നാല് ജില്ലകളിലെ പ്രവാസികള്‍ക്കായി സംഘടിപ്പിച്ച വായ്പാ മേളയില്‍ 182 പേര്‍ക്ക് വായ്പാ അനുമതി ലഭിച്ചു

Published : Feb 11, 2023, 07:27 PM IST
നാല് ജില്ലകളിലെ പ്രവാസികള്‍ക്കായി സംഘടിപ്പിച്ച വായ്പാ മേളയില്‍ 182 പേര്‍ക്ക് വായ്പാ അനുമതി ലഭിച്ചു

Synopsis

53 സംരംഭകരെ വായ്പകള്‍ക്കു വേണ്ടി എൻ.ഡി.പി.ആർ.ഇ.എം പദ്ധതിയുടെ ഭാഗമായ മറ്റു ബാങ്കുകൾക്ക് നോർക്ക റൂട്ട്സ് ശുപാർശ ചെയ്തു.  നടപടിക്രമങ്ങൾ പൂർത്തിയാക്കുന്ന മുറയ്ക്ക് ഇവര്‍ക്ക് വായ്പ ലഭ്യമാകും.

തിരുവനന്തപുരം: കോഴിക്കോട്, വയനാട് കണ്ണൂർ, കാസർകോട് ജില്ലകളിലെ പ്രവാസി സംരംഭകർക്കായി നോർക്ക റൂട്ട്സും യൂണിയൻ ബാങ്കും സംയുക്തമായി സംഘടിപ്പിച്ച രണ്ടുദിവസത്തെ വായ്‍പാ മേള വിജയകരമായി സമാപിച്ചു. നാലു ജില്ലകളിലായി ആകെ 483 പ്രവാസിസംരംഭകരാണ് മേളയിൽ പങ്കെടുക്കാനെത്തിയത്. ഇവരിൽ 182 പേർക്ക് യൂണിയൻ ബാങ്ക് ഓഫ് ഇന്ത്യയിൽ  നിന്നുളള പ്രാഥമിക വായ്‍പാ അനുമതി ലഭിച്ചു.

53 സംരംഭകരെ വായ്പകള്‍ക്കു വേണ്ടി എൻ.ഡി.പി.ആർ.ഇ.എം പദ്ധതിയുടെ ഭാഗമായ മറ്റു ബാങ്കുകൾക്ക് നോർക്ക റൂട്ട്സ് ശുപാർശ ചെയ്തു.  നടപടിക്രമങ്ങൾ പൂർത്തിയാക്കുന്ന മുറയ്ക്ക് ഇവര്‍ക്ക് വായ്പ ലഭ്യമാകും. കോഴിക്കോട് മേളയിൽ പങ്കെടുത്ത 110 പേരിൽ 73 പേർക്കും, വയനാട് 148ൽ 19 പേർക്കും, കണ്ണൂരിൽ 147 ൽ 55 പേർക്കും, കാസർഗോഡ് 78ൽ 35 പേർക്കുമാണ് വായാപാ അനുമതിയായത്. ലോൺ മേളയുടെ ഉദ്ഘാടനം നോർക്ക റൂട്ട്സ് ജനറൽ മാനേജർ അജിത്ത് കോളശ്ശേരി കോഴിക്കോട്  നിർവ്വഹിച്ചിരുന്നു. 

തിരിച്ചെത്തുന്ന പ്രവാസികളുടെ പുനരധിവാസത്തിനായി സംസ്ഥാന സർക്കാർ നോർക്ക റൂട്ട്സ് വഴി നടപ്പിലാക്കുന്ന നോർക്ക ഡിപ്പാർട്ട്മെൻറ് പ്രൊജക്ട് ഫോർ റീട്ടെൻഡ് എമിഗ്രൻസ് (എൻ.ഡി.പി.ആർ.ഇ.എം) പദ്ധതി പ്രകാരമാണ് ലോൺ മേള സംഘടിപ്പിച്ചത്. കൃത്യമായ വായ്‍പാ തിരിച്ചടവിന് 15 ശതമാനം മൂലധന സബ്‌സിഡിയും (പരമാവധി മൂന്നു ലക്ഷം രൂപ വരെ) മൂന്ന് ശതമാനം പലിശ സബ്‌സിഡിയും (ആദ്യത്തെ നാലു വര്‍ഷം) NDPREM പദ്ധതി വഴി സംരംഭകര്‍ക്ക് ലഭിക്കും.

Read also:  ‘ലീപ് 2023’ എക്സ്പോ സമാപിച്ചു; ബിസിനസ് സാധ്യതകൾ തുറന്ന് ഇന്ത്യൻ പവിലിയൻ

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam, World Pravasi News, Keralites Abroad News, NRI Malayalis News ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ

Read more Articles on
click me!

Recommended Stories

ലോകത്തിലെ ഏറ്റവും വൃത്തിയുള്ള അഞ്ച് നഗരങ്ങൾ ഗൾഫിൽ
36,700 പ്രവാസികളെ കുവൈത്തിൽ നിന്ന് നാടുകടത്തി, സുരക്ഷാ പരിശോധന ശക്തം