ഓൺലൈൻ ഷോപ്പിങ് കൂടുതൽ മെച്ചപ്പെട്ടതാക്കാൻ ശ്രമങ്ങൾ തുടരുമെന്ന് യൂണിയൻ കോപ് സി.ഇ.ഒ മുഹമ്മദ് അൽ ഹഷെമി പറഞ്ഞു. ഡിജിറ്റൽ ചാനലുകളിലൂടെയുള്ള ഉപയോക്താക്കളിൽ 40 ശതമാനം വർധനയും ഉണ്ടായിട്ടുണ്ട്.

ഈ വർഷം ഇതുവരെ ഇ-കൊമേഴ്സിൽ 37 ശതമാനം വളർച്ച കൈവരിച്ച് യൂണിയൻ കോപ്. ഡിജിറ്റൽ ഷോപ്പിങ് അനുഭവത്തിൽ കൊണ്ടുവന്ന മാറ്റങ്ങളാണ് ഇതിന് കാരണം. യൂണിയൻ കോപ് പ്ലാറ്റ്ഫോമുകൾ പുതുക്കുകയും എളുപ്പത്തിൽ ഉൽപ്പന്നങ്ങൾ കണ്ടെത്താനുള്ള മാർ​ഗങ്ങൾ ആവിഷ്കരിക്കുകയും ചെക്ഔട്ട് വേ​ഗത്തിലാക്കുകയും കൂടുതൽ പേയ്മെന്റ് രീതികൾ കൊണ്ടുവരികയും ചെയ്തിരുന്നു.

ഓൺലൈൻ ഷോപ്പിങ് കൂടുതൽ മെച്ചപ്പെട്ടതാക്കാൻ ശ്രമങ്ങൾ തുടരുമെന്ന് യൂണിയൻ കോപ് സി.ഇ.ഒ മുഹമ്മദ് അൽ ഹഷെമി പറഞ്ഞു. ഡിജിറ്റൽ ചാനലുകളിലൂടെയുള്ള ഉപയോക്താക്കളിൽ 40 ശതമാനം വർധനയും ഉണ്ടായിട്ടുണ്ട്.

സെർച്ചിങ് വിപുലമാക്കൽ, കൂടുതൽ എളുപ്പത്തിലുള്ള ഫിൽറ്ററിങ്, പ്രത്യേക കിഴിവുകളും പ്രൊമോഷനുകളും എന്നിവയും പുതുമകളുടെ ഭാ​ഗമാണ്. കൂടാതെ സ്ഥിരം വാങ്ങുന്ന സാധനങ്ങൾ റീഓ‍ർഡർ ചെയ്യാനുള്ള സൗകര്യവുമുണ്ട്.

യൂണിയൻ കോപ് അൺലിമിറ്റഡ് മെമ്പർഷിപ് പ്രോ​ഗ്രാമും അദ്ദേഹം പരാമർശിച്ചു. ഇതിലൂടെ പർച്ചേസുകളിൽ 2 ശതമാനം ക്യാഷ്ബാക്കും പരിധികളില്ലാത്ത സൗജന്യ ഡെലിവറിയും സ്മാർട്ട് ആപ്പിലൂടെ നേടാം. ഇത് നിബന്ധനകൾക്ക് വിധേയമാണ്.

യൂണിയൻ കോപ് വഴി കൂടുതലും പഴങ്ങൾ, പച്ചക്കറികൾ, മാംസം, മത്സ്യം, സ്നാക്കുകൾ എന്നിവയാണ് ആളുകൾ വാങ്ങുന്നതെന്നും അദ്ദേഹം പറഞ്ഞു.