കൂട്ടുകാരന്‍റെ തമാശ അതിരുകടന്നു, കുവൈത്തിൽ എയർഗണിൽ നിന്ന് വെടിയേറ്റ് 15കാരന് കണ്ണിന് ഗുരുതര പരിക്ക്

Published : Sep 03, 2026, 04:58 PM IST
police vehicle light

Synopsis

കുവൈത്തിൽ എയർഗണിൽ നിന്ന് വെടിയേറ്റ് 15കാരന് കണ്ണിന് ഗുരുതര പരിക്ക്. കുതിരസവാരി ചെയ്യുകയായിരുന്ന 15-കാരന്റെ കണ്ണിലേക്ക് 27-കാരൻ എയർഗൺ ഉപയോഗിച്ച് വെടിവെക്കുകയായിരുന്നു.

കുവൈത്ത് സിറ്റി: കുവൈത്തിലെ അൽ മുത്വലയ്ക്ക് എതിർവശത്തുള്ള മരുഭൂമിയിൽ സുഹൃത്തുക്കളുടെ തമാശയെ തുടർന്ന് 15-കാരന് ഗുരുതര പരിക്ക്. കുതിരസവാരി ചെയ്യുകയായിരുന്ന 15-കാരന്റെ കണ്ണിലേക്ക് 27-കാരൻ എയർഗൺ ഉപയോഗിച്ച് വെടിവെക്കുകയായിരുന്നുവെന്ന് സുരക്ഷാ വൃത്തങ്ങളെ ഉദ്ധരിച്ച് പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. പുലർച്ചെ നടന്ന സംഭവത്തെക്കുറിച്ച് കുട്ടിയുടെ പിതാവ് പൊലീസിൽ പരാതി നൽകുകയായിരുന്നു. മകന്റെ പരിക്കുകൾ വ്യക്തമാക്കുന്ന മെഡിക്കൽ റിപ്പോർട്ട് ഹാജരാക്കുകയും ചെയ്തിട്ടുണ്ട്.

കുതിരസവാരി ചെയ്യുന്നതിനിടെ പ്രതി എയർഗൺ കുട്ടിയുടെ നേർക്ക് ചൂണ്ടി ‘ഞാൻ നിന്നെ വെടിവെക്കട്ടെ?’ എന്ന് ചോദിക്കുകയായിരുന്നുവെന്ന് കുട്ടി മൊഴി നൽകി. ഇത് തമാശയാണെന്ന് കരുതിയ കുട്ടി, 'നിങ്ങൾ അങ്ങനെ ചെയ്യില്ല' എന്ന് മറുപടി നൽകിയതിന് തൊട്ടുപിന്നാലെ പ്രതി വെടിയുതിർക്കുകയായിരുന്നു. വെടിയുണ്ട കുട്ടിയുടെ കണ്ണിലാണ് പതിച്ചത്. സംഭവത്തിൽ കേസ് രജിസ്റ്റർ ചെയ്ത പബ്ലിക് പ്രൊസിക്യൂഷൻ, കേസിന്റെ സാഹചര്യം വ്യക്തമായി അന്വേഷിച്ച് റിപ്പോർട്ട് സമർപ്പിക്കാൻ ക്രിമിനൽ ഇൻവെസ്റ്റിഗേഷൻ ഡിപ്പാർട്ട്‌മെന്റിന് നിർദ്ദേശം നൽകി. കുട്ടിയുടെ പരിക്കിന്റെ തീവ്രത പരിശോധിക്കാൻ ഫോറൻസിക് മെഡിസിൻ വിഭാഗത്തെയും ചുമതലപ്പെടുത്തിയിട്ടുണ്ട്.

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam  ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

പാലക്കാട്‌ സ്വദേശി ജിദ്ദയിൽ ഫോർക്ക് ലിഫ്റ്റ് അപകടത്തിൽ മരിച്ചു
ഇറാന്‍റെ തുടർച്ചയായ ആക്രമണങ്ങൾ, ശക്തമായി അപലപിച്ച് കുവൈത്ത്; സ്വയം പ്രതിരോധിക്കാൻ പൂർണ അവകാശമെന്ന് വിദേശകാര്യ മന്ത്രാലയം