ഒമാനില്‍ 117 പ്രവാസികളെ നാടുകടത്തി

Published : Mar 06, 2019, 12:11 PM IST
ഒമാനില്‍ 117 പ്രവാസികളെ നാടുകടത്തി

Synopsis

ഒമാന്‍ തൊഴില്‍ നിയമങ്ങള്‍ ലംഘിച്ചതിന്റെ പേരില്‍ 65 പ്രവാസികളെ അറസ്റ്റ് ചെയ്തതായി അല്‍ ബുറൈമി ഗവര്‍ണറേറ്റിലെ മാന്‍പവര്‍ ഡയറക്ടറേറ്റ് ജനറല്‍ അറിയിച്ചു. 

മസ്കത്ത്: ഫെബ്രുവരിയില്‍ 117 പ്രവാസികളെ ഒമാനില്‍ നിന്ന് നാടുകടത്തി. അല്‍ ബുറൈമി ഗവര്‍ണറേറ്റില്‍ നിന്നാണ് വിവിധ നിയമലംഘനങ്ങളുടെ പേരില്‍ ഇത്രയും പേര്‍ക്കെതിരെ നടപടിയെടുത്തതെന്ന് മാന്‍പവര്‍ മന്ത്രാലയം അറിയിച്ചു.

ഒമാന്‍ തൊഴില്‍ നിയമങ്ങള്‍ ലംഘിച്ചതിന്റെ പേരില്‍ 65 പ്രവാസികളെ അറസ്റ്റ് ചെയ്തതായി അല്‍ ബുറൈമി ഗവര്‍ണറേറ്റിലെ മാന്‍പവര്‍ ഡയറക്ടറേറ്റ് ജനറല്‍ അറിയിച്ചു. വാണിജ്യ പെര്‍മിറ്റുകളുമായി ബന്ധപ്പെട്ട നിയമ ലംഘനങ്ങളുടെ പേരിലാണ് കൂടുതല്‍ പേര്‍ക്കെതിരെ നടപടിയെടുത്തത്. തൊഴില്‍ നിയമങ്ങള്‍ പാലിക്കാത്തതിന്റെ പേരിലാണ് 52 പ്രവാസികളെ ഇതേ കാലയളവില്‍ അറസ്റ്റ് ചെയ്ത് നാടുകടത്തിയത്.

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam  ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ Asianet News Malayalam

 

click me!

Recommended Stories

യുഎഇയിൽ കർശന പരിശോധന, ലക്ഷങ്ങൾ കൈവശം വെച്ച 118 ഭിക്ഷാടകർ അബുദാബിയിൽ പിടിയിൽ
കണക്കുകൂട്ടലുകൾ തെറ്റിക്കുന്ന വിമാന സർവീസ് പ്രതിസന്ധി, പോളിങ് ബൂത്തിലേക്ക് പ്രവാസികളെത്തുമോ? മുന്നണികൾ ആശങ്കയിൽ