യുഎഇയില്‍ 1663 പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു; ഇന്ന് ആറ് മരണം

Published : Jul 02, 2021, 06:33 PM IST
യുഎഇയില്‍ 1663 പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു; ഇന്ന് ആറ് മരണം

Synopsis

പുതിയതായി നടത്തിയ 2,83,661 പരിശോധനകളില്‍ നിന്നാണ് രോഗികളെ കണ്ടെത്തിയത്.

അബുദാബി: യുഎഇയില്‍ 1663 പേര്‍ക്ക് കൂടി കൊവിഡ് വൈറസ് ബാധ സ്ഥിരീകരിച്ചതായി ആരോഗ്യ - പ്രതിരോധ മന്ത്രാലയം അറിയിച്ചു. ചികിത്സയിലായിരുന്ന 1638 പേര്‍ സുഖം പ്രാപിക്കുകയും ആറ് പേര്‍ മരണപ്പെടുകയും ചെയ്തു.

പുതിയതായി നടത്തിയ 2,83,661 പരിശോധനകളില്‍ നിന്നാണ് രോഗികളെ കണ്ടെത്തിയത്. ഇതുവരെയുള്ള കണക്കുകള്‍ പ്രകാരം ആകെ 6,36,245 പേര്‍ക്ക് യുഎഇയില്‍ കൊവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്. ഇവരില്‍ 6,14,636 പേര്‍ രോഗമുക്തരാവുകയും 1,825 പേര്‍ മരണപ്പെടുകയും ചെയ്തു. നിലവില്‍ 19,784 കൊവിഡ് രോഗികളാണ് രാജ്യത്തുള്ളത്.

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam  ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ Asianet News Malayalam

 

click me!

Recommended Stories

37 വിമാനങ്ങൾ റദ്ദാക്കി, തിരുവനന്തപുരത്ത് നിന്ന് ഗൾഫിലേക്കുള്ള 18 സർവീസുകൾ റദ്ദാക്കി; സൗദി എയർലൈൻസ് വിമാനം കോഴിക്കോടെത്തി
ദുബായിൽ വീണ്ടും ഡ്രോൺ ആക്രമണം, അവശിഷ്ടങ്ങൾ വീണ് ബുർജ് അൽ അറബിൽ തീപിടിത്തം, വിമാനത്താവളത്തിലുണ്ടായ അപകടത്തിൽ നാല് പേർക്ക് പരിക്ക്