കൊവിഡ് ബാധിച്ച് സൗദി അറേബ്യയിൽ ഇന്ന് 14 മരണം കൂടി

By Web TeamFirst Published Jul 20, 2021, 9:09 PM IST
Highlights

24 മണിക്കൂറിനിടെ രാജ്യമാകെ 105,033 കൊവിഡ് പരിശോധനകളാണ് നടത്തിയത്. ഇതുവരെ രാജ്യത്ത് റിപ്പോർട്ട് ചെയ്യപ്പെട്ട കൊവിഡ് കേസുകളുടെ ആകെ എണ്ണം 512,142 ആയി. 

റിയാദ്: സൗദി അറേബ്യയിൽ കൊവിഡ് ബാധിച്ച് 14 മരണം കൂടി റിപ്പോർട്ട് ചെയ്തു. പുതുതായി 1,273 പേർക്ക് കൂടി കൊവിഡ് ബാധ സ്ഥിരീകരിച്ചതായും ആരോഗ്യമന്ത്രാലയം വാർത്താക്കുറിപ്പിൽ അറിയിച്ചു. കഴിഞ്ഞ 24 മണിക്കൂറിനിടെ 1,091 പേർ രോഗ ബാധയിൽ നിന്ന് മുക്തരായി. 

24 മണിക്കൂറിനിടെ രാജ്യമാകെ 105,033 കൊവിഡ് പരിശോധനകളാണ് നടത്തിയത്. ഇതുവരെ രാജ്യത്ത് റിപ്പോർട്ട് ചെയ്യപ്പെട്ട കൊവിഡ് കേസുകളുടെ ആകെ എണ്ണം 512,142 ആയി. 493,240 പേർ രോഗമുക്തരായി. ആകെ മരണസംഖ്യ 8,103 ആയി. രാജ്യത്തെ കൊവിഡ് മുക്തി നിരക്ക് 96.3 ശതമാനവും മരണനിരക്ക് 1.6 ശതമാനവുമായി തുടരുന്നു. 

വിവിധ പ്രവിശ്യകളിൽ പുതുതായി റിപ്പോർട്ട് ചെയ്ത രോഗികളുടെ എണ്ണം: റിയാദ് 339, കിഴക്കൻ പ്രവിശ്യ 207, മക്ക 200, അസീർ 174, അൽഖസീം 77, മദീന 63, ജീസാൻ 54, നജ്റാൻ 43, ഹായിൽ 36, അൽബാഹ 31, തബൂക്ക് 22, വടക്കൻ അതിർത്തി മേഖല 20, അൽജൗഫ് 7. കൊവിഡിനെതിരായ പ്രതിരോധ കുത്തിവെപ്പ് 22,899,234 ഡോസായി. 
 

click me!