കീടനാശിനി ശ്വസിച്ചതിനെ തുടര്‍ന്ന് യുഎഇയില്‍ 18 വിദ്യാര്‍ത്ഥികള്‍ ചികിത്സ തേടി

By Web TeamFirst Published Jan 29, 2020, 5:22 PM IST
Highlights

ക്ലാസ് മുറിയില്‍ സ്‍പ്രേ ചെയ്ത കീടനാശിനി ശ്വസിച്ചതിനെ തുടര്‍ന്നാണ് കുട്ടികള്‍ക്ക് ശ്വാസ തടസം അനുഭവപ്പെട്ടത്. തുടര്‍ന്ന് കുട്ടികളെ അല്‍ ഖാസിമി ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു. 

ഷാര്‍ജ: കീടനാശിനി ശ്വസിച്ചതിനെ തുടര്‍ന്ന് 18 വിദ്യാര്‍ത്ഥികള്‍ ചികിത്സ തേടിയ സംഭവത്തില്‍ ഷാര്‍ജ അധികൃതര്‍ അന്വേഷണം തുടങ്ങി. ക്ലാസ് മുറിയില്‍ സ്‍പ്രേ ചെയ്ത കീടനാശിനി ശ്വസിച്ചതിനെ തുടര്‍ന്നാണ് കുട്ടികള്‍ക്ക് ശ്വാസ തടസം അനുഭവപ്പെട്ടത്. തുടര്‍ന്ന് കുട്ടികളെ അല്‍ ഖാസിമി ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു. പരിശോധനകള്‍ക്ക് ശേഷം എല്ലാവരെയും പിന്നീട് വിട്ടയച്ചു. സ്കൂളിലെ ക്ലാസുകള്‍ വ്യാഴാഴ്ച വരെ നിര്‍ത്തിവെച്ചിരിക്കുകയാണ്.

click me!