സൗദി അറേബ്യയിൽ ഇന്ന് 1,255 പേര്‍ക്ക് കൊവിഡ്; 1,247 പേര്‍ രോഗമുക്തരായി

Published : Jun 24, 2021, 07:44 PM IST
സൗദി അറേബ്യയിൽ ഇന്ന് 1,255 പേര്‍ക്ക് കൊവിഡ്; 1,247 പേര്‍ രോഗമുക്തരായി

Synopsis

രാജ്യത്ത് നിലവിൽ ചികിത്സയിലുള്ളവരുടെ എണ്ണം 11,322 ആയി കുറഞ്ഞു. ഇതിൽ 1,451 പേരുടെ നില ഗുരുതരമാണ്. ബാക്കിയുള്ളവരുടെ ആരോഗ്യനില തൃപ്തികരമാണ്. 

റിയാദ്: സൗദി അറേബ്യയിൽ പുതുതായി 1,255 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. 24 മണിക്കൂറിനിടെ 1,247 പേർ സുഖം പ്രാപിച്ചു. രാജ്യത്ത് വിവിധ ഭാഗങ്ങളിലായി 14 മരണങ്ങൾ റിപ്പോർട്ട് ചെയ്തു. രാജ്യത്ത് ഇതുവരെ റിപ്പോർട്ട് ചെയ്ത കൊവിഡ് ബാധിതരുടെ എണ്ണം 4,79,390 ആയി. ഇവരിൽ രോഗമുക്തരുടെ എണ്ണം 4,60,338 ആയി ഉയർന്നു. ആകെ മരണസംഖ്യ 7,730 ആയി. 

രാജ്യത്ത് നിലവിൽ ചികിത്സയിലുള്ളവരുടെ എണ്ണം 11,322 ആയി കുറഞ്ഞു. ഇതിൽ 1,451 പേരുടെ നില ഗുരുതരമാണ്. ബാക്കിയുള്ളവരുടെ ആരോഗ്യനില തൃപ്തികരമാണ്. രാജ്യത്തെ കൊവിഡ് മുക്തി നിരക്ക് 96.2 ശതമാനവും മരണനിരക്ക് 1.6 ശതമാനവുമായി തുടരുന്നു. വിവിധ പ്രവിശ്യകളിൽ പുതുതായി റിപ്പോർട്ട് ചെയ്ത രോഗികളുടെ എണ്ണം: മക്ക 340, കിഴക്കൻ പ്രവിശ്യ 282, റിയാദ് 203, അസീർ 156, ജീസാൻ 81, മദീന 58, അൽഖസീം 35, നജ്റാൻ 24, തബൂക്ക് 23, അൽബാഹ 20, ഹായിൽ 16, വടക്കൻ അതിർത്തി മേഖല 11, അൽജൗഫ് 6. രാജ്യത്തെ കൊവിഡ് വാക്സിൻ കുത്തിവെപ്പ് 16,908,470 ഡോസ് ആയി.

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam  ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ Asianet News Malayalam

 

click me!

Recommended Stories

ഇനി പഴയതുപോലെയാകില്ല, വിസ ഫീസുകളിലും നിയമങ്ങളിലും വലിയ മാറ്റം; പുതിയ നിയമാവലി പുറത്തിറക്കി കുവൈത്ത്, പുതിയ വിദേശി താമസ നിയമം പ്രാബല്യത്തിൽ
ഖത്തറിലൊരുങ്ങുന്നത് നേപ്പാളിലെ കാലാവസ്ഥ, 'രുദ്ര കാളിയും ഖഗേന്ദ്ര പ്രസാദും' ഇനി അൽ ഖോർ പാർക്കിൽ