സൗദി അറേബ്യയിൽ ഇന്ന് 1,274 പേർക്ക് കൂടി കൊവിഡ്, 1,028 പേർക്ക് രോഗമുക്തി

By Web TeamFirst Published Jun 9, 2021, 7:07 PM IST
Highlights

രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലായി 15 കൊവിഡ് മരണം കൂടി റിപ്പോർട്ട് ചെയ്തു. ഇതോടെ ആകെ മരണസംഖ്യ 7,503 ആയി. രാജ്യത്ത് നിലവിൽ ചികിത്സയിലുള്ളത് 9,929 പേരാണ്. 

റിയാദ്: സൗദി അറേബ്യയിൽ കഴിഞ്ഞ 24 മണിക്കൂറിനിടെ 1,274 പേർക്ക് കൂടി കൊവിഡ് വൈറസ് ബാധ സ്ഥിരീകരിച്ചു. 1,028 പേർ രോഗമുക്തരായി. രാജ്യത്ത് ഇതുവരെ റിപ്പോർട്ട് ചെയ്ത കൊവിഡ് കേസുകളുടെ എണ്ണം 4,61,242 ആയി. ഇവരിൽ രോഗമുക്തരുടെ എണ്ണം 4,43,810 ആയി ഉയർന്നു. 

രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലായി 15 കൊവിഡ് മരണം കൂടി റിപ്പോർട്ട് ചെയ്തു. ഇതോടെ ആകെ മരണസംഖ്യ 7,503 ആയി. രാജ്യത്ത് നിലവിൽ ചികിത്സയിലുള്ളത് 9,929 പേരാണ്. ഇതിൽ 1,565 പേരുടെ നില ഗുരുതരമാണ്. ബാക്കിയുള്ളവരുടെ ആരോഗ്യനില തൃപ്തികരമാണ്. രാജ്യത്തെ കൊവിഡ് മുക്തി നിരക്ക് 96.3 ശതമാനവും മരണനിരക്ക് 1.6 ശതമാനവുമായി തുടരുന്നു. 

വിവിധ പ്രവിശ്യകളിൽ പുതുതായി റിപ്പോർട്ട് ചെയ്ത രോഗികളുടെ എണ്ണം: മക്ക 437, റിയാദ് 277, കിഴക്കൻ പ്രവിശ്യ 180, അസീർ 90, മദീന 78, ജീസാൻ 69, അൽഖസീം 50, നജ്റാൻ 25, തബൂക്ക് 23, ഹായിൽ 18, അൽബാഹ 17, വടക്കൻ അതിർത്തി മേഖല 8, അൽജൗഫ് 2. രാജ്യത്തെ കൊവിഡ് വാക്സിനേഷൻ കുത്തിവെപ്പ് 15,212,788 ഡോസ് ആയി.

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona

click me!