
മനാമ: സ്നേഹത്തിലൂടെ അക്രമത്തെയും തിന്മയേയും ചെറുക്കാൻ ഫ്രാൻസിസ് മാർപാപ്പയുടെ ആഹ്വാനം. ബഹ്റൈൻ നാഷണൽ സ്റ്റേഡിയത്തിലെ കുർബാനയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഇതാദ്യമായാണ് ഒരു മാർപാപ്പ ബഹ്റൈൻ സന്ദർശിക്കുന്നത്. 111 രാജ്യങ്ങളിൽ നിന്നുള്ളവർ കുർബാനയിൽ പങ്കെടുത്തു.
ചരിത്രനിമിഷത്തിനാണ് ബഹ്റൈൻ നാഷണൽ സ്റ്റേഡിയം വേദിയായത്. പതിനായിരങ്ങളെ സാക്ഷിയാക്കി മാർപാപ്പ കുർബാന ചൊല്ലി. കുർബാനയിൽ പങ്കെടുക്കാൻ തലേദിവസം രാത്രി തന്നെ ജനങ്ങൾ സ്റ്റേഡിയത്തിലേക്ക് എത്തി തുടങ്ങിയിരുന്നു. 24,000 പേർക്ക് ഇരിക്കാൻ സൗകര്യമുള്ള സ്റ്റേഡിയത്തിൽ മുപ്പതിനായിരത്തിലേറെപേരാണ് മാർപാപ്പയെ കാണാനും കുർബാന സ്വീകരിക്കാനുമെത്തിയത്. ഇന്ത്യയുൾപ്പെടെ മറ്റ് രാജ്യങ്ങളിൽ നിന്നും ഒട്ടേറെപേരെത്തിയിരുന്നു.
എല്ലാവരെയും എപ്പോഴും സനേഹിക്കാനായിരുന്നു കുർബാനയിൽ മാർപാപ്പ ആഹ്വാനം ചെയ്തത്. അക്രമത്തെ അക്രമംകൊണ്ട് നേരിട്ടാൽ സമാധാനമുണ്ടാകില്ലെന്നും അദ്ദേഹം ഓർമിപ്പിച്ചു. എതിരാളികളെ സ്നേഹികുകയെന്നാൽ ഭൂമിയെ സ്വർഗതുല്യമാക്കുക എന്നാണെന്നും അദ്ദേഹം പറഞ്ഞു. മലയാളം ഉൾപ്പെടെ വിവിധ പ്രാർഥനകൾ വായിച്ചു. സ്റ്റേഡിയിത്തിൽ ഒത്തുചേർന്നവരോട് നന്ദി പറഞ്ഞ മാർപാപ്പ ആഗോള കത്തോലിക സഭയുടെ സ്നേഹവും കരുതലും അവരുമായി പങ്കുവച്ച ശേഷമാണ് മടങ്ങിയത്.
ലോകസമാധാനത്തിനായി ഒന്നിക്കാന്‍ ആഹ്വാനം ചെയ്ത് മാര്‍പാപ്പയും അല്‍ അസ്ഹര്‍ ഗ്രാന്‍ഡ് ഇമാമും
മനാമ: ലോകസമാധാനത്തിനായി ഒന്നിക്കാന്‍ ആഹ്വാനം ചെയ്ത് ഫ്രാന്‍സിസ് മാര്‍പാപ്പയും അല്‍ അസ്ഹര്‍ ഗ്രാന്‍ഡ് ഇമാമും മുസ്ലിം കൗണ്‍സില്‍ ഓഫ് എല്‍ഡേഴ്സ് അധ്യക്ഷനുമായ ഡോ. അഹ്മദ് അല്‍ ത്വയ്യിബും തമ്മില്‍ കൂടിക്കാഴ്ച നടത്തി. ബഹ്റൈന്‍ സന്ദര്‍ശനത്തിനെത്തിയതാണ് ഫ്രാന്‍സിസ് മാര്‍പാപ്പ. മാനവികതയ്ക്കും സാഹോദര്യത്തിനുമാണ് പ്രാധാന്യം നല്‍കേണ്ടത്. വിദ്വേഷം പ്രസരിപ്പിക്കുന്ന തെറ്റായ മതാത്മകത വെടിയാന്‍ ഇരുനേതാക്കളും ആവശ്യപ്പെട്ടു. ഇരുവരും തമ്മിലുള്ള അഞ്ചാമത്തെ കൂടിക്കാഴ്ചയാണിത്.
Read More - സൗദിക്കും ബഹ്റൈനും ഇടയിലെ കിങ് ഫഹദ് കോസ്‍വേയില്‍ കുടുങ്ങിയത് ആയിരക്കണക്കിന് വാഹനങ്ങള്‍
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam, World Pravasi News, Keralites Abroad News, NRI Malayalis News ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ