റിയാദ് ഇന്റർനാഷണൽ ഇന്ത്യൻ സ്കൂളിൽ ഇന്ന് മുതൽ ക്ലാസുകൾ പുനരാരംഭിക്കുന്നു. എല്ലാ വിദ്യാർഥികളും നാളെ മുതൽ സ്കൂളിലെത്തി പതിവ് ക്ലാസുകളിൽ പങ്കെടുക്കണമെന്ന് പ്രിൻസിപ്പൽ മൈമൂന അബ്ബാസ് അറിയിച്ചു.
റിയാദ്: ഇന്റർനാഷണൽ ഇന്ത്യൻ സ്കൂളിൽ ഇന്ന് മുതൽ (ഒക്ടോബർ 18, ഞായർ) നേരിട്ടുള്ള ക്ലാസുകൾ പുനരാരംഭിക്കുമെന്ന് അധികൃതർ അറിയിച്ചു. സൗദി വിദ്യാഭ്യാസ മന്ത്രാലയത്തിന്റെ പുതിയ നിർദേശത്തെ തുടർന്നാണ് തീരുമാനം. എല്ലാ വിദ്യാർഥികളും നാളെ മുതൽ സ്കൂളിലെത്തി പതിവ് ക്ലാസുകളിൽ പങ്കെടുക്കണമെന്ന് പ്രിൻസിപ്പൽ മൈമൂന അബ്ബാസ് അറിയിച്ചു. നേരത്തേ അറിയിച്ച പരീക്ഷാ ഷെഡ്യൂൾ പ്രകാരം, ബാക്കിയുള്ള പി.ടി-2/ യു.ടി-2 പരീക്ഷകൾ തിങ്കളാഴ്ച (ഒക്ടോബർ 19) മുതൽ പുനരാരംഭിക്കും. ഒമ്പത് മുതൽ 12 വരെ ക്ലാസുകളിലെ വിദ്യാർഥികൾക്കായി നേരത്തേ നിശ്ചയിച്ചിരുന്ന റിമീഡിയൽ ക്ലാസുകളും ഞായറാഴ്ച മുതൽ ആരംഭിക്കും.വിദ്യാഭ്യാസ മന്ത്രാലയത്തിൽനിന്ന് ലഭിക്കുന്ന നിർദേശങ്ങൾക്കനുസരിച്ച് ആവശ്യമായ അറിയിപ്പുകൾ യഥാസമയം നൽകുമെന്നും സ്കൂൾ അധികൃതർ വാർത്താക്കുറിപ്പിൽ അറിയിച്ചു.
എയർഇന്ത്യയും എയർഇന്ത്യ എക്സ്പ്രസും 24 വരെ സർവീസുകൾ റദ്ദാക്കി
എയർഇന്ത്യയും എയർഇന്ത്യ എക്സ്പ്രസും ജിദ്ദ, ദമ്മാം, റിയാദ് സർവീസുകൾ റദ്ദാക്കിയത് ഒക്ടോബർ 24 വരെ നീട്ടി. ജിദ്ദയും ദമാമും റിയാദും പ്രവാസികൾക്കും ഉംറ തീർത്ഥാടകർക്കും ഏറെ പ്രധാനപ്പെട്ട വിമാനത്താവളങ്ങളാണ്. ഇവിടങ്ങളിലേക്ക് ഇൻഡിഗോ, ആകാസ എയർലൈനുകളുടെ സർവ്വീസുകളും പൂർണമല്ല. അടിയന്തര മടക്കയാത്ര ആവശ്യമുള്ളവർ സമീപ രാജ്യങ്ങളിലേക്ക് യാത്ര ചെയ്യുന്നത് ആലോചിക്കണമെന്ന് ഇന്ത്യൻ എംബസി അറിയിച്ചു.


