
മനാമ: മാൽക്കിയ തീരത്ത് അനധികൃത മത്സ്യ ബന്ധന ബോട്ട് പിടികൂടി. സമുദ്രത്തിന്റെ അടിത്തട്ടിലെ മത്സ്യങ്ങളെ പിടിക്കാനുപയോഗിക്കുന്ന ഇഴ വലകൾ ബോട്ടിൽ ഘടിപ്പിച്ചിരുന്നു. കോസ്റ്റ് ഗാർഡിന്റെ പതിവ് പട്രോളിങ്ങിനിടെയാണ് മത്സ്യ ബന്ധന ബോട്ട് പിടിച്ചെടുത്തത്. ചെമ്മീൻ പിടിക്കുന്നതിനും വിൽക്കുന്നതിനും നിരോധനം ഏർപ്പെടുത്തിയിരിക്കുന്ന സാഹചര്യത്തിലാണ് ബോട്ട് പിടികൂടിയത്. വല കണ്ടുകെട്ടുകയും നിയമ ലംഘകർക്കെതിരെ നിയമ നടപടികൾ സ്വീകരിക്കുകയും ചെയ്തു.
read more: റിയാദ് മെട്രോ ഓറഞ്ച് ലൈനിൽ സ്വാലിഹിയ, സുൽത്താന സ്റ്റേഷനുകൾ പ്രവർത്തനം ആരംഭിച്ചു
സമുദ്ര സുരക്ഷ വർധിപ്പിക്കുന്നതിന്റെ ഭാഗമായി പട്രോളിങ് കൂടുതൽ ശക്തമാക്കുമെന്നും നിയമം ലംഘിക്കുന്നവർക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്നും കോസ്റ്റ് ഗാർഡ് അധികൃതർ അറിയിച്ചു. മത്സ്യബന്ധന ചട്ടങ്ങൾ പാലിക്കാനും സമുദ്രവിഭവങ്ങളുടെ സുസ്ഥിരതയെ പിന്തുണയ്ക്കാനും മത്സ്യത്തൊഴിലാളികളോട് അധികൃതർ അഭ്യർത്ഥിക്കുകയും ചെയ്തു.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ Asianet News Malayalam