AED 5 മില്യൺ രണ്ടാം സമ്മാനം നേടിയ ആദ്യത്തെ വിജയി യു.എ.ഇയിൽ താമസിക്കുന്ന ഇന്ത്യക്കാരൻ.

ആഴ്ച്ചതോറും ഡ്രോ നടക്കുന്ന The UAE Lottery-യുടെ Lucky Day Draw-യുടെ AED 5 മില്യൺ രണ്ടാം സമ്മാനം നേടിയ ആദ്യത്തെ വിജയിയെ പ്രഖ്യാപിച്ചു. ഡ്രോ ചരിത്രത്തിലെ വലിയ നാഴികക്കല്ലായ ഈ നേട്ടം സ്വന്തമാക്കിയത് ഇന്ത്യൻ പ്രവാസിയായ മുരുഗാനന്ദ് ഗോവിന്ദനാണ്.

യു.എ.ഇയിൽ താമസിക്കുന്ന 42 വയസ്സുകാരനായ മുരുഗാനന്ദ്, അടുത്ത സുഹൃത്തിനൊപ്പമാണ് The UAE Lottery-യിൽ രജിസ്റ്റർ ചെയ്തത്. ആദ്യ ശ്രമത്തിൽതന്നെ അദ്ദേഹത്തിനും സുഹൃത്തിനും AED 5 മില്യൺ എന്ന രണ്ടാം സമ്മാനം നേടാനായി. ജീവിതംതന്നെ മാറ്റിമറിച്ച സമ്മാനം ഇരുവരും പങ്കിടും. നേരത്തെ AED 1 മില്യൺ ആയിരുന്ന സമ്മാനം ഇപ്പോൾ വർദ്ധിപ്പിച്ചതാണ്. ഈ പുതിയ പ്രതീക്ഷ എമിറേറ്റ്സിലെ മത്സരാർത്ഥികൾക്ക് കൂടുതൽ പ്രതീക്ഷകളും നൽകുന്നു.

“മൂന്നു വർഷമായി കടന്നുപോകുന്ന കാര്യങ്ങൾ വല്ലാതെ അലട്ടി. ബുദ്ധിമുട്ടുകൾ ഒരുപാടായിരുന്നു. എന്റെ വിവാഹം, കുട്ടികളുടെ വിദ്യാഭ്യാസം, എന്റെ ചുമലിലുള്ള ഉത്തരവാദിത്തങ്ങൾ. അതാണ് ഞാൻ യു.എ.ഇയിലേക്ക് വരാൻ കാരണം. ഇത് വേഗം സാധിക്കുമെന്ന് ഞാൻ കരുതിയില്ല. ഞാൻ വളരെയധികം സന്തുഷ്ടനാണ്.” മുരുഗാനന്ദ് പറയുന്നു.

നവംബർ 2025-ൽ ആദ്യ വാർഷികം ആഘോഷിച്ച The UAE Lottery ഇതിനോടകം ചരിത്രം സൃഷ്ടിച്ചുകഴിഞ്ഞു. ഒരു വിജയിക്ക് AED 100 മില്യൺ ഗ്രാൻഡ് പ്രൈസ്, നാല് വിജയികൾക്ക് AED 1 വീതം, കൂടാതെ 290 Lucky Day, Lucky Chance, സ്ക്രാച്ച് കാർഡ് കളിക്കാർക്ക് AED 100,000 വീതവും നേടാനായി.

ഇപ്പോൾ 2026-ന്റെ തുടക്കത്തിൽ ഈ ആവേശം തുടരുകയാണ്. ആദ്യമായി AED 5 മില്യൺ വിജയിയെ സൃഷ്ടിച്ചതോടെ എമിറേറ്റ്സിലെ ആവേശകരമായ ഗെയിമിങ് അനുഭവത്തിൽ ജീവിതംതന്നെ മാറ്റിമറിക്കുന്ന സമ്മാനങ്ങൾ നൽകാനുള്ള The UAE Lottery-യുടെ ശക്തിയാണ് വ്യക്തമാകുന്നത്.

“ഞങ്ങളിപ്പോഴും വാടകവീട്ടിലാണ് കഴിയുന്നത്, സ്വന്തമായ വീട് എന്നത് സ്വപ്നമാണ്. എന്റെ കുട്ടികൾക്കും അത് ആവശ്യമാണ്. നേരത്തെ സാഹചര്യം അത് അനുവദിക്കില്ലായിരുന്നു. ഇപ്പോൾ, ആ പ്രശ്നങ്ങൾക്ക് അവസാനമാകുകയാണ്. വലിയ സന്തോഷംതോന്നുന്നു, ഇത് ദൈവത്തിൽ നിന്നുള്ള വലിയൊരു അനുഗ്രഹമാണ്.” – വിജയി പറയുന്നു.

29 നവംബർ 2025 മുതൽ Lucky Day Draw എല്ലാ ശനിയാഴ്ച്ചയും രാത്രി 8.30-നാണ് നടക്കുന്നത്. ഗ്രാൻഡ് പ്രൈസ് AED 30 മില്യൺ. രണ്ടാം സമ്മാനം AED 5 മില്യൺ. ആഴ്ച്ചതോറുമുള്ള Lucky Chance Raffle മൂന്നു പേർക്ക് AED 100,000 വീതവും നൽകും.

ഉത്തരവാദിത്തത്തോടെയുള്ള ഗെയിമിങ്ങിന് The UAE Lottery പ്രതിജ്ഞാബദ്ധമാണ്. കർശനമായ നിയമങ്ങളുടെ പരിരക്ഷയിൽ എല്ലാവർക്കും സുഖകരമായ ഗെയിമിങ് അനുഭവവും വിദ്യാഭ്യാസവും നൽകുന്നു. ജനറൽ കൊമേഴ്സ്യൽ ഗെയിമിങ് റെഗുലേറ്ററി അഥോറിറ്റി (ജി.സി.ജി.ആർ.എ) അനുമതിയും നിയന്ത്രണവുമുള്ള ഗെയിമുകൾ മാത്രമാണ് നൽകുന്നത്. ഇതിലൂടെ സുതാര്യതയും വ്യക്തതയും ഓരോ കളിക്കാരനും ഉറപ്പാക്കുകയും ചെയ്യുന്നു.

അടുത്ത Lucky Day ഡ്രോകൾക്കുള്ള ടിക്കറ്റുകൾ വാങ്ങാൻ വെബ്സൈറ്റ് സന്ദർശിക്കാം www.theuaelottery.ae