ഒരാഴ്ചയ്ക്കിടെ പരിശോധനകളില്‍ പിടിയിലായത് 10,679 പ്രവാസികള്‍; രാജ്യത്തുടനീളം പരിശോധനകള്‍

Published : May 27, 2023, 11:47 PM IST
ഒരാഴ്ചയ്ക്കിടെ പരിശോധനകളില്‍ പിടിയിലായത് 10,679 പ്രവാസികള്‍; രാജ്യത്തുടനീളം പരിശോധനകള്‍

Synopsis

26,054 പേരാണ്  അടുത്ത കാലത്തായി നിയമനടപടികള്‍ക്ക് വിധേയരായതെന്ന് മന്ത്രാലയം വെളിപ്പെടുത്തി. നാടുകടത്തുന്നതിന് മുന്നോടിയായി യാത്രാ രേഖകള്‍ ലഭ്യമാക്കന്നതിന് മറ്റ് 19,469 പേരെ അവരുടെ നയതന്ത്ര കാര്യാലയങ്ങളെ അറിയിച്ചിരിക്കയാണ്.

റിയാദ്: സൗദി അറേബ്യയില്‍ അനധികൃത താമസക്കാരെ കണ്ടെത്താന്‍ നടത്തിയ പരിശോധനകളില്‍ ഒരാഴ്ചക്കിടെ 10,679 വിദേശികള്‍ പിടിയിലായി. റസിഡന്‍സി, ലേബര്‍, അതിര്‍ത്തി സുരക്ഷാ നിയമങ്ങള്‍ ലംഘിച്ചവര്‍ക്കായി രാജ്യത്തിന്റെ എല്ലാ ഭാഗത്തും സുരക്ഷാ ഏജന്‍സികള്‍ റെയ്ഡ് തുടരുകയാണ്.

മേയ് പതിനൊന്നാം തീയ്യതി മുതല്‍ പതിനേഴാം തീയ്യതി വരെയുള്ള കാലയളവില്‍ നടത്തിയ റെയ്ഡില്‍ പിടിയിലായവരില്‍ താമസ നിയമങ്ങള്‍ ലംഘിച്ച 5,697 പേരും തൊഴില്‍ നിയമങ്ങള്‍ ലംഘിച്ച 1,369 പേരും ഉള്‍പ്പെടുന്നതായി ആഭ്യന്തര മന്ത്രാലയം അറിയിച്ചു. 26,054 പേരാണ്  അടുത്ത കാലത്തായി നിയമനടപടികള്‍ക്ക് വിധേയരായതെന്ന് മന്ത്രാലയം വെളിപ്പെടുത്തി. നാടുകടത്തുന്നതിന് മുന്നോടിയായി യാത്രാ രേഖകള്‍ ലഭ്യമാക്കന്നതിന് മറ്റ് 19,469 പേരെ അവരുടെ നയതന്ത്ര കാര്യാലയങ്ങളെ അറിയിച്ചിരിക്കയാണ്. 1,544നിയമ ലംഘകരെ നാടുകടത്താനുള്ള നടപടികള്‍ പൂര്‍ത്തിയാക്കി. 6,219 പേരെ രാജ്യത്ത് നിന്ന് നാടുകടത്തിയതായും മന്ത്രാലയം പറഞ്ഞു. നിയമലംഘകര്‍ക്ക് പുറമെ നിയമലംഘകര്‍ക്ക് സഹായങ്ങള്‍ നല്‍കുന്നവര്‍ക്കെതിരെയും കര്‍ശനമായ നടപടികളാണ് അധികൃതര്‍ സ്വീകരിക്കുന്നത്.

Read also:  നാട്ടില്‍വെച്ചുള്ള കടുംബ കലഹത്തിന്റെ തുടര്‍ച്ചയായി യുവാവിനെ കൊന്നു; ദുബൈയില്‍ എട്ട് വിദേശികള്‍ അറസ്റ്റില്‍
 

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam  ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

ഇറാൻ പ്രസിഡന്‍റിന്‍റെ പ്രസ്താവനക്ക് തൊട്ട് മുമ്പും ആക്രമണ നീക്കം, മൂന്ന് ബാലിസ്റ്റിക് മിസൈലുകളും 23 ഡ്രോണുകളും കൂടി തകർത്ത് സൗദി
കുവൈത്തിൽ സൈബർ ആക്രമണ ശ്രമങ്ങൾ, 24 മണിക്കൂറും നിരീക്ഷണം, ഡിജിറ്റൽ സംവിധാനങ്ങൾ സുരക്ഷിതമെന്ന് നാഷണൽ സൈബർ സെക്യൂരിറ്റി സെന്‍റർ