സൗദി അറേബ്യയിൽ ഇന്ന് 1,338 പേര്‍ക്ക് കൂടി കൊവിഡ്; 16 മരണം

Published : Jul 02, 2021, 07:13 PM IST
സൗദി അറേബ്യയിൽ ഇന്ന് 1,338 പേര്‍ക്ക് കൂടി കൊവിഡ്; 16 മരണം

Synopsis

രാജ്യത്ത് ഇതുവരെ റിപ്പോർട്ട് ചെയ്ത കൊവിഡ് ബാധിതരുടെ എണ്ണം 4,90,464 ആയി. ഇവരിൽ രോഗമുക്തരുടെ എണ്ണം 4,70,328 ആയി ഉയർന്നു. ആകെ മരണസംഖ്യ 7,848 ആയി. 

റിയാദ്: സൗദി അറേബ്യയിൽ ഇന്ന് 1,208 പേർ കൊവിഡ് ബാധയിൽ നിന്ന് മുക്തരായി. 1,338 പേർക്ക് പുതിയതായി രോഗ ബാധ സ്ഥിരീകരിച്ചു. ചികിത്സയിലുണ്ടായിരുന്നവരിൽ 16 പേർ മരിച്ചു. രാജ്യത്ത് ഇതുവരെ റിപ്പോർട്ട് ചെയ്ത കൊവിഡ് ബാധിതരുടെ എണ്ണം 4,90,464 ആയി. ഇവരിൽ രോഗമുക്തരുടെ എണ്ണം 4,70,328 ആയി ഉയർന്നു. ആകെ മരണസംഖ്യ 7,848 ആയി. 

രാജ്യത്തെ കൊവിഡ് മുക്തി നിരക്ക് 96 ശതമാനവും മരണനിരക്ക് 1.6 ശതമാനവുമായി തുടരുന്നു. വിവിധ പ്രവിശ്യകളിൽ പുതുതായി റിപ്പോർട്ട് ചെയ്ത രോഗികളുടെ എണ്ണം: കിഴക്കൻ പ്രവിശ്യ 327, റിയാദ് 279, മക്ക 208, അസീർ 127, അൽഖസീം 115, മദീന 109, ജീസാൻ 55, വടക്കൻ അതിർത്തി മേഖല 37, അൽബാഹ 29, തബൂക്ക് 21, നജ്റാൻ 16, ഹായിൽ 13, അൽജൗഫ് 2. രാജ്യത്തെ കൊവിഡ് വാക്സിൻ കുത്തിവെപ്പ് 18,070,785 ഡോസ് ആയി.

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam  ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ Asianet News Malayalam

 

click me!

Recommended Stories

ദുബായിൽ വീണ്ടും ഡ്രോൺ ആക്രമണം, അവശിഷ്ടങ്ങൾ വീണ് ബുർജ് അൽ അറബിൽ തീപിടിത്തം, വിമാനത്താവളത്തിലുണ്ടായ അപകടത്തിൽ നാല് പേർക്ക് പരിക്ക്
എയർ ഇന്ത്യ ഇന്ന് അർദ്ധരാത്രിവരെ ഗൾഫ് മേഖലയിലേക്കുള്ള എല്ലാ സർവീസുകളും റദ്ദാക്കി