
റിയാദ്: സൗദി കിഴക്കന്‍ പ്രവിശ്യയിലെ ദമ്മാം നഗരത്തിലും ഖത്വീഫ് ഗവർണറേറ്റിന് കീഴിലുള്ള ഭൂപരിധിയിലും പടിഞ്ഞാറൻ പ്രവിശ്യയിലുൾപ്പെട്ട താഇഫിലും കർഫ്യൂ സമയം 15 മണിക്കൂറായി ദീർഘിപ്പിച്ചു. ഉച്ചകഴിഞ്ഞ് മൂന്ന് മുതൽ പിറ്റേന്ന് രാവിലെ ആറുവരെയുള്ള നിരോധനാജ്ഞ വെള്ളിയാഴ്ച മുതൽ പ്രാബല്യത്തിലായി.
ആഭ്യന്തര മന്ത്രാലയത്തിെൻറ ഉത്തരവ് വെള്ളിയാഴ്ച പുലർച്ചെയാണ് ഇറങ്ങിയത്. പ്രദേശവാസികൾ ഉറക്കമുണർന്നപ്പോഴാണ് ഇക്കാര്യം അറിയുന്നത്. കർഫ്യൂ സമയത്തിന് മുമ്പ് അത്യാവശ്യ കാര്യങ്ങൾ ചെയ്തും സാധനങ്ങൾ വാങ്ങിയും വീടുകളിലെത്താനുള്ള തിരക്കിലായി പിന്നീട് സ്വദേശികളും വിദേശികളുമായ പ്രദേശവാസികൾ.
കർഫ്യൂവിൽ നേരത്തെ നല്‍കിയ ഇളവുകള്‍ തുടരും. ജനങ്ങള്‍ നിര്‍ദേശം പാലിക്കണമെന്നും ലംഘിച്ചാല്‍ പിഴയും ശിക്ഷയും ലഭിക്കുമെന്നും ആഭ്യന്തര മന്ത്രാലയം അറിയിച്ചു. കര്‍ഫ്യൂ രാജ്യത്ത് തുടരുന്ന ദിവസങ്ങളത്രയും ഈ നിയമം ബാധകമാണ്. ദമ്മാം നഗര പരിധിയിലാണ് പുതിയ കർഫ്യൂ സമയം.
കൊവിഡ് -19, പുതിയ വാര്‍ത്തകളും സമ്പൂര്‍ണ്ണ വിവരങ്ങളും അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ Asianet News Malayalam