തൊഴിൽ നിയമ ലംഘനങ്ങൾ, ബഹ്റൈനിൽ ഈ മാസമാദ്യം നാടുകടത്തപ്പെട്ടത് 124 പ്രവാസികൾ

Published : Feb 11, 2025, 04:33 PM IST
തൊഴിൽ നിയമ ലംഘനങ്ങൾ, ബഹ്റൈനിൽ ഈ മാസമാദ്യം നാടുകടത്തപ്പെട്ടത് 124 പ്രവാസികൾ

Synopsis

ഫെബ്രുവരി 2 മുതൽ 8 വരെ 1125 പരിശോധനകളാണ് നടത്തിയത്. കൂടാതെ, 12 സംയുക്ത കാമ്പയിനുകളും സംഘടിപ്പിച്ചിരുന്നു.

മനാമ: ബഹ്റൈനിൽ തൊഴിൽ നിയമ ലംഘനങ്ങൾ തടയുന്നതിന്റെ ഭാ​ഗമായി പരിശോധനകൾ ശക്തമാക്കി ലേബർ മാർക്കറ്റ് റ​ഗുലേറ്ററി അതോറിറ്റി. രാജ്യത്തുടനീളം  ഈ മാസം ആദ്യം നടത്തിയ പരിശോധനകളിൽ നിരവധി പ്രവാസികളെ നാടുകടത്തി. മതിയായ രേഖകളില്ലാത്ത 124 പ്രവാസികളെയാണ് നാടുകടത്തിയതെന്ന് എൽഎംആർഎ അറിയിച്ചു. ഫെബ്രുവരി 2 മുതൽ 8 വരെ 1125 പരിശോധനകളാണ് നടത്തിയത്. കൂടാതെ, 12 സംയുക്ത കാമ്പയിനുകളും സംഘടിപ്പിച്ചിരുന്നു. ഇതിൽ 30 അനധികൃത തൊഴിലാളികളെ കണ്ടെത്തുകയും ചെയ്തു. കാപിറ്റൽ ​ഗവർണറേറ്റ്, മുഹറഖ് ​ഗവർണറേറ്റ് എന്നിവിടങ്ങളിലും തെക്കൻ വടക്കൻ ​ഗവർണറേറ്റുകളിലും പരിശോധന നടത്തി. നാഷണാലിറ്റി, പാസ്പോർട്ടസ് ആൻഡ് റസിഡൻസ് അഫയേഴ്സുമായും അതത് ​ഗവർണറേറ്റിലെ പോലീസ് അധികൃതരുമായും സഹകരിച്ചാണ് സംയുക്ത പരിശോധനകൾ നടത്തിയത്. 

read more : ബഹ്റൈനിൽ അനധികൃത മത്സ്യ ബന്ധന ബോട്ട് പിടികൂടി

കഴിഞ്ഞ വർഷം ആദ്യം 60,601 പരിശോധനകളും 927 സംയുക്ത കാമ്പയിനുകളും നടത്തിയിരുന്നു. ഇതിന്റെ ഫലമായി 2,863 നിയമലംഘനങ്ങൾ കണ്ടെത്തുകയും 7,620 അനധികൃത തൊഴിലാളികളെ നാടുകടത്തുകയും ചെയ്തിരുന്നു. അനധികൃത തൊഴിൽ, താമസ നിയമ ലംഘനങ്ങൾ ശ്രദ്ധയിൽപ്പെട്ടാൽ www.lmra.gov.bh എന്ന ലിങ്ക് വഴിയോ 17506055 എന്ന നമ്പറിൽ വിളിച്ചോ റിപ്പോർട്ട് ചെയ്യണമെന്ന് എൽഎംആർഎ പൊതു ജനങ്ങളോട് അഭ്യർത്ഥിച്ചിട്ടുണ്ട്. 

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam, World Pravasi News, Keralites Abroad News, NRI Malayalis News ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ

Read more Articles on
click me!

Recommended Stories

യൂസഫലിയുടെ തുടർഭരണ പരാമർശം; ദുബായിൽ വൻ കൈയടി
യുഎഇ സ്വദേശിവത്കരണം, നിയമം പാലിച്ചില്ലെങ്കിൽ ജനുവരി 1 മുതൽ കടുത്ത നടപടി, മുന്നറിയിപ്പ് നൽകി അധികൃതർ