മാസ്‌ക് ധരിച്ചില്ല; ഖത്തറില്‍ 138 പേര്‍ക്കെതിരെ കൂടി നടപടി

Published : Jan 20, 2021, 11:43 PM IST
മാസ്‌ക് ധരിച്ചില്ല; ഖത്തറില്‍ 138 പേര്‍ക്കെതിരെ കൂടി നടപടി

Synopsis

മാസ്‌ക് ധരിക്കാത്തതുമായി ബന്ധപ്പെട്ട നിയമലംഘനങ്ങള്‍ക്ക് സാംക്രമിക രോഗങ്ങള്‍ തടയുന്നതിനുള്ള 1990ലെ 17-ാം നമ്പര്‍ ഉത്തരവ് പ്രകാരമാണ് നടപടിയെടുക്കുക.

ദോഹ: ഖത്തറില്‍ പൊതുസ്ഥലങ്ങളില്‍ മാസ്‌ക് ധരിക്കാത്ത 138 പേര്‍ക്കെതിരെ നടപടി. തിങ്കളാഴ്ചയാണ് മാസ്‌ക് ധരിക്കാതിരുന്നതിന് ഇവരെ പബ്ലിക് പ്രോസിക്യൂഷന് കൈമാറിയത്. 

രാജ്യത്ത് പുറത്തിറങ്ങുമ്പോള്‍ മാസ്‌ക് ധരിക്കണമെന്നത് നിര്‍ബന്ധമാണ്. കൊവിഡ് പ്രതിരോധ നടപടികളുടെ ഭാഗമായി കാറില്‍ ഒരു കുടുംബത്തില്‍ നിന്നുള്ളവരൊഴികെ നാലുപേരില്‍ കൂടുതല്‍ യാത്ര ചെയ്യരുതെന്നും നിര്‍ദ്ദേശമുണ്ട്. ലംഘിച്ചാല്‍ കുറഞ്ഞത് ആയിരം റിയാല്‍ പിഴ നല്‍കേണ്ടി വരും. മെയ് 17 മുതലാണ് താമസസ്ഥലത്ത് നിന്നും മറ്റും പുറത്തിറങ്ങുമ്പോള്‍ മാസ്‌ക് നിര്‍ബന്ധമാക്കിയത് പ്രാബല്യത്തില്‍ വരുന്നത്. 

മാസ്‌ക് ധരിക്കാത്തതുമായി ബന്ധപ്പെട്ട നിയമലംഘനങ്ങള്‍ക്ക് സാംക്രമിക രോഗങ്ങള്‍ തടയുന്നതിനുള്ള 1990ലെ 17-ാം നമ്പര്‍ ഉത്തരവ് പ്രകാരമാണ് നടപടിയെടുക്കുക. നിലവില്‍ 500 റിയാലും അതിന് മുകളിലുമാണ് പല സ്ഥലങ്ങളിലും പിഴ ചുമത്തുന്നത്. എന്നാല്‍ രണ്ടുലക്ഷം റിയാല്‍ വരെ പിഴ കിട്ടാവുന്ന സാംക്രമിക രോഗങ്ങള്‍ തടയുന്നതിനുള്ള നിയമത്തിന്റെ പരിധിയില്‍പ്പെടുന്ന കുറ്റമാണിത്. 

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam  ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ Asianet News Malayalam

 

click me!

Recommended Stories

120 ദിവസം, സൗദിയിൽ വെടിവയ്പിൽ കൊല്ലപ്പെട്ട പ്രവാസിയുടെ മൃതദേഹം നാട്ടിലെത്തിച്ചു, നഷ്ടപരിഹാരത്തിൽ ആശയക്കുഴപ്പം, മൃതദേഹം ഏറ്റെടുക്കാതെ കുടുംബം
ദില്ലിയിൽ നിന്ന് കുവൈത്ത് വിമാനത്താവളത്തിൽ എത്തിയ യുവാവ്, ബാഗേജ് പരിശോധനയിൽ കസ്റ്റംസിന് സംശയം, സ്വകാര്യ വസ്തുക്കളിൽ ഒളിപ്പിച്ചത് 13 കിലോ പുകയില