
ദുബൈ: 2022 ഡിസംബര്‍ പത്തിന് നടന്ന മഹ്‍സൂസിന്റെ 106-ാമത് സൂപ്പര്‍ സാറ്റര്‍ഡേ നറുക്കെടുപ്പില്‍ ഒന്നാം സമ്മാനമായ 10,000,000 ദിര്‍ഹം സ്വന്തമാക്കിയ ഭാഗ്യവാന്റെ വിവരങ്ങള്‍ വാര്‍ത്താസമ്മേളനത്തില്‍ വെച്ച് ഉടനെ വെളിപ്പെടുത്താനിരിക്കുകയാണ്. എന്നാല്‍ ഈ ഭാഗ്യവാന് പുറമെ 19 വിജയികളാണ് രണ്ടാം സമ്മാനമായ ഒരു മില്യന്‍ ദിര്‍ഹം പങ്കിട്ടെടുത്തത്. 1,175 വിജയികള്‍ 350 ദിര്‍ഹം വീതം നേടുകയും ചെയ്‍തു. റാഫിള്‍ ഡ്രോയില്‍ മൂന്ന് പേര്‍ 100,000 ദിര്‍ഹം വീതം സ്വന്തമാക്കി.
ഒരു മില്യന്‍ ദിര്‍ഹം നേടിയ വിജയികളുടെ പട്ടിക പരിശോധിക്കുമ്പോള്‍ എല്ലാ മേഖലയില്‍ നിന്നുമുള്ളവര്‍ ഉള്‍പ്പെടുന്ന യുഎഇയിലെ ജനസമൂഹത്തിന്റെ പരിച്ഛേദം തന്നെയാണത്. സിറിയന്‍ പൗരനായ ചര്‍മരോഗ വിദഗ്ധന്‍, യുഎഇയിലെ ഒരു സര്‍ക്കാര്‍ ഉദ്യോഗസ്ഥന്‍, വിരമിച്ച് വിശ്രമ ജീവിതം നയിക്കുന്ന ലെബനാന്‍ സ്വദേശി, മെഡിക്കല്‍ ടെക്നീഷ്യനായി ജോലി ചെയ്യുന്ന ഫിലിപ്പൈനി, പാകിസ്ഥാനിയായ ഡ്രൈവര്‍ എന്നിങ്ങനെയുള്ളവരാണ് നറുക്കെടുത്ത അഞ്ച് സംഖ്യകളില്‍ നാലെണ്ണവും യോജിച്ച് വന്നതിലൂടെ രണ്ടാം സമ്മാനത്തിന് അര്‍ഹരാവുകയും 52,631 ദിര്‍ഹം വീതം നേടുകയും ചെയ്‍തത്.
കഴിഞ്ഞ 21 വര്‍ഷമായി യുഎഇയില്‍ ജോലി ചെയ്യുന്ന അജ്‍മാനിലെ താമസക്കാരന്‍ ശൊഐബാണ് മഹ്‍സൂസ് റാഫിള്‍ ഡ്രോയില്‍ വിജയിച്ച മൂന്ന് പേരില്‍ ഒരാള്‍. ഫ്രീലാന്‍സറായി ജോലി ചെയ്യുന്ന അദ്ദേഹത്തിന് കൊവിഡ് കാലത്ത് ജോലി നഷ്ടമായിരുന്നു. സമ്മാനം ലഭിക്കുന്ന തുക കൊണ്ട് സൗദി അറേബ്യയില്‍ പോയി ഉംറ നിര്‍വഹിക്കണമെന്നാണ് അദ്ദേഹത്തിന്റെ ആഗ്രഹം. പിന്നെ, നാട്ടില്‍ കുറച്ച് സ്ഥലം വാങ്ങണം. "എനിക്ക് വിശദീകരിക്കാന്‍ സാധിക്കാത്ത തരത്തില്‍ പലവട്ടം യുഎഇ എന്റെ ജീവിതം മാറ്റിമറിച്ചിട്ടുണ്ട്. കഴിഞ്ഞ 21 വര്‍ഷം കൊണ്ട്, ഒരു റസ്റ്റോറന്റിലെ ജോലിയിലൂടെ എന്റെ കുടുംബത്തിന് മെച്ചപ്പെട്ട ജീവിതം സമ്മാനിക്കാനും എന്റെ കുട്ടികള്‍ക്ക് നല്ല വിദ്യാഭ്യാസം കൊടുക്കാനും സാധിച്ചു - നാല് കുട്ടികളുടെ പിതാവായ അദ്ദേഹം പറയുന്നു.
എല്ലാ ആഴ്ചയും മൊബൈല്‍ ഫോണിലൂടെ മഹ്‍സൂസ് നറുക്കെടുപ്പ് കണ്ടുകൊണ്ടിരുന്ന ഫിലിപ്പൈന്‍ പൗരന്‍ നൂറൊദ്ദീനാവട്ടെ, വിജയിക്കുമെന്ന ആഗ്രഹത്തില്‍ ഏതാണ്ടെല്ലാ ആഴ്ചയും മഹ്‍സൂസില്‍ പങ്കെടുത്തു വരികയായിരുന്നു. "സമ്മാനത്തുക കൊണ്ട് എന്താണ് ചെയ്യേണ്ടതെന്ന കാര്യത്തില്‍ എനിക്ക് ഇപ്പോഴും വ്യക്തതയില്ല. എന്തായാലും അതിന്റെ വലിയൊരു ഭാഗം എന്റെ മകളുടെ ഭാവി സുരക്ഷിതമാക്കുമെന്ന കാര്യത്തില്‍ സംശയമില്ല" - യുഎഇയില്‍ ഹൗസ് ഡ്രൈവറായി ജോലി ചെയ്യുന്ന ഈ 37 വയസുകാരന്‍ പറയുന്നു.
ബര്‍ദുബൈയില്‍ ഹോട്ടല്‍ ഷെഫായി ജോലി ചെയ്യുന്ന ശൈഖിനെ സംബന്ധിച്ചിടത്തോളം റാഫിള്‍ ഡ്രോയില്‍ ലഭിക്കുന്ന പണം ഒരു പുതിയ സ്വകാര്യ ബിസിനസില്‍ നിക്ഷേപിക്കാനാണ് പദ്ധതി. ഒപ്പം അതിന്റെ ചെറിയൊരു ഭാഗമെടുത്ത് പതിവ് യാത്രകള്‍ക്കായി ഒരു സൈക്കിള്‍ കൂടി വാങ്ങണം. "സന്തോഷ വാര്‍ത്ത അറിയിക്കാനായി നാട്ടിലേക്ക് വിളിച്ച് ഭാര്യയോട് സംസാരിച്ചപ്പോള്‍, അവളും വികാരാധീനയായി. മകനൊപ്പം ഭാര്യയും ഇങ്ങോട്ട് വരാനാണ് തീരുമാനിച്ചിരിക്കുന്നത്. ഈ മികച്ച സമ്മാനത്തിന് 2022നോട് ഞാന്‍ കടപ്പെട്ടിരിക്കും. മഹ്‍സൂസിനാണ് എല്ലാ നന്ദിയും" - ഇന്ത്യക്കാരനായ ശൈഖ് തുടര്‍ന്നു.
ശൊഐബിനെയും നൂറൊദ്ദീനെയും ശൈഖിനെയും ഒപ്പം വിജയിച്ച മറ്റ് അനവധി പേരെയും പോലെ www.mahzooz.ae എന്ന വെബ്‌സൈറ്റില്‍ രജിസ്റ്റര്‍ ചെയ്ത് 35 ദിര്‍ഹം മുടക്കി ബോട്ടില്‍ഡ് വാട്ടര്‍ വാങ്ങുന്നതിലൂടെ മഹ്‌സൂസില്‍ പങ്കെടുക്കാം. ഓരോ ബോട്ടില്‍ഡ് വാട്ടര്‍ വാങ്ങുമ്പോഴും ഉപഭോക്താക്കള്‍ക്ക് ഒന്നിലേറെ നറുക്കെടുപ്പുകളില്‍ പങ്കെടുക്കാനുള്ള അവസരമാണ് ലഭിക്കുന്നത്. രണ്ട് വ്യത്യസ്ത സെറ്റ് സംഖ്യകള്‍ തെരഞ്ഞെടുക്കുന്നതിലൂടെ ഫന്‍റാസ്റ്റിക് ഫ്രൈഡേ എപ്പിക് ഡ്രോ, സൂപ്പര്‍ സാറ്റര്‍ഡേ ഡ്രോ എന്നിവയില്‍ പങ്കെടുക്കാം. ഒന്നാം സമ്മാനമായി 10,000,000 ദിര്‍ഹം, രണ്ടാം സമ്മാനമായി 1,000,000 ദിര്‍ഹം, മൂന്നാം സമ്മാനമായി 350 ദിര്‍ഹം എന്നിവ സമ്മാനമായി നല്‍കുന്ന സൂപ്പര്‍ സാറ്റര്‍ഡേ ഡ്രോയില്‍ പങ്കെടുക്കാനുള്ള അവസരം ലഭിക്കുന്നതിനായി 49 സംഖ്യകളില്‍ നിന്ന് അഞ്ചെണ്ണം തെരഞ്ഞെടുക്കുകയാണ് വേണ്ടത്. ഇതേ ടിക്കറ്റുകള്‍ 100,000 ദിര്‍ഹം വീതം മൂന്ന് ഭാഗ്യശാലികള്‍ക്ക് സമ്മാനമായി നല്‍കുന്ന പ്രതിവാര റാഫിള്‍ ഡ്രോയിലേക്കും ഓട്ടോമാറ്റിക് ആയി എന്റര്‍ ചെയ്യപ്പെടുന്നു.
എല്ലാ ആഴ്ചയിലും 10,000,000 ദിര്‍ഹം വീതം സമ്മാനമായി നല്‍കുന്ന പുതിയ ഫന്റാസ്റ്റിക് ഫ്രൈഡേ എപ്പിക് ഡ്രോയില്‍ പങ്കെടുക്കുന്നതിനായി 39 സംഖ്യകളില്‍ നിന്ന് ആറെണ്ണം തെരഞ്ഞെടുക്കുകയാണ് വേണ്ടത്.
അറബിയില്‍ 'ഭാഗ്യം' എന്ന് അര്‍ത്ഥം വരുന്ന, ജിസിസിയിലെ ആദ്യ പ്രതിവാര തത്സമയ നറുക്കെടുപ്പായ മഹ്‌സൂസ്, എല്ലാ ആഴ്ചയിലും മില്യന്‍ കണക്കിന് ദിര്‍ഹത്തിന്റെ സമ്മാനങ്ങള്‍ നല്‍കി ആളുകളുടെ ജീവിതം മാറ്റിമറിക്കുന്നു. ആളുകളുടെ സ്വപ്നങ്ങള്‍ സാക്ഷാത്കരിക്കാന്‍ പ്രതിജ്ഞാബദ്ധമായ മഹ്സൂസ്, ഒപ്പം സേവനമായി അത് സമൂഹത്തിന് തിരികെ നല്‍കുകയും ചെയ്യുന്നു.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam, World Pravasi News, Keralites Abroad News, NRI Malayalis News ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ