ഒരാഴ്ചയ്ക്കിടെ പരിശോധനകളില്‍ പിടിയിലായത് 11,549 പ്രവാസികള്‍; രാജ്യത്തിന്റെ എല്ലാ ഭാഗത്തും പരിശോധന

Published : May 14, 2023, 09:00 PM IST
ഒരാഴ്ചയ്ക്കിടെ പരിശോധനകളില്‍ പിടിയിലായത് 11,549 പ്രവാസികള്‍; രാജ്യത്തിന്റെ എല്ലാ ഭാഗത്തും പരിശോധന

Synopsis

മേയ് നാലാം തീയ്യതി മുതല്‍ പത്താം തീയ്യതി വരെയുള്ള കാലയളവില്‍ നടത്തിയ റെയ്ഡില്‍ പിടിയിലായവരില്‍ താമസ നിയമങ്ങള്‍ ലംഘിച്ച 6,344 പേരും തൊഴില്‍ നിയമങ്ങള്‍ ലംഘിച്ച 3,741 പേരും ഉള്‍പ്പെടുന്നതായി ആഭ്യന്തര മന്ത്രാലയം അറിയിച്ചു.

റിയാദ്: സൗദി അറേബ്യയില്‍ അനധികൃത താമസക്കാരെ കണ്ടെത്താന്‍ നടത്തിയ പരിശോധനകളില്‍ ഒരാഴ്ചക്കിടെ 11,549 വിദേശികള്‍ പിടിയിലായി. റസിഡന്‍സി, ലേബര്‍, അതിര്‍ത്തി സുരക്ഷാ നിയമങ്ങള്‍ ലംഘിച്ചവര്‍ക്കായി രാജ്യത്തിന്റെ എല്ലാ ഭാഗത്തും സുരക്ഷാ ഏജന്‍സികള്‍ റെയ്ഡ് തുടരുകയാണ്.

മേയ് നാലാം തീയ്യതി മുതല്‍ പത്താം തീയ്യതി വരെയുള്ള കാലയളവില്‍ നടത്തിയ റെയ്ഡില്‍ പിടിയിലായവരില്‍ താമസ നിയമങ്ങള്‍ ലംഘിച്ച 6,344 പേരും തൊഴില്‍ നിയമങ്ങള്‍ ലംഘിച്ച 3,741 പേരും ഉള്‍പ്പെടുന്നതായി ആഭ്യന്തര മന്ത്രാലയം അറിയിച്ചു. 4,352 സ്ത്രീകള്‍ ഉള്‍പ്പെടെ 25,128 പേരാണ്  അടുത്ത കാലത്തായി നിയമനടപടികള്‍ക്ക് വിധേയരായതെന്ന് മന്ത്രാലയം വെളിപ്പെടുത്തി. നാടുകടത്തുന്നതിന് മുന്നോടിയായി യാത്രാ രേഖകള്‍ ലഭ്യമാക്കന്നതിന് മറ്റ് 18,607 പേരെ അവരുടെ നയതന്ത്ര കാര്യാലയങ്ങളെ അറിയിച്ചിരിക്കയാണ്. 1,376 നിയമ ലംഘകരെ നാടുകടത്താനുള്ള നടപടികള്‍ പൂര്‍ത്തിയാക്കി. 6,535 പേരെ രാജ്യത്ത് നിന്ന് നാടുകടത്തിയതായും മന്ത്രാലയം പറഞ്ഞു. നിയമലംഘകര്‍ക്ക് പുറമെ നിയമലംഘകര്‍ക്ക് സഹായങ്ങള്‍ നല്‍കുന്നവര്‍ക്കെതിരെയും കര്‍ശനമായ നടപടികളാണ് അധികൃതര്‍ സ്വീകരിക്കുന്നത്.

Read also: സൗദിയിലേക്കുള്ള വിസാ നടപടികളിലെ മാറ്റം; ആശയക്കുഴപ്പം തുടരുന്നു, യാത്ര നടപടികൾ ദുഷ്കരമാകുന്നതായി റിപ്പോര്‍ട്ട്

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam  ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

ഹാജർ രേഖപ്പെടുത്തുന്നതിൽ സംശയം, ചുരുളഴിഞ്ഞത് വൻ കൃത്രിമം, സിലിക്കൺ വിരലടയാളം ഉപയോഗിച്ച് തട്ടിപ്പ്, പ്രവാസികളടക്കം പിടിയിൽ
വീട്ടുജോലിക്കാർക്കുള്ള ശമ്പളം ഇനി ബാങ്ക് വഴി മാത്രം, ജനുവരി ഒന്ന് മുതൽ സൗദിയിൽ നിയമം പ്രാബല്യത്തിൽ