കര്‍ശന പരിശോധന തുടരുന്നു; ഒരാഴ്ചയ്ക്കിടെ പിടിയിലായത് 16,982 പ്രവാസികള്‍

Published : Apr 09, 2023, 12:28 PM IST
കര്‍ശന പരിശോധന തുടരുന്നു; ഒരാഴ്ചയ്ക്കിടെ പിടിയിലായത് 16,982 പ്രവാസികള്‍

Synopsis

അറസ്റ്റിലായവരിൽ 9,500 താമസ നിയമലംഘകരും 5,020 അതിർത്തി സുരക്ഷാചട്ടങ്ങൾ ലംഘിച്ചവരും 2462 തൊഴിൽ നിയമ ലംഘകരും ഉൾപ്പെടുന്നു. രാജ്യത്തേക്ക് അതിർത്തി വഴി കടക്കാൻ ശ്രമിക്കുന്നതിനിടെ 1,613 പേരെ അറസ്റ്റ് ചെയ്തു. 

റിയാദ്: ഒരാഴ്ചയ്ക്കിടെ സൗദി അറേബ്യയുടെ വിവിധ മേഖലകളിൽ താമസ, തൊഴിൽ നിയമങ്ങളും അതിർത്തി സുരക്ഷാചട്ടങ്ങളും ലംഘിച്ച 16,982 പേരെ അറസ്റ്റ്ചെയ്തു. മാർച്ച് 30 മുതൽ ഏപ്രിൽ എട്ടുവരെയുള്ള കാലയളവിൽ സുരക്ഷാസേനയുടെ വിവിധ യൂനിറ്റുകളും ജനറൽ ഡയറക്ടറേറ്റ് ഓഫ് പാസ്‌പോർട്ടും (ജവാസത്ത്) നടത്തിയ സംയുക്ത ഫീൽഡ് കാമ്പയിനിടെയാണ് അറസ്റ്റ്.

അറസ്റ്റിലായവരിൽ 9,500 താമസ നിയമലംഘകരും 5,020 അതിർത്തി സുരക്ഷാചട്ടങ്ങൾ ലംഘിച്ചവരും 2462 തൊഴിൽ നിയമ ലംഘകരും ഉൾപ്പെടുന്നു. രാജ്യത്തേക്ക് അതിർത്തി വഴി കടക്കാൻ ശ്രമിക്കുന്നതിനിടെ 1,613 പേരെ അറസ്റ്റ് ചെയ്തു. ഇതിൽ 22 ശതമാനം യമനികളും 74 ശതമാനം എത്യോപ്യക്കാരും നാല് ശതമാനം മറ്റ് രാജ്യക്കാരുമാണ്. 64 നിയമലംഘകർ സൗദി അറേബ്യയിൽ നിന്ന് പുറത്തുകടക്കാൻ ശ്രമിക്കുന്നതിനിടെ പിടിക്കപ്പെട്ടു. താമസ-തൊഴിൽ ചട്ടങ്ങൾ ലംഘിക്കുന്നവർക്ക് ഗതാഗത, താമസ സൗകര്യം ഒരുക്കുന്ന പ്രവർത്തനങ്ങളിൽ ഏർപ്പെട്ടിരുന്ന 13 പേർ അറസ്റ്റിലായി.

ആകെ 15,327 നിയമലംഘകർ നിലവിൽ ശിക്ഷാനടപടിക്രമങ്ങൾക്ക് വിധേയരായിട്ടുണ്ട്. അതിൽ 13,515 പുരുഷന്മാരും 1,812 സ്ത്രീകളുമാണ്. ഇവരിൽ 7,723 നിയമലംഘകരെ യാത്രാരേഖകൾ ലഭിക്കുന്നതിന് അവരുടെ നയതന്ത്ര കാര്യാലയങ്ങൾക്ക് കൈമാറി. 1,684 നിയമലംഘകരെ യാത്രാനടപടികൾ പൂർത്തിയാക്കാൻ റഫർ ചെയ്തു. 8,550 നിയമലംഘകരെ നാടുകടത്തി.

Read also: ഒരു തൊഴില്‍ മേഖലയില്‍ കൂടി സ്വദേശിവത്കരണത്തിന് തുടക്കമാവുന്നു; കൂടുതല്‍ പ്രവാസികള്‍ക്ക് ജോലി നഷ്ടമാവും

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam  ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

ചരക്കുനീക്കത്തിന് പുതിയ വഴി; പ്രതിസന്ധിയിൽ രക്ഷയാകാൻ ഒമാൻ, എല്ലാം സജ്ജം
ഗൾഫിലേക്കുള്ള ചരക്കുനീക്കം ഇനി ഒമാൻ വഴി