ബൈക്ക് റേസിന് പിന്നാലെ വിജയിയായ 16കാരനെ തട്ടിക്കൊണ്ടുപോയി; കുറച്ച് ദൂരം പോയി വഴിയിൽ ഉപേക്ഷിച്ചു, പരാതിയിൽ അന്വേഷണം തുടങ്ങി കുവൈറ്റ് പൊലീസ്

Published : Jul 13, 2026, 02:09 PM IST
Bike Race

Synopsis

കുവൈറ്റിലെ അൽ-സാൽമി റോഡിൽ നടന്ന ബൈക്ക് റേസിൽ ഒന്നാമതെത്തിയ 16കാരനെ പരാജയപ്പെട്ട എതിരാളികൾ തട്ടിക്കൊണ്ടുപോയി. ബലമായി കാറിൽ കയറ്റി കൊണ്ടുപോയ കൗമാരക്കാരനെ കുറച്ചുദൂരം പിന്നിട്ട ശേഷം വഴിയിൽ ഉപേക്ഷിക്കുകയായിരുന്നു. സംഭവത്തിൽ കേസെടുത്ത പോലീസ് പ്രതികൾക്കായി അന്വേഷണം ആരംഭിച്ചു.

കുവൈറ്റ് സിറ്റി: അൽ-സാൽമി റോഡിൽ നടന്ന ബൈക്ക് റേസിന് ഒടുവിൽ 16കാരനെ തട്ടിക്കൊണ്ടുപോയി പിന്നീട് വഴിയിൽ ഉപേക്ഷിച്ചതായി പരാതി. മത്സരത്തിൽ മറ്റ് മത്സരാർത്ഥികളെ മറികടന്ന് ഒന്നാമതെത്തിയ കൗമാരക്കാരനെ, പരാജയപ്പെട്ട എതിരാളികളിൽ ഒരാളും ഒപ്പമുണ്ടായിരുന്ന അജ്ഞാതനായ മറ്റൊരാളും ചേർന്ന് വഴിയിൽ തടഞ്ഞുനിർത്തി ബലമായി കാറിൽ കടത്തിക്കൊണ്ടുപോവുകയായിരുന്നു. സുരക്ഷാ വൃത്തങ്ങൾ നൽകുന്ന വിവരമനുസരിച്ച് ജഹ്‌റ ഭാഗത്തേക്കുള്ള അൽ-സാൽമി റോഡിലെ 51-ാം കിലോമീറ്റർ അടയാളത്തിന് സമീപമാണ് ഈ ഞെട്ടിക്കുന്ന സംഭവം അരങ്ങേറിയത്.

തട്ടിക്കൊണ്ടുപോകലിന് ഇരയായ 16 വയസ്സുകാരൻ പൊലീസിന് നൽകിയ മൊഴി പ്രകാരം, പ്രതിയും കൂടെയുണ്ടായിരുന്ന ആളും ചേർന്ന് തന്റെ വാഹനം തടയുകയും ബലം പ്രയോഗിച്ച് തന്നെ സ്വന്തം കാറിൽ നിന്ന് വലിച്ചിറക്കി അവരുടെ വാഹനത്തിൽ കയറ്റി കൊണ്ടുപോവുകയുമായിരുന്നു. കുറച്ചു ദൂരം പിന്നിട്ട ശേഷം ഇവർ ഇയാളെ വഴിയിൽ ഉപേക്ഷിച്ചു കടന്നുകളഞ്ഞു. സംഭവസമയത്ത് പ്രതികളിൽ ഒരാൾ ലഹരി പദാർത്ഥങ്ങൾ ഉപയോഗിച്ചിരുന്നതായോ അല്ലെങ്കിൽ അസ്വാഭാവികമായ മാനസികാവസ്ഥയിലോ ആയിരുന്നുവെന്ന് ഇരയായ ആൺകുട്ടി സൂചന നൽകിയിട്ടുണ്ട്. സംഭവത്തിൽ സുരക്ഷാ അധികാരികൾ കേസ് രജിസ്റ്റർ ചെയ്യുകയും, കുറ്റവാളികളെ തിരിച്ചറിഞ്ഞ് ഉടൻ തന്നെ അറസ്റ്റ് ചെയ്യുന്നതിനായി പ്രത്യേക അന്വേഷണ സംഘത്തെ നിയോഗിക്കുകയും ചെയ്തിട്ടുണ്ട്.

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam  ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ Asianet News Malayalam

 

PP
About the Author

Prabeesh PP

2017 മുതല്‍ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍ പ്രവര്‍ത്തിക്കുന്നു. നിലവില്‍ ചീഫ് സബ് എഡിറ്റര്‍. ഡെവലപ്മെന്റ്റ് സ്റ്റഡീസിൽ ബിരുദാനന്തര ബിരുദവും ജേണലിസത്തില്‍ പോസ്റ്റ് ഗ്രാജുവേറ്റ് ഡിപ്ലോമയും നേടി. പ്രാദേശിക, കേരള, ദേശീയ അന്താരാഷ്ട്ര വാർത്തകൾ, സംസ്ഥാന, ദേശീയ, അന്താരാഷ്ട്ര വാര്‍ത്തകളും എന്റര്‍ടെയിന്‍മെന്റ്, ആരോഗ്യം തുടങ്ങിയ വിഷയങ്ങളിലും എഴുതുന്നു. ഒരു പതിറ്റാണ്ട് പിന്നിട്ട മാധ്യമപ്രവര്‍ത്തന കാലയളവില്‍ നിരവധി ഗ്രൗണ്ട് റിപ്പോര്‍ട്ടുകള്‍, ന്യൂസ് സ്റ്റോറികള്‍, ഫീച്ചറുകള്‍, അഭിമുഖങ്ങള്‍, ലേഖനങ്ങള്‍ തുടങ്ങിയവ പ്രസിദ്ധീകരിച്ചു. പ്രിന്റ്, വിഷ്വല്‍, ഡിജിറ്റല്‍ മീഡിയകളില്‍ പ്രവര്‍ത്തനപരിചയം. മെയില്‍: prabeesh@asianetnews.inRead More...
Read more Articles on
click me!

Recommended Stories

എമിറേറ്റ്സ് ഡ്രോ: 36,209 വിജയികൾക്ക് 98,517 ഡോളർ
പൗരന്മാരുടെയും പ്രവാസികളുടെയും ഒപ്പുകൾ ദുരുപയോഗം ചെയ്ത് കോടതികളിൽ നിന്ന് പണം തട്ടാൻ ശ്രമം, കുവൈത്തിൽ വിദേശികൾ പിടിയിൽ