പ്രവാസലോകത്തെ പ്രാർത്ഥനകൾ വിഫലം; നജ്‍മുദ്ദീൻ വിടവാങ്ങി

Published : Dec 14, 2022, 08:37 PM IST
പ്രവാസലോകത്തെ  പ്രാർത്ഥനകൾ വിഫലം; നജ്‍മുദ്ദീൻ വിടവാങ്ങി

Synopsis

കഴിഞ്ഞ 15 വർഷമായി സൗദി അറേബ്യയിലെ അൽഹസ്സ ഷുഖൈക്കിൽ ആശാരിയായി ജോലി ചെയ്തു വരികയായിരുന്ന അദ്ദേഹം, നവയുഗം സാംസ്‍കാരിക വേദിയുടെ സജീവപ്രവർത്തകനായിരുന്നു.

റിയാദ്: സൗദി അറേബ്യയിലെയും നാട്ടിലെയും പ്രിയപ്പെട്ടവരുടെ പ്രാർത്ഥനകൾ വിഫലമാക്കി നജ്‍മുദ്ദീന്‍ ഒടുവില്‍ അര്‍ബുദത്തിന് കീഴടങ്ങി. സൗദി അൽഹസ്സയില്‍ പ്രവാസിയായിരുന്ന കൊല്ലം പള്ളിമുക്ക് പി.ടി നഗർ പഴയാറ്റിൻ കുഴി എസ്.എ റസാഖിന്റെ മകനായ നജ്മുദ്ദീൻ (56) ആണ് ക്യാൻസർ രോഗം മൂർച്ഛിച്ചു മരണപ്പെട്ടത്. 

കഴിഞ്ഞ 15 വർഷമായി സൗദി അറേബ്യയിലെ അൽഹസ്സ ഷുഖൈക്കിൽ ആശാരിയായി ജോലി ചെയ്തു വരികയായിരുന്ന അദ്ദേഹം, നവയുഗം സാംസ്‍കാരിക വേദിയുടെ സജീവപ്രവർത്തകനായിരുന്നു. മജ്ജയിൽ ക്യാൻസർ ബാധിച്ചു എന്ന് കണ്ടതിനെത്തുടർന്ന് ചികിത്സയ്ക്കായി നാട്ടിലേയ്ക്ക് പെട്ടെന്ന് കൊണ്ടുപോകുകയായിരുന്നു. പാവപ്പെട്ട കുടുംബത്തിലെ അംഗമായ അദ്ദേഹത്തിന്റെ തുടർ ചികിൽസക്കായി  നവയുഗം ഷുഖൈഖ്  യൂണിറ്റിന്റെ നേതൃത്വത്തിൽ  ചികിത്സ സഹായഫണ്ട് സ്വരൂപിച്ച് കഴിഞ്ഞ ആഴ്ച പണം കൈമാറിയിരുന്നു. എന്നാൽ കൂടുതല്‍ ചികിത്സകള്‍ക്ക് അവസരം നല്‍കാതെ അദ്ദേഹം മരണത്തിനു കീഴടങ്ങുകയായിരുന്നു. നജുമുദ്ദീന്റെ നിര്യാണത്തിൽ അനുശോചനം അറിയിക്കുന്നതായും, അദ്ദേഹത്തിന്റെ കുടുംബത്തിനുണ്ടായ ദുഃഖത്തിൽ പങ്കുചേരുന്നതായും നവയുഗം കേന്ദ്രകമ്മിറ്റി പ്രസ്താവനയിൽ പറഞ്ഞു.

Read also: അവധിക്ക് നാട്ടിലെത്തിയ പ്രവാസി തലയില്‍ തേങ്ങ വീണ് മരിച്ചു

ഒമാനില്‍ മരിച്ച മലയാളിയുടെ മൃതദേഹം നാട്ടിലെത്തിച്ചു
​​​​​​​മസ്‌കറ്റ്: ഒമാനില്‍ മരണപ്പെട്ട മലയാളിയുടെ മൃതദേഹം നാട്ടിലെത്തിച്ചു. മലപ്പുറം നന്നംമുക്ക് സ്വദേശിനി പെരുമ്പാല്‍ പാത്തുണ്ണിക്കുട്ടി (68) ആണ് മരിച്ചത്. ഒമാനിലെ ബര്‍ക്കയിലെ ആശുപത്രിയിലായിരുന്നു അന്ത്യം സംഭവിച്ചത്. മൃതദേഹം തിങ്കളാഴ്ച രാത്രി രണ്ടരയ്ക്കുള്ള ഒമാന്‍ എയര്‍ വിമാനത്തില്‍ നാട്ടിലേക്ക് അയച്ചു. ഭര്‍ത്താവ്: മുഹമ്മദ്, മക്കള്‍: അബ്ബാസ് (മുസന്ന), സഫിയ, നാസര്‍, അമീര്‍, സക്കീര്‍, മരുമക്കള്‍: സല്‍മ, സജീന, ഷാനിബ, അമീറ, അബു.

Read More - ഉംറ കഴിഞ്ഞെത്തിയ മലയാളി തീർഥാടകൻ മദീനയിൽ കുഴഞ്ഞുവീണ് മരിച്ചു

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam  ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

പ്രവാസി ഭാരതീയ സമ്മാൻ 2027; സൗദി അറേബ്യയിലുള്ളവരിൽ നിന്ന് നാമനിർദേശങ്ങൾ ക്ഷണിച്ചു
വിസ ലഭിക്കാൻ ഏജൻസിക്ക് പണം നൽകി, ഒമാനിലെത്തിയപ്പോൾ പാസ്പോർട്ട് കൈക്കലാക്കി ചൂഷണം, ഹേമന്ദിനും ജൈഫറിനും തുണയായി പ്രവാസി ലീഗൽ സെൽ