കുവൈത്തില്‍ ഒരു ഇന്ത്യക്കാരനുള്‍പ്പെടെ 17 പേര്‍ക്ക് കൂടി കൊവിഡ്; ഒരു മാസത്തേക്ക് ടെലികോം സേവനങ്ങള്‍ സൗജന്യം

By Web TeamFirst Published Mar 21, 2020, 5:11 PM IST
Highlights

ഇന്ന് രോഗം സ്ഥിരീകരിച്ച ഒരാളുള്‍പ്പെടെ രണ്ട് ഇന്ത്യക്കാര്‍ക്കാണ് ഇതുവരെ കുവൈത്തില്‍ കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചിരിക്കുന്നത്. ബ്രിട്ടനില്‍ നിന്നുവന്ന സ്വദേശിയുമായി സമ്പര്‍ക്കം പുലര്‍ത്തിയ ഇന്ത്യക്കാരനാണ് ഇന്ന് രോഗം സ്ഥിരീകരിച്ചത്. നേരത്തെ അസര്‍ബൈജാനില്‍ നിന്നുവന്ന ഈജിപ്ഷ്യന്‍ പൗരനുമായി സമ്പര്‍ക്കത്തിലായിരുന്ന തമിഴ്നാട് സ്വദേശിക്ക് രോഗം സ്ഥിരീകരിച്ചിരുന്നു.

കുവൈത്ത് സിറ്റി: കുവൈത്തിൽ ഒരു ഇന്ത്യക്കാരനുൾപ്പെടെ 17 പേർക്ക് കൂടി ഇന്ന് കോവിഡ് 19 വൈറസ് ബാധ സ്ഥിരീകരിച്ചു.  ഇതോടെ രാജ്യത്ത് ഇതുവരെ കൊറോണ വൈറസ് സ്ഥിരീകരിക്കപ്പെട്ടവരുടെ എണ്ണം 176 ആയി. കോവിഡ് 19 വ്യാപിക്കുന്ന പശ്ചാത്തലത്തിൽ മൂന്ന് ടെലികോം കമ്പനികൾ കുവൈത്തിൽ ഒരു മാസത്തേക്ക് സേവനങ്ങൾ സൗജന്യമാക്കി.

ഇന്ന് രോഗം സ്ഥിരീകരിച്ച ഒരാളുള്‍പ്പെടെ രണ്ട് ഇന്ത്യക്കാര്‍ക്കാണ് ഇതുവരെ കുവൈത്തില്‍ കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചിരിക്കുന്നത്. ബ്രിട്ടനില്‍ നിന്നുവന്ന സ്വദേശിയുമായി സമ്പര്‍ക്കം പുലര്‍ത്തിയ ഇന്ത്യക്കാരനാണ് ഇന്ന് രോഗം സ്ഥിരീകരിച്ചത്. നേരത്തെ അസര്‍ബൈജാനില്‍ നിന്നുവന്ന ഈജിപ്ഷ്യന്‍ പൗരനുമായി സമ്പര്‍ക്കത്തിലായിരുന്ന തമിഴ്നാട് സ്വദേശിക്ക് രോഗം സ്ഥിരീകരിച്ചിരുന്നു.

ശനിയാഴ്ച കൊവിഡ് 19 സ്ഥിരീകരിച്ചവരില്‍ നാല് പേരും ബ്രിട്ടനില്‍ നിന്നുവന്നവരാണ്. മൂന്ന് പേര്‍ സ്വദേശികളും ഒരു ലെബനോന്‍ പൗരനുമാണ് ബ്രിട്ടനില്‍ നിന്നെത്തിയത്. ഇതിന് പുറമെ യുഎഇയില്‍ നിന്ന് മടങ്ങിവന്ന കുവൈത്തി പൗരന്‍, സ്വിസ്റ്റ്സര്‍ലന്‍ഡില്‍ നിന്നെത്തിയ മൂന്ന് പേര്‍, ഈജിപ്തില്‍ നിന്നുവന്ന കുവൈത്തി പൗരന്‍ എന്നിവര്‍ക്കും രോഗം സ്ഥിരീകരിച്ചു. ബാക്കി എട്ടുപേര്‍ ബ്രിട്ടനില്‍ നിന്ന് വന്നവരുമായി സമ്പര്‍ക്കം പുലര്‍ത്തിയവരാണ്.
 
click me!