
കുവൈത്ത് സിറ്റി: കുവൈത്തില്‍ സര്‍ക്കാര്‍ മേഖലയില്‍ സ്വദേശിവത്കരണം വ്യാപിപ്പിക്കുന്നതിന്റെ ഭാഗമായി പ്രവാസി ജീവനക്കാരുടെ തൊഴിൽ കരാർ അവസാനിപ്പിക്കാനുള്ള തീരുമാനം പ്രഖ്യാപിച്ച് വാണിജ്യ മന്ത്രാലയം. വാണിജ്യ മന്ത്രി മാസൻ അൽ നഹേദിന്റെ നിർദേശപ്രകാരം മന്ത്രാലയ അണ്ടർ സെക്രട്ടറി മുഹമ്മദ് അൽ അൻസിയാണ് ഇന്ന് ഉത്തരവ് പുറപ്പെടുവിച്ചത്. മന്ത്രാലയത്തില്‍ ജോലി ചെയ്യുന്ന കുവൈത്ത് പൗരന്മാരാല്ലാത്ത 15 പേരുടെ തൊഴില്‍ കരാറുകള്‍ അവസാനിപ്പിക്കാനാണ് തീരുമാനം.
രാജ്യത്തെ തൊഴില്‍ അവസരങ്ങള്‍ പരമാവധി സ്വദേശിവത്കരിക്കാനുള്ള നയം തുടരുന്നതിന്റെ ഭാഗമായാണ് തീരുമാനം. ടൈപ്പിസ്റ്റുകൾ, അക്കൗണ്ടന്റുമാർ, നിയമകാര്യ മേഖലയില്‍ ജോലി ചെയ്യുന്നവര്‍, സാങ്കേതിക വിഭാഗം, ആസൂത്രണ മേഖല, നിയന്ത്രണ, ഉപഭോക്തൃ സംരക്ഷണ മേഖല, സാമ്പത്തിക കാര്യങ്ങൾ, അതുപോലെ കോർപ്പറേറ്റ് മേഖല തുടങ്ങിയ വിഭാഗങ്ങളിൽ നിന്നുള്ള പ്രവാസികളെയാണ് പിരിച്ചു വിടുന്നത്. ഇവരുമായുള്ള തൊഴിൽ കരാറുകൾ ഈ വര്‍ഷം ജൂൺ 29ന് അവസാനിക്കുന്ന തരത്തില്‍ നോട്ടീസ് നല്‍കുമെന്നാണ് അറിയിച്ചിരിക്കുന്നത്.
Read also: ഏറ്റെടുക്കാൻ പണമില്ലെന്ന് വീട്ടുകാര്‍; പ്രവാസി ആശുപത്രിയിൽ കിടന്നത് ഒന്നര വർഷം
സ്വദേശിവത്കരണം; ഈ അദ്ധ്യയന വര്‍ഷം അവസാനിക്കുന്നതോടെ 1875 അധ്യാപകരെ പിരിച്ചുവിടാന്‍ നിര്‍ദേശം
കുവൈത്ത് സിറ്റി: കുവൈത്തില്‍ അധ്യാപക മേഖലയിലും സ്വദേശിവത്കരണം വ്യാപിപ്പിക്കുന്നു. ഇതിന്റെ ഭാഗമായി 2022 - 23 അക്കാദമിക വര്‍ഷത്തിന്റെ അവസാനത്തോടെ 1875 പ്രവാസി അധ്യാപകരെ പിരിച്ചുവിടാന്‍ നിര്‍ദേശം നല്‍കിയതായി അല്‍ ജരീദ ദിനപ്പത്രം റിപ്പോര്‍ട്ട് ചെയ്‍തു. വിദ്യാഭ്യാസ - ഉന്നത വിദ്യാഭ്യാസ - ശാസ്‍ത്ര ഗവേഷണ വകുപ്പ് മന്ത്രി ഡോ. ഹമദ് അല്‍ അദ്‍വാനിയുടെ നിര്‍ദേശപ്രകാരമാണ് വിദ്യാഭ്യാസ മന്ത്രാലയത്തിലെ സ്വദേശിവത്കരണ നടപടികള്‍.
വിദ്യാഭ്യാസ മേഖലയില്‍ ഓരോ രംഗത്തും നടപ്പാക്കേണ്ട സ്വദേശിവ്തകരണ നിരക്ക് സംബന്ധിച്ച് ബന്ധപ്പെട്ട വിഭാഗങ്ങള്‍ ഇതിനോടകം തന്നെ റിപ്പോര്‍ട്ട് തയ്യാറാക്കിയിട്ടുണ്ട്. സ്വദേശി അധ്യാപകര്‍ ആവശ്യത്തിനുള്ള സെക്ടറുകളില്‍ പ്രവാസികളെ ഒഴിവാക്കുന്ന തരത്തിലാണിത്. ഓരോ വിദ്യാഭ്യാസ സോണുകളിലും വിവിധ ഘട്ടങ്ങളിലും പ്രത്യേകം പ്രത്യേകം കണക്കുകള്‍ തയ്യാറാക്കി വിശദമായ പരിശോധ നടത്തിയാണ് പ്രവാസി അധ്യാപകരെ ഒഴിവാക്കുന്നത്. പ്രവാസികളെ ഒഴിവാക്കുന്ന അതേ അനുപാതത്തില്‍ യോഗ്യതയുള്ള സ്വദേശി അധ്യാപകരെ പകരം നിയമിക്കും.
Read also: കൈയിലിരുന്ന മൊബൈല്‍ ഫോൺ പൊട്ടിത്തെറിച്ച് 13 വയസുകാരിക്ക് പൊള്ളലേറ്റു
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam, World Pravasi News, Keralites Abroad News, NRI Malayalis News ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ