
കുവൈത്ത് സിറ്റി: കുവൈത്തിലെ ജലീബ് അൽ ഷുവൈക്കിൽ വിപുലമായ സുരക്ഷാ കാമ്പയിനുമായി അധികൃതര്‍. ആക്ടിംഗ് പ്രധാനമന്ത്രി ഷെയ്ഖ് ഫഹദ് യൂസഫ് സൗദ് അൽ സബാഹിന്റെ നേരിട്ടുള്ള മേൽനോട്ടത്തിൽ ക്രിമിനൽ സെക്യൂരിറ്റി സെക്ടറാണ് കാമ്പയിന് നേതൃത്വം നൽകിയത്. കൂടാതെ നിരവധി ബന്ധപ്പെട്ട സർക്കാർ ഏജൻസികളും സഹകരിച്ചു.
ജലീബ് അൽ ഷുവൈക്ക് ഏരിയയിലെ റെസിഡൻഷ്യൽ വീടുകളിൽ പ്രവർത്തിക്കുന്ന അംഗീകാരമില്ലാത്ത വാണിജ്യ സ്ഥാപനങ്ങൾ ലക്ഷ്യമിട്ടായിരുന്നു പരിശോധന. ജനറൽ ഫയർ ഫോഴ്‌സ്, കുവൈത്ത് മുനിസിപ്പാലിറ്റി, വൈദ്യുതി, ജലം, പുനരുപയോഗ ഊർജ്ജ മന്ത്രാലയം, പൊതുമരാമത്ത് മന്ത്രാലയം, പരിസ്ഥിതി പബ്ലിക് അതോറിറ്റി, മാൻപവർ പബ്ലിക് അതോറിറ്റി തുടങ്ങിയ ഏജൻസികൾ ഈ ക്യാമ്പയിനിൽ പങ്കെടുത്തു.
അഞ്ച് ദിവസത്തെ ഓപ്പറേഷനിൽ, നിയമലംഘനങ്ങൾ നടത്തിയ 40 വസ്തുവകകൾ കണ്ടെത്തി, ലൈസൻസില്ലാത്ത വാണിജ്യ പ്രവർത്തനങ്ങൾ നടത്തിയതിന് 89 ലംഘനങ്ങൾ രേഖപ്പെടുത്തി. ക്യാമ്പയിനിന്റെ ഫലമായി 147 വ്യക്തികളെ അറസ്റ്റ് ചെയ്തു. അതിൽ ഒരാൾ മോഷണക്കേസിൽ പിടികിട്ടാനുള്ള വ്യക്തിയാണ്. 29 പേർ ഒളിവിലിരുന്നവരും, 117 പേർ താമസ, തൊഴിൽ നിയമങ്ങൾ ലംഘിച്ചവരുമാണ്. എല്ലാവരെയും നിയമനടപടികൾക്കായി ബന്ധപ്പെട്ട അതോറിറ്റിക്ക് കൈമാറി. ലൈസൻസില്ലാത്ത സ്ഥലങ്ങളിൽ നിന്നുള്ള വൈദ്യുതി വിച്ഛേദിക്കുകയും പങ്കെടുത്ത ഏജൻസികളുമായി ഏകോപിപ്പിച്ച് ഔദ്യോഗിക റിപ്പോർട്ടുകളും മുന്നറിയിപ്പുകളും നൽകുകയും ചെയ്തു.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam, World Pravasi News, Keralites Abroad News, NRI Malayalis News ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ