ഭീമയുടെ ദുബായ് അൽ ബർഷ, അബുദാബി മദീനത് സയദ് ഷോപ്പിങ് സെന്റർ എന്നിവിടങ്ങളിൽ ആഭരണങ്ങൾ ലഭ്യമാണ്. ഒക്ടോബർ 24-ന് ഷാർജ റോള്ള, 25-ന് ദുബായ് കരാമ സെന്റർ, 31-ന് ഷാർജ ലുലു മുവൈല സ്റ്റോറുകളിൽ നേരിട്ടെത്തുന്നവർക്ക് ആര്യ ബൈ ഡാസിൽ കളക്ഷൻ ആസ്വദിക്കാം.
ദീപാവലി സീസണിന് കൂടുതൽ തിളക്കം നൽകാൻ, ഭീമ ജ്വല്ലേഴ്സ് “ആര്യ ബൈ ഡാസിൽ” (Aarya by Dazzle) എന്ന പേരിൽ യു.എ.ഇയിൽ പ്രത്യേക ക്ലോസ് സെറ്റിങ് ഡയമണ്ട് ആഭരണങ്ങളുടെ കളക്ഷൻ അവതരിപ്പിച്ചു.
ഭംഗിയും നിർമ്മാണ വൈഭവവും ആദായകരമായ വിലയും ഒന്നിക്കുന്ന 22 കാരറ്റ് ആഭരണങ്ങളാണ് കളക്ഷനിലുള്ളത്. ഡയമണ്ടിന് പിന്നിലുള്ള ഗോൾഡ് ഫോയിൽ ആഭരണങ്ങൾക്ക് കൂടുതൽ ശോഭ നൽകും.
ഭീമയുടെ ദുബായ് അൽ ബർഷ, അബുദാബി മദീനത് സയദ് ഷോപ്പിങ് സെന്റർ എന്നിവിടങ്ങളിൽ ആഭരണങ്ങൾ ലഭ്യമാണ്. ഒക്ടോബർ 24-ന് ഷാർജ റോള്ള, 25-ന് ദുബായ് കരാമ സെന്റർ, 31-ന് ഷാർജ ലുലു മുവൈല സ്റ്റോറുകളിൽ നേരിട്ടെത്തുന്നവർക്ക് ആര്യ ബൈ ഡാസിൽ കളക്ഷൻ ആസ്വദിക്കാം.
“വെളിച്ചത്തിന്റെയും സമൃദ്ധിയുടെയും ഒരുമയുടെയും ആഘോഷമാണ് ദീപാവലി. ഈ ആഘോഷ സീസൺ ആര്യ ബൈ ഡാസിലിന്റെ അവതരണത്തോടെയാണ് ഞങ്ങൾ തുടങ്ങുന്നത്. എല്ലാവർക്കും ഭീമ കുടുംബത്തിന്റെ ദീപാവലി ആശംസകൾ.” – ഭീമ ജ്വല്ലേഴ്സ് ഡയറക്ടർ യു. നാഗരാജ റാവു പറഞ്ഞു.
ദുബായ്, ഷാർജ, അബുദാബി എന്നിവിടങ്ങളിലായി 7 ഷോറൂമുകളാണ് ഭീമ ജ്വല്ലേഴ്സിനുള്ളത്. സ്വർണം, ഡയമണ്ട്, അൺകട്ട്, പ്ലാറ്റിനം ജ്വല്ലറി എന്നിവ പരമ്പരാഗതവും പുതിയതുമായ ഡിസൈനുകളിൽ ഭീമ നൽകുന്നു.
ഭീമ ജ്വല്ലേഴ്സിന്റെ ആര്യ ബൈ ഡാസിൽ ഡയമണ്ട് ജ്വല്ലറി അവതരിപ്പിക്കുന്ന ചടങ്ങ്
