മലപ്പുറം സ്വദേശി റിയാദിൽ നിര്യാതനായി. സ്വകാര്യ കമ്പനിയിൽ ജീവനക്കാരനായിരുന്ന മലപ്പുറം പെരിന്തൽമണ്ണ സ്വദേശി കമാൽ 25 വർഷത്തിലധികമായി റിയാദിൽ പ്രവാസിയാണ്. നാല് മാസം മുമ്പാണ് അവസാനമായി അവധിക്ക് നാട്ടിൽ പോയി മടങ്ങിയെത്തിയത്.
റിയാദ്: പ്രവാസി മലയാളി സൗദി അറേബ്യയിൽ നിര്യാതനായി. മലപ്പുറം പെരിന്തൽമണ്ണ പാലോളിപ്പറമ്പ് സ്വദേശി കണ്ടങ്ങാടത്ത് കമാലുദ്ദീൻ (59) ആണ് റിയാദിൽ മരിച്ചത്. സ്വകാര്യ കമ്പനിയിൽ ജീവനക്കാരനായിരുന്ന കമാൽ 25 വർഷത്തിലധികമായി റിയാദിൽ പ്രവാസിയാണ്. നാല് മാസം മുമ്പാണ് അവസാനമായി അവധിക്ക് നാട്ടിൽ പോയി മടങ്ങിയെത്തിയത്.
പരേതരായ ഉമ്മർകുട്ടിയുടെയും ആമിനയുടെയും മകനാണ്. ഭാര്യ ഖദീജ. മക്കൾ: മുസമ്മിൽ, ഫാത്തിമ, മിഷാൽ. മരണാനന്തര നടപടിക്രമങ്ങൾ പൂർത്തിയാക്കുന്നതിനായി റിയാദ് കെ.എം.സി.സി വെൽഫെയർ വിംഗ് പ്രവർത്തകർ രംഗത്തുണ്ട്. റിയാദ് കെ.എം.സി.സി വെൽഫെയർ വിംഗ് നേതാവ് റഫീഖ് പുല്ലൂർ, മലപ്പുറം ജില്ലാ വെൽഫെയർ വിംഗ് ചെയർമാൻ റഫീഖ് ചെറുമുക്ക്, ജനറൽ കൺവീനർ റിയാസ് തിരൂർക്കാട് എന്നിവരുടെ നേതൃത്വത്തിൽ നസീർ കണ്ണീരി, ജാഫർ വീമ്പൂർ, ഹാഷിം കോട്ടക്കൽ എന്നിവർ നടപടിക്രമങ്ങൾക്ക് പൂർത്തിയാക്കാൻ രംഗത്തുണ്ട്.


