സൗദി അറേബ്യയില്‍ ഇന്ന് 102 പേര്‍ക്ക് കൊവിഡ്; 74 പേര്‍ രോഗമുക്തരായി

By Web TeamFirst Published Sep 10, 2021, 10:44 PM IST
Highlights

രാജ്യത്ത് റിപ്പോർട്ട് ചെയ്യപ്പെട്ട ആകെ കൊവിഡ് കേസുകളുടെ എണ്ണം 5,45,829 ആയി. ഇതിൽ 5,34,908 പേർ രോഗമുക്തരായി. ആകെ മരണസംഖ്യ 8,610 ആയി ഉയർന്നു. 

റിയാദ്: സൗദി അറേബ്യയിൽ കൊവിഡ് മുക്തരുടെ പ്രതിദിന എണ്ണം നൂറിൽ താഴെയായി. ഇന്ന് 74 പേർ മാത്രമാണ് സുഖം പ്രാപിച്ചത്. 102 പേർക്ക് പുതുതായി കോവിഡ് സ്ഥിരീകരിച്ചു. കഴിഞ്ഞ 24 മണിക്കൂറിനിടെ രാജ്യത്ത് വിവിധ ഭാഗങ്ങളിലായി ആറുപേർ കൂടി മരിച്ചതായും സൗദി ആരോഗ്യമന്ത്രാലയം വാർത്താക്കുറിപ്പിൽ അറിയിച്ചു. 

രാജ്യത്ത് ഇന്ന് 55,462 ആർ.ടി പി.സി.ആർ പരിശോധനകൾ നടന്നു. ഇതുവരെ രാജ്യത്ത് റിപ്പോർട്ട് ചെയ്യപ്പെട്ട ആകെ കൊവിഡ് കേസുകളുടെ എണ്ണം 5,45,829 ആയി. ഇതിൽ 5,34,908 പേർ രോഗമുക്തരായി. ആകെ മരണസംഖ്യ 8,610 ആയി ഉയർന്നു. കോവിഡ് ബാധിച്ച് നിരീക്ഷണത്തിലുള്ളവരുടെ എണ്ണം 2,311 ആയി കുറഞ്ഞു. ഇതിൽ 542 പേരുടെ സ്ഥിതി മാത്രമാണ് ഗുരുതരം. ബാക്കിയുള്ളവരുടെ ആരോഗ്യനില തൃപ്തികരമാണ്. 

രാജ്യത്തെ കൊവിഡ് മുക്തി നിരക്ക് 98 ശതമാനവും മരണനിരക്ക് 1.6 ശതമാനവുമായി തുടരുന്നു. വിവിധ പ്രവിശ്യകളിൽ പുതുതായി റിപ്പോർട്ട് ചെയ്ത രോഗികളുടെ എണ്ണം: റിയാദ് 38, മക്ക 19, കിഴക്കൻ പ്രവിശ്യ 7, ജീസാൻ 7, മദീന 7, അൽഖസീം 5, അസീർ 4, നജ്റാൻ 4, തബൂക്ക് 3, അൽജൗഫ് 2, വടക്കൻ അതിർത്തി മേഖല 2, ഹായിൽ 2, അൽബാഹ 2. രാജ്യത്താകെ പ്രതിരോധ കുത്തിവെപ്പ് 39,005,717 ഡോസ് ആയി.

click me!