കൊവിഡ് നിയമലംഘനം; വിവാഹത്തില്‍ പങ്കെടുത്ത 121 സ്ത്രീകള്‍ സൗദിയില്‍ അറസ്റ്റില്‍

By Web TeamFirst Published May 21, 2021, 3:52 PM IST
Highlights

ആഘോഷങ്ങളും സംസ്‌കാര ചടങ്ങുകളും ഉള്‍പ്പെടെയുള്ള സാമൂഹിക ഒത്തുചേരലുകളില്‍ അനുവദനീയമായ ആളുകളില്‍ കൂടുതല്‍ പേരെ പങ്കെടുപ്പിച്ച് നടത്തുന്നവര്‍ക്ക് 40,000 സൗദി റിയാല്‍ ആണ് പിഴ ലഭിക്കുക.

റിയാദ്: കൊവിഡ് പ്രതിരോധ നിര്‍ദ്ദേശങ്ങള്‍ ലംഘിച്ച് വിവാഹ ചടങ്ങില്‍ പങ്കെടുത്ത 121 സ്ത്രീകള്‍ സൗദി അറേബ്യയില്‍ അറസ്റ്റില്‍. സൗദി അതിര്‍ത്തി പ്രദേശമായ ജിസാനില്‍ നിന്നാണ് ഇവരെ പിടികൂടിയതെന്ന് പൊലീസ് ഉദ്യോഗസ്ഥനെ ഉദ്ധരിച്ച് ഗള്‍ഫ് ന്യൂസ് റിപ്പോര്‍ട്ട് ചെയ്തു.

ജിസാന്‍ ഗവര്‍ണറേറ്റിലെ അല്‍ ദര്‍ബിലുള്ള ഒരു വിവാഹ ഹാളില്‍ നിന്നാണ് നിയമലംഘകര്‍ പിടിയിലായതെന്ന് മേഖലയിലെ പൊലീസ് വക്താവ് മേജര്‍ നയിഫ് അബ്ദുല്‍റഹ്മാന്‍ പറഞ്ഞു. വിവാഹം നടത്തിയവര്‍ക്കും പങ്കെടുത്തവര്‍ക്കുമെതിരെ നിയമനടപടികള്‍ സ്വീകരിച്ചു. ആഘോഷങ്ങളും സംസ്‌കാര ചടങ്ങുകളും ഉള്‍പ്പെടെയുള്ള സാമൂഹിക ഒത്തുചേരലുകളില്‍ അനുവദനീയമായ ആളുകളില്‍ കൂടുതല്‍ പേരെ പങ്കെടുപ്പിച്ച് നടത്തുന്നവര്‍ക്ക് 40,000 സൗദി റിയാല്‍ ആണ് പിഴ ലഭിക്കുക.
 

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona
 

click me!