ഇന്ത്യയില്‍ കുടുങ്ങിയ 111 ഒമാന്‍ പൗരന്മാരെ തിരികെ മസ്കറ്റിലെത്തിച്ചു

By Web TeamFirst Published Apr 4, 2020, 1:30 PM IST
Highlights

എറണാകുളത്തും മറ്റ് സമീപ ജില്ലകളിലും വിവിധ അലോപ്പതി, ആയുർവേദ ആശുപത്രികളിൽ ചികിത്സയിലായിരുന്ന 53 ഒമാൻ പൗരന്മാരെയാണ് കൊച്ചിയിൽ നിന്നും ഒമാനിലെത്തിച്ചത്.

മസ്കറ്റ്: ഇന്ത്യയിൽ നിന്ന് 111 ഒമാന്‍ പൗരന്മാരെ തിരികെ രാജ്യത്തെത്തിച്ചു. കൊച്ചി, ബെംഗളൂരു, ചെന്നൈ എന്നീ നഗരങ്ങളിൽ നിന്നുമായി 111 ഒമാന്‍ പൗരന്മാരെ തിരിച്ചയച്ചതായി ദില്ലിയിലെ ഒമാന്‍ എംബസി പുറത്തിറക്കിയ പ്രസ്താവനയിൽ വ്യക്തമാക്കി.

എറണാകുളത്തും മറ്റ് സമീപ ജില്ലകളിലും വിവിധ അലോപ്പതി, ആയുർവേദ ആശുപത്രികളിൽ ചികിത്സയിലായിരുന്ന 53 ഒമാൻ പൗരന്മാരെയാണ് കൊച്ചിയിൽ നിന്നും തിരികെ ഒമാനിലെത്തിച്ചത്. ഇതിനായി ഒമാൻ ദേശീയ വിമാന കമ്പനിയായ ഒമാൻ എയർ പ്രത്യേക പാസഞ്ചർ ദുരിതാശ്വാസ വിമാനം കൊച്ചിയിലെത്തിച്ചിരുന്നു.

ഒമാൻ എയർ കൊച്ചിയിൽ നിന്നും പിന്നീട്  ബെംഗളൂരിലും ചെന്നൈയിലുമെത്തി അവിടെ കുടുങ്ങിക്കിടന്ന   ഒമാൻ സ്വദേശികളെയും കൂട്ടികൊണ്ടു മസ്കറ്റിലെത്തുകയുണ്ടായി എന്നു ഒമാൻ എയർ പുറത്തിറക്കിയ വാർത്തകുറിപ്പിൽ പറയുന്നു.

കൊവിഡ് -19, പുതിയ വാര്‍ത്തകളും സമ്പൂര്‍ണ്ണ വിവരങ്ങളും അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

 

click me!