
റിയാദ്: അഴിമതി കേസിൽ 121 സർക്കാർ ജീവനക്കാർ അറസ്റ്റിൽ. മന്ത്രാലയങ്ങളിലെയും സർക്കാർ ഏജൻസികളിലെയും 322 ജീവനക്കാർക്കെതിരെ അന്വേഷണം നടത്തിയതായും അറസ്റ്റിലായ 121 പേരിൽ ജാമ്യത്തിലിറങ്ങിയവരടക്കം ഉൾപ്പെടുമെന്നും അഴിമതി വിരുദ്ധ അതോറിറ്റി (നസഹ) പറഞ്ഞു.
ഇക്കഴിഞ്ഞ ഒക്‌ടോബറിൽ നിരവധി ക്രിമിനൽ, അഡ്മിനിസ്ട്രേറ്റീവ് കേസുകൾ അന്വേഷിച്ചു. 1,903 പരിശോധന സന്ദർശനങ്ങൾ നടത്തുകയും ചെയ്തു. അറസ്റ്റിലായവരും കുറ്റാരോപിതരും ആഭ്യന്തരം, നാഷനൽ ഗാർഡ്, നീതിന്യായം, മുനിസിപ്പാലിറ്റി ഭവന മന്ത്രാലയം, സകാത്ത്, നികുതി, കസ്റ്റംസ് അതോറിറ്റി എന്നിവയിൽ നിന്നുള്ളവരാണ്. കൈക്കൂലി, അധികാര ദുർവിനിയോഗം എന്നീ കുറ്റങ്ങളാണ് ഇവർക്കെതിരെ ചുമത്തിയിരിക്കുന്നതെന്നും അഴിമതി അതോറിറ്റി സൂചിപ്പിച്ചു.
Read Also - പ്രവാസികൾക്ക് തിരിച്ചടി; ഓഡിറ്റിംഗ് മേഖലയിലും സ്വദേശിവത്കരണം ശക്തമാക്കുന്നു
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യുട്യൂബിൽ കാണാം
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ Asianet News Malayalam