യുഎഇയില്‍ നിന്ന് പറക്കുമ്പോള്‍ ലഗേജില്‍ കൊണ്ടുപോകാന്‍ പാടില്ലാത്ത സാധനങ്ങള്‍ ഇവയാണ്

By Web TeamFirst Published Dec 6, 2019, 12:54 PM IST
Highlights

13 ഇനങ്ങളില്‍ പെട്ട സാധനങ്ങള്‍ക്കാണ് ഇത്തരത്തില്‍ വിലക്കുള്ളതായി പൊലീസ് അറിയിക്കുന്നത്.  യുഎഇയിലേക്ക് കൊണ്ടുവരാന്‍ പാടില്ലാത്ത 22 സാധനങ്ങളുടെ പട്ടികയ്ക്ക് പുറമേയാണ് പുതിയ പട്ടിക പൊലീസ് പുറത്തിറക്കിയിരിക്കുന്നത്. 

ദുബായ്: യുഎഇയില്‍ നിന്ന് യാത്ര ചെയ്യുന്നവര്‍ വിമാനത്തിലെ ചെക്ക് ഇന്‍ ബാഗേജില്‍ കൊണ്ടുപോകാന്‍ പാടില്ലാത്ത സാധനങ്ങളുടെ പട്ടിക സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്തിരിക്കുകയാണ് ദുബായ് പൊലീസ്. 13 ഇനങ്ങളില്‍ പെട്ട സാധനങ്ങള്‍ക്കാണ് ഇത്തരത്തില്‍ വിലക്കുള്ളതായി പൊലീസ് അറിയിക്കുന്നത്.  യുഎഇയിലേക്ക് കൊണ്ടുവരാന്‍ പാടില്ലാത്ത 22 സാധനങ്ങളുടെ പട്ടികയ്ക്ക് പുറമേയാണ് പുതിയ പട്ടിക പൊലീസ് പുറത്തിറക്കിയിരിക്കുന്നത്. 

1. സ്മാര്‍ട്ട് ബാലന്‍സ് വീലുകള്‍ അല്ലെങ്കില്‍ ഹോവര്‍ബോര്‍ഡുകള്‍
2. രാസവസ്തുക്കള്‍
3. വലിയ ലോഹ വസ്തുക്കള്‍
4. കംപ്രെസ്ഡ് ഗ്യാസ് സിലിണ്ടറുകള്‍
5. കാര്‍ സ്‍പെയര്‍ പാര്‍ട്‍സുകള്‍
6. ബാറ്ററികള്‍
7. തീപിടിക്കാന്‍ സാധ്യതയുള്ള ദ്രാവകങ്ങള്‍
8. പവര്‍ ബാങ്കുകള്‍
9. ലിഥിയം ബാറ്ററി
10. ടോര്‍ച്ച് ലൈറ്റുകള്‍
11. വലിയ അളവിലുള്ള ദ്രാവകങ്ങള്‍
12. ഇ സിഗിരറ്റുകള്‍
13. വലിയ അളവില്‍ സ്വര്‍ണം, പണം തുടങ്ങിയ മൂല്യമേറിയ വസ്തുക്കള്‍
 

What Not to Pack in your checked baggage for happier travels? pic.twitter.com/ODF7mTmWmW

— Dubai Policeشرطة دبي (@DubaiPoliceHQ)
click me!