സൗദിയില്‍ ഷവര്‍മ കഴിച്ച 140ഓളം പേര്‍ക്ക് ഭക്ഷ്യവിഷബാധ

Published : Dec 09, 2019, 09:31 PM ISTUpdated : Dec 09, 2019, 09:32 PM IST
സൗദിയില്‍ ഷവര്‍മ കഴിച്ച 140ഓളം പേര്‍ക്ക് ഭക്ഷ്യവിഷബാധ

Synopsis

സൗദിയിലെ റെസ്റ്റോറന്‍റില്‍ നിന്നും ഭക്ഷണം കഴിച്ച 140ഓളം ആളുകള്‍ക്ക് ഭക്ഷ്യവിഷബാധ. 

റിയാദ്: സൗദിയില്‍ ഷവര്‍മ കഴിച്ച 140ഓളം പേര്‍ക്ക് ഭക്ഷ്യവിഷബാധ. അബഹ-മഹായില്‍ അസീറിലെ ബഹ്ര്‍ അബൂസകീനയിലെ റെസ്റ്റോറന്‍റില്‍ നിന്നും ഭക്ഷണം കഴിച്ചവര്‍ക്കാണ് ഭക്ഷ്യവിഷബാധയേറ്റത്. 

ഇതേ തുടര്‍ന്ന് റെസ്റ്റോറന്‍റിലെ മുഴുവന്‍ ജോലിക്കാരെയും സുരക്ഷാ വകുപ്പ് കസ്റ്റഡിയിലെടുത്തു. ആദ്യത്തെയാള്‍ക്ക് ഭക്ഷ്യവിഷബാധയേറ്റ് 12 മണിക്കൂറിന് ശേഷവും ഇതേ ലക്ഷണങ്ങളുമായി നിരവധി ആളുകള്‍ ബഹ്ര്‍ അബൂസകീന ഹെല്‍ത്ത് സെന്‍ററിലും മറ്റ് ആശുപത്രികളിലുമായി ചികിത്സ തേടി. ആരോഗ്യനില മെച്ചപ്പെട്ട ഏതാനും പേരെ ഡിസ്ചാര്‍ജ് ചെയ്തു. 

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam  ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ Asianet News Malayalam

 

click me!

Recommended Stories

ബിഗ് ടിക്കറ്റ് – 100,000 ദിർഹം പങ്കിട്ട് നാല് പേർ; സമ്മാനം നേടി രണ്ടു മലയാളികളും
പ്രവാസി മലയാളി റിയാദിലെ താമസസ്ഥലത്ത് നിര്യാതനായി