കുവൈത്തില്‍ സോഷ്യല്‍ മീഡിയ പോസ്റ്റുകളുടെ പേരില്‍ 12 പേര്‍ കസ്റ്റഡിയില്‍

Published : Apr 06, 2022, 11:18 PM IST
കുവൈത്തില്‍ സോഷ്യല്‍ മീഡിയ പോസ്റ്റുകളുടെ പേരില്‍ 12 പേര്‍ കസ്റ്റഡിയില്‍

Synopsis

വ്യാജ പേരുകളിലെ ട്വീറ്റുകളിലൂടെ വ്യാജ വാര്‍ത്തകള്‍ പ്രചരിപ്പിക്കുക, പൊതുപ്രവര്‍ത്തകരെ അപമാനിക്കുക തുടങ്ങിയവയുടെ പേരിലാണ് നടപടി. 

കുവൈത്ത് സിറ്റി: കുവൈത്തില്‍ 12 സോഷ്യല്‍ മീഡിയ ഉപയോക്താക്കളെ കസ്റ്റഡിയിലെടുത്തതായി പ്രാദേശിക മാധ്യമമായ അല്‍ - അന്‍ബ ദിനപ്പത്രം റിപ്പോര്‍ട്ട് ചെയ്‍തു. ആഭ്യന്തര മന്ത്രാലയത്തിന് കീഴിലുള്ള ക്രിമിനല്‍ സെക്യൂരിറ്റി വിഭാഗമാണ് ഇവരെ പിടികൂടിയത്. കസ്റ്റഡിയിലായവരില്‍ ഭൂരിപക്ഷം പേരും സ്വദേശികളാണെന്നും റിപ്പോര്‍ട്ട് പറയുന്നു.

വ്യാജ പേരുകളിലെ ട്വീറ്റുകളിലൂടെ വ്യാജ വാര്‍ത്തകള്‍ പ്രചരിപ്പിക്കുക, പൊതുപ്രവര്‍ത്തകരെ അപമാനിക്കുക തുടങ്ങിയവയുടെ പേരിലാണ് നടപടി. ഇവരില്‍ ചിലരുടെ പേരില്‍ അറസ്റ്റ് വാറണ്ടുകളുമുണ്ടായിരുന്നു. ചോദ്യം ചെയ്‍ത ശേഷം ചിലരെ വിട്ടയച്ചതായും മറ്റ് ചിലര്‍ ഇപ്പോഴും പൊലീസ് കസ്റ്റഡിയിലാണെന്നും റിപ്പോര്‍ട്ടുകള്‍ പറയുന്നു. റഖ, ഫിന്റാസ്, സബാഹ് അല്‍ സലീം, സാല്‍മിയ, മുബാറക് അല്‍ കബീര്‍ എന്നിങ്ങനെ വിവിധ സ്ഥലങ്ങളില്‍ നിന്നാണ് ഇവരെ കസ്റ്റഡിയിലെടുത്തത്. 

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam, World Pravasi News, Keralites Abroad News, NRI Malayalis News ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ

Read more Articles on
click me!

Recommended Stories

സമയം രാത്രി 12 മണി, കടകളെല്ലാം അടച്ചു, പക്ഷേ...ദുബൈയിൽ നിന്നുള്ള ഇന്ത്യൻ യുവാവിന്‍റെ വീഡിയോ വൈറലാകുന്നു
പ്രമുഖ ഇന്ത്യൻ വ്യവസായി യുഎഇയിൽ അന്തരിച്ചു, 'സൂപ്പർമാന്‍റെ' വിയോഗത്തിൽ വേദനയോടെ പ്രവാസ ലോകം