
റിയാദ്: കടയിൽ സാധനം വാങ്ങാൻ പോയ പെൺകുട്ടിയെ(Girl missing) സൗദി അറേബ്യയിൽ (Saudi Arabia) കാണാതായി. ജിദ്ദ നഗരത്തിന്റെ വടക്കു ഭാഗത്തുള്ള ഫൈസലിയ ഡിസ്ട്രിക്ടിലാണ് ഗ്രോസറി ഷോപ്പിൽ (Grocery shop) (ബഖാല) പോയ പതിനാലുകാരിയെ ദുരൂഹ സാഹചര്യത്തില്‍ കാണാതായത്. ഫാത്തിമ അബ്ദുല്‍ അസീസ് എന്ന പെൺകുട്ടിയെ ബുധനാഴ്ച മുതലാണ് കാണാതായത്.
സമീപത്തെ ബഖാലയിലേക്ക് പോയ ഫാത്തിമ പിന്നീട് തിരിച്ചുവരാതാവുകയായിരുന്നെന്ന് പെണ്‍കുട്ടിയുടെ സഹോദരി പറഞ്ഞു. തുടര്‍ന്ന് ബഖാലയില്‍ എത്തി അന്വേഷിച്ചപ്പോള്‍ ഫാത്തിമ കടയിലെത്തിയിട്ടില്ലെന്ന് ജീവനക്കാരന്‍ പറഞ്ഞു. സംഭവത്തില്‍ പിതാവ് പോലീസില്‍ പരാതി നല്‍കിയിട്ടുണ്ടെന്നും ഫാത്തിമയുടെ സഹോദരി പറഞ്ഞു.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ Asianet News Malayalam