
ദോഹ: ഖത്തറിൽ പാർക്കുകളിലെ പുതിയ പ്രവേശന ടിക്കറ്റ് നിരക്കുകൾ പ്രഖ്യാപിച്ച് മുനിസിപ്പാലിറ്റി മന്ത്രാലയം. 2020ലെ പാർക്ക് സേവന ഫീസ് നിർണയം സംബന്ധിച്ച വ്യവസ്ഥകളിൽ ഭേദഗതി വരുത്തിയാണ് പുതിയ ടിക്കറ്റ് നിരക്കുകൾ പ്രഖ്യാപിച്ചത്. അൽ ഖോർ പാർക്കിൽ മുതിർന്നവർക്ക് 15 റിയാലും 10 വയസ്സിന് താഴെയുള്ള കുട്ടികൾക്ക് 10 റിയാലുമായിരിക്കും പ്രവേശന ഫീസ്. വികലാംഗർക്ക് പ്രവേശനം സൗജന്യമാണ്. മറ്റു പരിപാടികൾ ഉള്ളപ്പോഴും ആഘോഷസമയങ്ങളിലും ഒരാൾക്ക് 50 റിയാലാകും ടിക്കറ്റ് നിരക്ക്. പാർക്കിലെ മൃഗങ്ങൾക്ക് ഭക്ഷണം നൽകുന്നതിനും 50 റിയാൽ നൽകണം.
പാണ്ട ഹൗസിലെ പ്രവേശനത്തിന് 50 റിയാലാണ് ടിക്കറ്റ് നിരക്ക്. ഇവിടെ 14 വയസ്സിന് താഴെയുള്ള കുട്ടികൾക്ക് 25 റിയാൽ നൽകിയാൽ മതി. വികലാംഗർക്ക് സൗജന്യ പ്രവേശനം അനുവദിക്കും. മറ്റ് പാർക്കുകളിൽ ഒരാൾക്ക് 10 റിയാലാണ് പ്രവേശന ഫീസ്. 10 വയസ്സിന് താഴെയുള്ള കുട്ടികൾക്ക് അഞ്ച് റിയാലും വികലാംഗർക്ക് പ്രവേശനം സൗജന്യവുമാണ്. പ്രവേശന ഫീസ് ഈടാക്കുന്ന പാർക്കുകളുടെ പട്ടിക മുനിസിപ്പാലിറ്റി മന്ത്രാലയം ഉടൻ പുറത്തിറക്കും.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam, World Pravasi News, Keralites Abroad News, NRI Malayalis News ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ