള്‍ നേടി. ഈവിങ്‌സ് എല്‍എല്‍സി ഓപ്പറേറ്റ് ചെയ്യുന്ന യുഎഇയിലെ പ്രമുഖ പ്രതിവാര നറുക്കെടുപ്പായ മഹ്‌സൂസ്, രണ്ടു വര്‍ഷം കൊണ്ട് 29 മള്‍ട്ടി മില്യനയര്‍മാരെയും 205,000ല്‍ അധികം വിജയികളെയുമാണ് സൃഷ്ടിച്ചിട്ടുള്ളത്.

നറുക്കെടുത്ത അഞ്ച് സംഖ്യകളില്‍ നാലെണ്ണം യോജിച്ച് വന്ന 23 പേര്‍ രണ്ടാം സമ്മാനമായ 1,000,000 ദിര്‍ഹം പങ്കിട്ടെടുത്തു. ഇവര്‍ ഓരോരുത്തരും 43,478 ദിര്‍ഹം വീതം നേടി. നറുക്കെടുത്ത അഞ്ച് സംഖ്യകളില്‍ മൂന്നെണ്ണം യോജിച്ച് വന്ന  1,378 പേര്‍ മൂന്നാം സമ്മാനമായ 350 ദിര്‍ഹം വീതം നേടി. 

എപ്പോഴത്തെയും പോലെ പ്രതിവാര റാഫിള്‍ ഡ്രോയില്‍ വിജയികളായ മൂന്നുപേര്‍ 300,000 ദിര്‍ഹം പങ്കിട്ടെടുത്തു. യു.കെയില്‍ നിന്നുള്ള അനസ്, പാകിസ്ഥാന്‍ സ്വദേശിയായ മുഹമ്മദ്, ഇന്ത്യക്കാരനായ ഖദീര്‍ എന്നിവരാണ് 100,000 ദിര്‍ഹം വീതം സ്വന്തമാക്കിയത്. യഥാക്രമം 23208857, 23038820,  23136429 എന്നീ റാഫിള്‍ നമ്പരുകളിലൂടെയാണ് ഇവര്‍ വിജയികളായത്. 

20,000,000 ദിര്‍ഹത്തിന്റെ ഒന്നാം സമ്മാനം സ്വന്തമാക്കാന്‍ പരിമിത കാലത്തേക്ക് കൂടി ഉപഭോക്താക്കള്‍ക്ക് അവസരമുണ്ട്. www.mahzooz.ae എന്ന വെബ്‌സൈറ്റില്‍ രജിസ്റ്റര്‍ ചെയ്ത് 35 ദിര്‍ഹം മുടക്കി ബോട്ടില്‍ഡ് വാട്ടര്‍ വാങ്ങുന്നതിലൂടെ മഹ്‌സൂസില്‍ പങ്കെടുക്കാം. ഓരോ ബോട്ടില്‍ഡ് വാട്ടര്‍ വാങ്ങുമ്പോഴും  ഉപഭോക്താക്കള്‍ക്ക് മഹ്‍സൂസ് ഗ്രാന്‍ഡ് ഡ്രോയിലേക്കുള്ള ഒരു എന്‍ട്രി വീതം ലഭിക്കുന്നു. ഇതിലൂടെ ഒന്നാം സമ്മാനമോ രണ്ടാം സമ്മാനമോ മൂന്നാം സമ്മാനമോ സ്വന്തമാക്കാനുള്ള അവസരമാണ് ലഭിക്കുന്നത്. ഇതേ ടിക്കറ്റുകള്‍ 100,000 ദിര്‍ഹം വീതം മൂന്ന് ഭാഗ്യശാലികള്‍ക്ക് സമ്മാനമായി നല്‍കുന്ന പ്രതിവാര റാഫിള്‍ ഡ്രോയിലേക്കും ഓട്ടോമാറ്റിക് ആയി എന്റര്‍ ചെയ്യപ്പെടുന്നു. 

നിങ്ങൾ വാങ്ങുന്ന ഓരോ ബോട്ടിൽഡ് വാട്ടറും മഹ്‍സൂസിന്റെ കമ്മ്യൂണിറ്റി പാർട്ണർമാർ വഴി ആവശ്യക്കാരിലേക്ക് എത്തിച്ചേരുകയും ചെയ്യും.

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam  ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

പ്രവാസി മലയാളി ഹൃദയാഘാതം മൂലം മരിച്ചു
വേർപിരിഞ്ഞിട്ട് 21 വർഷം, തങ്ങൾക്ക് പുതുജീവിതം സമ്മാനിച്ച സൗദിയോട് നന്ദി പറയാൻ പോളിഷ് ഇരട്ടകളെത്തി