കൈക്കൂലി, കള്ളപ്പണം വെളുപ്പിക്കൽ; അഴിമതി കേസുകളിൽ കഴിഞ്ഞ മാസം പിടിയിലായത് 146 പേർ

Published : Apr 06, 2024, 05:11 PM IST
കൈക്കൂലി, കള്ളപ്പണം വെളുപ്പിക്കൽ; അഴിമതി കേസുകളിൽ കഴിഞ്ഞ മാസം പിടിയിലായത് 146 പേർ

Synopsis

കൈക്കൂലി, അധികാര ദുർവിനിയോഗം, കള്ളപ്പണം വെളുപ്പിക്കൽ, പൊതു ഫണ്ടുകൾ ദുരുപയോഗം ചെയ്യൽ, സങ്കുചിത താല്പര്യങ്ങൾക്കനുസരിച്ച് വ്യാജ രേഖ ഉണ്ടാക്കൽ എന്നിവയാണ് പ്രതികൾക്കെതിരെ ചുമത്തിയ കുറ്റങ്ങൾ.

റിയാദ്: സൗദിയിൽ കഴിഞ്ഞ മാസം അഴിമതി വിരുദ്ധ അതോറിറ്റി പിടികൂടിയത് 146 പേരെ. 239 പേർക്കെതിരെ അന്വേഷണം തുടരുകയാണെന്നും കൺട്രോൾ ആൻഡ് ആൻറി കറപ്‌ഷൻ കമീഷൻ അറിയിച്ചു. ആഭ്യന്തരം, പ്രതിരോധം, ആരോഗ്യം, വിദ്യാഭ്യാസം, നീതിന്യായം, മുനിസിപ്പൽ- ഗ്രാമകാര്യ- ഭവനം എന്നീ മന്ത്രാലയങ്ങളിലെ ജീവനക്കാരാണ് അറസ്റ്റിലായത്. ഇവരെ വിചാരണക്ക് ഹാജരാക്കുന്നതിനുള്ള നടപടിക്രമങ്ങൾ പൂർത്തിയാക്കി.

കൈക്കൂലി, അധികാര ദുർവിനിയോഗം, കള്ളപ്പണം വെളുപ്പിക്കൽ, പൊതു ഫണ്ടുകൾ ദുരുപയോഗം ചെയ്യൽ, സങ്കുചിത താല്പര്യങ്ങൾക്കനുസരിച്ച് വ്യാജ രേഖ ഉണ്ടാക്കൽ എന്നിവയാണ് പ്രതികൾക്കെതിരെ ചുമത്തിയ കുറ്റങ്ങൾ. പ്രതികളിൽ ചിലർ ഉപാധികളുടെ അടിസ്ഥാനത്തിൽ ജാമ്യത്തിൽ ഇറങ്ങിയിട്ടുണ്ടെന്നും കമീഷൻ അറിയിച്ചു. മാർച്ചിൽ 1,657 മോണിറ്ററിങ് റൗണ്ടുകൾ നടത്തിയതായും അറസ്റ്റ ചെയ്ത പ്രതികളെ തുടർ നടപടികൾക്കായി റഫർ ചെയ്തതായും അതോറിറ്റി വെളിപ്പെടുത്തി. പ്രതികളിൽ 146 പേർ തടങ്കലിൽ തുടരുകയാണ്. രാജ്യത്തെ അഴിമതി വിരുദ്ധ അതോറിറ്റി (നസഹ) അഴിമതി വിരുദ്ധ പോരാട്ടത്തിെൻറ വഴിയിൽ ഒരു വിട്ടുവീഴ്ചക്കും തയ്യാറാവാത്ത വിധത്തിൽ കുറ്റമറ്റ നിലയിൽ നടപടി സ്വീകരിക്കുകയാണെന്ന് ധനമന്ത്രാലയ വൃത്തങ്ങൾ അറിയിച്ചു.

Read Also -  പല തവണ മുന്നറിയിപ്പ്, വിമാനത്താവളങ്ങളിൽ നിരീക്ഷണം തുടരുന്നു; അനധികൃത ടാക്സി, 648 ഡ്രൈവര്‍മാര്‍ കൂടി അറസ്റ്റിൽ

കഴിഞ്ഞ കാലയളവിൽ അതോറിറ്റിയുടെ മുന്നിലെത്തിയ നിരവധി ക്രിമിനൽ, സിവിൽ കേസുകളുടെ നടപടികൾ പൂർത്തിയാക്കാൻ കഴിഞ്ഞതായും അവർക്കെതിരായ നിയമ നടപടിക്രമങ്ങൾ പൂർത്തിയായി കൊണ്ടിരിക്കുകയാണെന്നും അതോറിറ്റി വ്യക്തമാക്കി. ആഭ്യന്തര മന്ത്രാലയം, ധനമന്ത്രാലയം, പരിസ്ഥിതി, ജല, കൃഷി മന്ത്രാലയം എന്നിവയുടെ സഹകരണത്തോടെ, അഴിമതി വിരുദ്ധ അതോറിറ്റി ധാരാളം കേസുകൾ പ്രത്യേകം പരിശോധിക്കുകയും നടപടികൾ പൂർത്തിയാക്കുകയും ചെയ്യുന്നുണ്ട്. അധികാര ദുർവിനിയോഗത്തെയും അഴിമതിയെയും കുറിച്ച് 980 എന്ന ടോൾ ഫ്രീ നമ്പറിലോ 01144 20057 എന്ന ഫാക്സ് നമ്പറിലോ അറിയിക്കണമെന്ന് പൊതുജനങ്ങളോട് നസഹ അതോറിറ്റി വൃത്തങ്ങൾ അറിയിച്ചു.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യുട്യൂബിൽ കാണാം...

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam  ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

നാട്ടിലില്ലാത്ത പ്രവാസികൾക്ക് ആൾമാറാട്ടത്തിലൂടെ ലൈസൻസ്; തിരൂരിൽ ആർടിഒ ഓഫീസ് കേന്ദ്രീകരിച്ച് വൻ തിരിമറി, ഒരാൾക്ക് 50000 രൂപ
യൂറോപ്യൻ രാജ്യമല്ല, ഇത് മഞ്ഞുപെയ്യുന്ന സൗദി അറേബ്യ